ഉപഭോക്താക്കളെ കബളിപ്പിക്കുന്ന
കോസ്റ്റൽ ഗ്യാസ് ഏജൻസി യെ നിലക്ക് നിറുത്തണം
|
പാചക വാതകത്തിനു ബുക്ക് ചെയ്തതിനുശേഷം വിതരണക്കാരെയും കാത്തിരിക്കുന്ന വൈപ്പിൻ കരയിലെ കോസ്റ്റൽ ഗ്യാസ് ഏജൻസി ഉപഭോക്താക്കൾക്ക് കിട്ടുന്ന ഒരു സ്ഥിരം സന്ദേശമാണ് മുകളിൽ കാണിച്ചിരിക്കുന്നത്.
എപ്പോഴാണ് നിങ്ങൾ മൂന്നുപ്രാവശ്യം വീട്ടിൽ വന്നതെന്ന് ഗ്യാസ് വിതരണം ചെയ്യുന്നവരോട് ചോദിക്കുമ്പോൾ ഞങ്ങളാരും വന്നിട്ടില്ല,അത് ഓഫിസിലിരിക്കുന്നവരുടെ പണിയാണെന്നാണ് പറയുന്നത്.സത്യാവസ്ഥ അന്വേഷിച്ചപ്പോൾ ....
ഏജൻസിയിൽ ഒരു ദിവസം ബില്ല് അടിക്കുന്നത് മുഴുവനും വിതരണം ചെയ്യുന്നതിനുള്ള വിതരണത്തൊഴിലാളികളില്ലാത്തതിനാൽ അടുത്തദിവസം ബാക്കിയുള്ളത് മുഴുവനും ഡോർ ലോക് ആണെന്നുപറഞ്ഞുകൊണ്ട് ക്യാൻസൽ ചെയ്യുകയാണ് പതിവെന്നാണ് മനസ്സിലായത്.അനുവദിക്കുന്നത് മുഴുവനും വിതരണം ചെയ്തില്ലെങ്കിൽ ഐ ഓ സി യുടെ പിടിവീഴുമെന്നതിനാൽ ഇത്തരം ഒടക്ക്വിദ്യചെയ്ത് ഐ ഓ സി യെയും ഉപഭോക്താക്കളെയും കബളിപ്പിക്കുകയാണ് കോസ്റ്റൽ ഗ്യാസ് ഏജൻസി ചെയ്യുന്നത്. ഒരിക്കലെങ്കിലും ഇത്തരം മെസ്സേജ് ലഭിക്കാത്ത കോസ്റ്റൽ ഗ്യാസ് ഏജൻസിയിലെ ഉപഭോക്താക്കളുണ്ടാകുമെന്നു തോന്നുന്നില്ല.എനിക്ക് തന്നെ പലതവണ ഇങ്ങനെയുള്ള സന്ദേശം ലഭിക്കുവാനിടയായിട്ടുണ്ട്. വീണ്ടും ബുക്ക് ചെയ്‌താൽ മാത്രമേ അടുപ്പിൽ തീ പുകയുകയുള്ളൂ.
ആവശ്യത്തിലേറെ ഉപഭോക്താക്കളുണ്ടെങ്കിൽ പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുകയോ അല്ലെങ്കിൽ കൂടുതൽ തൊഴിലാളികളെ വച്ച് വിതരണം നല്ലരീതിയിൽ നടത്തുവാൻ കോസ്റ്റൽ ഏജൻസിക്കു ഐ ഓ സി കർശന നിർദേശം നൽകണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ