പൊന്മുട്ടയിടുന്ന താറാവുണ്ടായിട്ടും കൊടുംപട്ടിണി -
വൈപ്പിൻ ഫോർട്കൊച്ചി റോ റോ (റോൾ ഓൺ റോൾ ഓഫ് ) ഫെറിയിലെ ഒരു ജങ്കാർ,
സേതു സാഗർ 2
2022 ജനുവരി 31 മുതൽ ഫിറ്റ്നെസ്സ് കാലാവധി അവസാനിച്ചതുമൂല൦ സർവ്വീസ് നിർത്തി
വച്ചിരിക്കുകയാണ് .
നിലവിൽ 2 റോ റോ സർവ്വീസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒരെണ്ണ൦ മാത്രം സർവ്വീസ് നടത്തുന്നതുമൂല൦ വാഹനങ്ങളുടെ വലിയൊരു തിരക്കാണ് അനുഭവപ്പെടുന്നത്.
ഏതെങ്കിലും കാരണവശാൽ ഈ റോ റോ യ്ക്ക് എന്തെങ്കിലും തകരാർ സ൦ഭവിച്ചാൽ ഫോർട്ടുകൊച്ചി-വൈപ്പിൻ ജല യാത്രമാർഗ്ഗം ഇല്ലാതാകും. അരകിലോമീറ്റർ മാത്രം ദൂരമുള്ള
ഈ യാത്രമാർഗ്ഗം അടഞ്ഞുപോയാൽ 12 ലധികം കി മി ദൂരം എറണാകുളം നഗരത്തിലൂടെ യാത്ര ചെയ്താലേ നോക്കിയാൽ കാണുന്ന ഫോർട്ട് കൊച്ചിയിൽ എത്തുവാൻകഴിയുകയുള്ളു.
വളരെ പുരാതനമായ ഒരു ഫെറി സർവീസ് ആണ് വൈപ്പിൻ ഫോർട്കൊച്ചി ഫെറി
സർവീസ്.
ആദ്യകാലങ്ങളിൽ കൊച്ചിയിലെ ജൂതപ്രമുഖനും വ്യവസായിയുമായിരുന്ന എസ് എസ് കോഡറാണ് ഇവിടെ ഒരു കടത്തുബോട്ട് സർവീസ് ആരംഭിച്ചത്.മട്ടാഞ്ചേരിയിലും കൊച്ചിയിലുമുള്ള കോഡർ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ വൈപ്പിൻ പ്രദേശത്തുള്ള തൊഴിലാളികൾക്ക് കൊച്ചിയിൽ വന്നുപോകുന്നതിനുവേണ്ടിയാണ് ഫെറി സർവീസ് കോഡർ ആരംഭിച്ചത് . അന്നിത് സൗജന്യ കടത്ത് സർവീസ് ആയിരുന്നു. ഫോട്കൊച്ചിയും മട്ടാഞ്ചേരിയുംകൂടി മുനിസിപ്പാലിറ്റിയായി വന്നപ്പോൾ ഫെറി സർവീസ് മുനിസിപ്പാലിറ്റി ഏറ്റെടുത്തു.അങ്ങനെ കേരളത്തിൽത്തന്നെ ആദ്യ ദേശസാൽകൃത ജലഗതാഗതമാർഗ്ഗമായി വൈപ്പിൻ ഫോർട്കൊച്ചി ഫെറി.
പിന്നീട് കൊച്ചി കോർപറേഷൻ രൂപീകരിച്ചപ്പോൾ കോർപറേഷന്റെ അധീനതയിലായി.ഫെറി സർവീസ്.
കോര്പറേഷൻ നേരിട്ട് നടത്തിയിരുന്ന ഈ ബോട്ട് സർവീ സിനു പുറമെ പില്കാലത്ത് ജങ്കാർ സർവീസ് ആരംഭിച്ചു.അതോടെ വാഹനങ്ങളും മറ്റും കൊച്ചിയിലേക്ക് കയറിപ്പോകുവാനുള്ള പുതിയ ഒരു ഗതാഗതമാർഗ്ഗം നിലവിൽ വന്നു.അതും നഗരസഭ തന്നെയായിരുന്നു നടത്തിയിരുന്നത് വൈപ്പിൻ കരക്കാർക്കു ഏറെപ്രയോജനപ്രദമായിരുന്നു ഈ ജങ്കാർ സർവീസ്.എറണാകുളത്തേക്കും കൊച്ചിയിലേക്കും ദ്വീപു നിവാസികൾക്ക് ബന്ധപ്പെടണമെങ്കിൽ മറ്റൊരു മാർഗ്ഗമില്ലാതെ വിഷമിക്കുന്ന ഒരവസ്ഥയിലാണ് ഇവിടെ ജങ്കാർ സർവീസ് ആരംഭിക്കുന്നത്.
കുറേക്കാലം കഴിഞ്ഞപ്പോൾ ജങ്കാർ സർവീസ് നഗരസഭ സ്വകാര്യ വ്യക്തികൾക്ക് കരാർ കൊടുത്തു.അതോടെ പലപല സ്വകാര്യകരാറുകാർ അവരുടെ താല്പര്യമനുസരിച്ചു സർവീസ് നടത്തുവാൻ തുടങ്ങി .അതോടെ നിരവധി പരാതികളും മറ്റും യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായി.എങ്കിലും യാത്ര തുടർന്നു.
കൊച്ചി നഗരസഭയുടെ വെസ്സലുകളാണ് ഇക്കാലമത്രയും ഇവിടെ കരാറുകാർ ഉപയോഗിച്ചിരുന്നത്.പലവിധ കാരണങ്ങളാൽ കരാർ തുക നഗരസഭയ്ക്ക് മുഴുവനും കോൺട്രാക്ടർമാർ നല്കിയിരുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോളാണ് വെസ്സൽ കൊണ്ടുവരുന്ന കരാറുകാരെ സർവീസ് ഏൽപ്പിക്കുന്നത്.
അതിലും പരാതികളും ആക്ഷേപങ്ങളും ഒട്ടേറെയുണ്ടായിരുന്നു.രണ്ട് ജങ്കാർ സ്ഥിരമായി ഓടുവാൻ തുടങ്ങിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിരതന്നെ പലപ്പോഴും കാണാമായിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് കുറേക്കൂടി വലിയതും ഒരുവശത്തുകൂടി ഓടിച്ചു കയറ്റുന്ന വാഹനങ്ങളെ അതുപോലെതന്നെ മറുവശത്തുകൂടെ ഇറക്കികൊണ്ടുപോകുന്നതിന് കഴിയാവുന്ന ഒരു ടു ഫേസ് ജങ്കാറുകൾ ഇവിടെ വേണമെന്ന ആശയം ഉയരുന്നത്.നേരത്തെ ഇവിടെയോടിയിരുന്ന ജങ്കാറുകൾ മറുകരയെത്തുമ്പോൾ തിരിച്ചെടുത്താൽമാത്രമേ വാഹനങ്ങൾ ഇറക്കുവാൻ കഴിയുമായിരുന്നുള്ളൂ.അതുപോലെതന്നെ ജങ്കാറിൽ വാഹനങ്ങൾ കയറ്റുമ്പോൾ റിവേഴ്സിൽ ഓടിച്ചാണ് കയറ്റിയിരുന്നത്.ഇതൊക്കെ ഒട്ടേറെ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു.റോ റോ ജങ്കാറുകൾ ഇതിനെല്ലാം ഒരു പരിഹാരമായിരുന്നു .
ടു ഫേസ് ജങ്കാറുകളെന്ന ആശയം ആദ്യം ഇവിടെ ഉന്നയിക്കുന്നയത് ദീർഘകാലം കോർപറേഷൻ കൗൺസിലറും മേയറും ആയിരുന്ന ശ്രീ കെ ജെ സോഹൻ അവർകളാണ്.കൊച്ചിയെക്കുറിച്ചു ഏറെ അറിവും പരിജ്ഞാവുമുള്ള അദ്ദേഹം വൈപ്പിൻകരക്കാരെ ആരെക്കണ്ടാലും ആദ്യം പറയുന്നത് നിങ്ങൾക്ക് വേണ്ടത് ടു ഫേസ് ഉള്ള റോ റോ സർവീസ് ആണെന്നും അതിന്റെ ഗുണഗണങ്ങളെക്കുറിച്ചുമാണ് .പിന്നീട് യാത്രക്കാർ അതേറ്റെടുക്കുകയും നിരവധി നിവേദനങ്ങളും മറ്റും നൽകിയതിൻറെ അടിസ്ഥാനത്തിൽ ഇപ്പോൾ യാഥാർഥ്യമാകുകയും ചെയ്തു.
എന്നാൽ അത് നല്ലരീതിയിൽ ഓപ്പറേറ്റ് ചെയ്യുവാൻ നഗരസഭയ്ക്ക് കഴിഞ്ഞോയെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
റോ റോ യുടെ പണിയാരംഭിക്കുന്നതിനുമുമ്പ് കൊച്ചിയിലെ അബാദ് ഹോട്ടലിൽവച്ച് ഒരു യോഗം നഗരസഭ വിളിച്ചു ചേർക്കുകയുണ്ടായി എറണാകുളത്തേയും കൊച്ചിയിലെയും മാധ്യമ പ്രവർത്തകരെയും പാസഞ്ചേഴ്‌സ് അസോസിയേഷനേയും മറ്റു പ്രമുഖരെയുമൊക്കെ വിളിച്ച ഈ യോഗത്തിൽ റോറോ യെക്കുറിച്ചുള്ള ഒരു ഡോക്യൂമെൻററി പ്രദര്ശനവും ഉണ്ടായി.കോർപറേഷന്റെ ഉത്തരവാദിത്വത്തിലായിരിക്കണം റോ റോ സർവീസ് നടത്തിപ്പെന്ന് യാത്രക്കാർക്കുവേണ്ടി പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു .എന്നാൽ വ്യക്തമായ മറുപടിയുണ്ടായില്ല
പിന്നീട് കമ്പനി രൂപികരിച്ചു സർവീസ് നടത്തുമെന്ന് നഗരസഭാ പത്രക്കുറിപ്പ് ഇറക്കി .എന്നാൽ ഒന്നും നടന്നില്ല.
അവസാനം റോ റോ വന്നപ്പോൾസെർവീസ് കെ എസ് ഐ എൻ സി യെ ഏൽപ്പിച്ചു .ഒരു പൊതുമേഖലാസ്ഥാപനമല്ലേ ക്ര്യത്യമായ സർവീസ് ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു..
അതെല്ലാം തകിടം മറിച്ചു കിട്ടിയ പണം മുഴുവനും ഒറ്റയ്ക്ക് ഒതുക്കി നഗരസഭയെ വഞ്ചിക്കുകയാണുണ്ടായത്.കോടികൾ മുടക്കിയ നഗരസഭ വെറും കാഴ്ചക്കാരായ് മാറി .ഇപ്പോൾ റോറോയുടെ അറ്റകുറ്റപ്പണികൾക്ക് മുടക്കുവാൻ കാശില്ലാതെ മേയറും കൂട്ടരും ഒളിച്ചും പാത്തും കളിക്കുന്നു.
ഡ്രൈഡോക്കിൽകയറ്റി അറ്റകുറ്റപ്പണിനടത്തേണ്ട സേതുസാഗർ 2 ഇപ്പോൾ വൈപ്പിൻ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്
ലക്ഷങ്ങളുടെ വരുമാനമാണ് ഈ സെർവീസിൽനിന്നു ഓരോ ദിവസവും ലഭിക്കുന്നത്. എന്നാൽ അതെത്രയുണ്ടെന്നു നഗരസഭയ്ക്കറിയില്ല.കെ എസ എൻ ഐ സി കൊടുക്കുന്ന കണക്കുമാ വായിച്ചു നെടുവീർപ്പിടുകയാണ് ബന്ധപ്പെട്ടവർ.
കയ്യിലുണ്ടായിരുന്ന പൊന്മുട്ടയിടുന്ന താറാവിനെ മറ്റൊരാളെ ഏൽപ്പിച്ച് പട്ടിണികിടക്കുന്ന അവസ്ഥയിലാണ് നഗരസഭ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ