ഒരു വഞ്ചിയപകടവും കുറേ ഓർമ്മകളും
1983 സെപ്റ്റംബർ 25 ഞായർ സന്ധ്യയോടടുത്തനേരം.മാലിപ്പുറം പ്രൈമറി ഹെൽത്ത് സെൻറിനോട് ചേർന്നുള്ള സ്വതന്ത്ര മൈതാനിയിൽ (വെളി) അവിടവിടെയായി ആളുകൾ കൊച്ചുകൊച്ചു സംഘങ്ങളായിട്ട് സൊറ പറഞ്ഞിരിക്കുന്നു.ഞങ്ങളും മാലിപ്പുറം വെളിയിലെ നിത്യസന്ദർശകരായിരുന്നു. പെട്ടെന്നാണ് ആ കാഴ്ച മൈതാനത്തിരിക്കുന്നവരുടെ ശ്രദ്ധയിൽ പെട്ടത്.ഒന്നിന് പുറകെ ഒന്നായ് ഓട്ടോറിക്ഷകൾ ഹെൽത്ത് സെന്ററിലേക്ക് വരുകയും അതുപോലെതന്നെ തിരിച്ചു പോകുകയും ചെയ്യുന്നു.ഇതുകണ്ടിട്ട് മൈതാനത്തിൽ ഇരുന്നിരുന്ന ആളുകൾ ആശുപത്രിയിലേക്കോടി.
മുരിക്കുംപാടത്തുനിന്ന് പനമ്പുകാട് കടവിലേക്ക് പോയ കടത്തുവഞ്ചി മറിഞ്ഞു അപകടത്തിൽപ്പെട്ടവരെയിരുന്നു ഓട്ടോറിക്ഷകളിൽ കൊണ്ടുവന്നിരുന്നത്. എനിക്ക് അന്ന് കേരളടൈംസിന് വേണ്ടി പ്രാദേശിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ചുമതലയുണ്ടായിരുന്നു. വാർത്തകൾ ശേഖരിക്കുവാൻ ഞാനും ഫോട്ടോഗ്രാഫർ വിൻസെൻറ് മൊണാലിസയുംകൂടി ബോട്ട് ജെട്ടിയിലെത്തി.വഞ്ചിയിൽ ഇരുപത്തഞ്ചിലധികം പേരുണ്ടായിരുന്നെന്നായിരുന്നു ജനസംസാരം.
ആ വർഷത്തെ വല്ലാർപാടം തിരുനാൾ ദിവസമായ സെപ്റ്റംബർ 24 ശനിയാഴ്ചയായിരുന്നതിനാൽ ഞായറാഴ്ച്ച അവധി ദിവസം പള്ളിയിൽ പോയവരാണ് അപകടത്തിൽപെട്ടത്.
മുരിക്കുംപാടം പനമ്പുകാട് കടത്ത്‌സർവീസ് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ളതായിരുന്നില്ല.ആരെങ്കിലുമൊക്കെ വഞ്ചിയുമായി വരും അന്നേരത്തുള്ളവരെ കയറ്റിക്കൊണ്ടുപോകും,അതിന്റെ കൂലി അവരെടുക്കും.പെരുന്നാൾ ദിവസമായിരുന്നതിനാൽ ധാരാളം ആളുകളെത്തുമെന്നതിനാൽ വഞ്ചിക്കാരും അധികമുണ്ടായിരുന്നു.
എല്ലാം അനധികൃത കടത്തായിരുന്നെന്നു മാത്രം.
മുരിക്കുംപാടം ജെട്ടിയടുക്കാറായപ്പോഴാണ് വഞ്ചിയപകടത്തിൽപ്പെടുന്നത്. നാട്ടുകാർ ഓടിയെത്തി കുറേപ്പേരെ രക്ഷിച്ചു. സന്ധ്യാനേരമായിരുന്നതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവരായിരുന്നു അപകടത്തിൽപ്പെട്ടവരിലധികവും.വല്ലാര്പാടത്തേക്ക് കൊച്ചിയിൽനിന്നുള്ളവർക്കുള്ള എളുപ്പവഴിയായിരുന്നു മുരിക്കുംപാടം പനമ്പുകാട് കടത്ത്.
മനസമ്മതം കഴിഞ്ഞ ഒരു പെൺകുട്ടിയും ആദ്യകുർബാന കഴിഞ്ഞ കുട്ടിയും അതുപോലെതന്നെ ഒരു കുടുംബത്തിലെ അമ്മയും രണ്ട് പെൺകുട്ടികളും അമ്മയും മകനും എന്നിങ്ങനെ കൂടെപ്പിറപ്പുകളായിട്ടുള്ളവരും ബന്ധുക്കളുമായിരുന്നു മരണമടഞ്ഞവരിലധികവും.അമ്മയും മകനും കൂടി യാത്രപോയിട്ട് മകൻ മരിച്ച 'അമ്മ അതിനുശേഷം പ്രാർത്ഥനാഗ്രൂപ്പ് പ്രവർത്തനങ്ങളുമായി നടക്കുന്നു.
ഫോട്കൊച്ചിയിലെ മികച്ചഫുട്‍ബോളറായിരുന്ന സ്റ്റാൻലിമാണിയും ഭാര്യ ലില്ലിയും മകനും അന്നത്തെ അപകടത്തിൽ മരണമടഞ്ഞു.നീന്താനറിയാവുന്ന സ്റ്റാൻലി രക്ഷപെട്ട് മറിഞ്ഞ വഞ്ചിയുടെ മുകളിൽ കയറിയിരുന്ന് നോക്കിയപ്പോൾ ഭാര്യയും മകനും മുങ്ങിത്താഴുന്നത് കണ്ടെന്നും മനംനൊന്ത് അദ്ദേഹവും പുഴയിലേക്കെടുത്ത് ചാടിയെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറയുകയുണ്ടായി.ഒരു കുടുംബം തന്നെ ഒന്നിച്ച് അന്ത്യയാത്രയായി.
പതിനെട്ടുപേരാണ് അന്ന് കായലിൽ മുങ്ങിമരിച്ചത്.പതിനഞ്ചുപേരുടെയും മൃതദേഹങ്ങൾ കൊച്ചിക്കായലിൽ നിന്ന് കണ്ടെടുത്തു.ശേഷിച്ച മൂന്നുപേരുടേത് ദിവസങ്ങൾക്കുശേഷം ആലപ്പുഴഭാഗത്തുനിന്നാണ് കണ്ടുകിട്ടിയത്.
അപകടത്തെ തുടർന്ന് കടത്തുവഞ്ചി സർവീസ് നിരോധിച്ചു,തുടർന്ന് കിൻകോ ബോട്ടു പനമ്പുകാട്‌നിന്നു മുരിക്കുംപാടം വഴി എറണാകുളത്തേക്ക് സർവീസ് ആരംഭിച്ചു.ഗോശ്രീ പാലം തുറക്കുന്നതുവരെ ബോട്ട് സർവീസ് നിലവിലുണ്ടായിരുന്നു.

v
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ