Add cപുതുവൈപ്പിലെ നിർദിഷ്ട എൽ പി ജി പ്ലാൻറ് aption |
കൊച്ചിക്കായലിലെ ദ്വീപുകളിലേക്ക് പാലങ്ങൾ പണിതതോടുകൂടിയാണ് ഇവിടേക്ക് വികസനങ്ങൾ ഒഴുകിയെത്തുവാൻ തുടങ്ങിയത്.ദ്വീപുകൾ
നഗരത്തെ തൊട്ടതോടുകൂടി വികസനങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറിയത്.
ആദ്യം തന്നെ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ബെർത്തും,തുടർന്ന് എസ്
പി എം പദ്ധതിയും പിന്നീട് എൽ എൻ ജി പദ്ധതിയും വൈപ്പിനിലേക്ക് വരവായി.ഇതെല്ലാം വൈപ്പിനിൻറെയും വല്ലാര്പാടത്തത്തിന്റെയും തെക്കേ അതിർത്തിയോട് ചേർന്നാനു യാഥാർഥ്യമാക്കിയിരിക്കുന്നത്.എന്നാൽ ഏറ്റവും അപകടകരമായ ഒരു പദ്ധതിയായ എൽ പി ജി പദ്ധതിയാകട്ടെ ജനവാസമേഖലയ്ക്കുള്ളിലും.ചെറിയൊരു തീപ്പൊരിയുണ്ടായാൽ മതി അത് ആളിക്കത്തുവാനുള്ള ശക്തമായ കടൽക്കാറ്റുമുള്ള ഒരു പ്രദേശം.
ഐ ഒ സി ഇവിടെ രണ്ടായിരത്തിയിരുന്നൂറു കോടി രൂപയുടെപദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ഗ്യാസ് ഇറക്കുമതിചെയുവാനുള്ള ജെട്ടിയും അത് സംഭരിക്കുവാനുള്ള കൂറ്റൻ ടാങ്കുകളും ഗ്യാസ് കൊണ്ടുപോകുവാനുള്ള പൈപ്പലൈനുകളുമാണ് ഇവിടെ പണിയുന്നത് .
പദ്ധതി പ്രാവർത്തികമായാൽ ഇറക്കുമതി ചെയ്യുന്ന എൽ പി ജി പൈപ്പ് ലൈൻ വഴി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുവാൻ കഴിയും.
സ്റ്റോറേജ് ടെര്മിനലിൻ്റെ 45 ശതമാനത്തോളം നിർമ്മാണം പൂർത്തീകരിച്ചെന്നും ഇനി പിന്നോട്ടില്ലെന്നുമാണ് കമ്പനി വക്താവ് പറയുന്നത്.
ബുള്ളറ്റ് ടാങ്കറുകളെ ഒഴിവാക്കുവാനുമാകും .
ഇത്തരം അപകടകരമായ ഒരു പദ്ധതിയുടെ പ്ലാനും ലേയൗട്ടും അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ തൊട്ടുചേർന്ന് ഒരു വലിയ ജനവാസ മേഖലയുണ്ടെന്നത് ബന്ധപ്പെട്ടവർ മറച്ചുവച്ചിട്ടായിരിക്കുംനടപടികൾക്കു വിട്ടതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എന്തൊക്കെ നേട്ടമുണ്ടായാലും ജനവാസമേഖലയിൽ ഇത്തരം ഒരു പദ്ധതി അനുവദനീയമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ