വൈപ്പിനിൽനിന്നു എറണാകുളത്തേക്കുള്ള ഫെറിസെർവീസുകൾ ഗോശ്രീ പാലം വന്നതോടുകൂടി
ഗോശ്രീപാലംത്തിന്റെ വരവ് വൈപ്പിന്കരയ്ക്കു ഒട്ടേറെ വികസനത്തിന്റെ വാതായനങ്ങൾതുറന്നപ്പോൾ വൈപ്പിൻകരക്കാരുടെ ഐക്യത്തിനു വിള്ളലേൽപ്പിച്ചുകൊണ്ടാണ് എറണാകുളത്തേക്കുള്ള ഫെറി ,ജങ്കാർ സർവീസുകൾ നിശ്ചലമായത്.
വൈപ്പിന്കരയിലെ യാത്രാ ക്ലേശങ്ങൾക്കു പരിഹാരം തേടിക്കൊണ്ടുള്ള ഒട്ടേറെ സമരങ്ങൾക്ക് രൂപം നൽകിയത് അരമണിക്കൂറിലേറെ സമയം കിട്ടിയിരുന്ന ഈ ബോട്ടുയാത്രയിലെ ചർച്ചകളായിരുന്നു.
വൈപ്പിൻകരയുടെ ഏതുഭാഗത്തുള്ളവരായാലും വൈപ്പിൽ എത്തുന്നസമയം ഏതാണോ അത് നിശ്ചയിച്ച് കൃത്യമായി സന്ധിക്കുവാൻ ഇത് ഏറെ ഉപകാരപ്രദമായിരുന്നു. എവിടെ നിന്നു വരുന്നവരായാലും എവിടേക്കു പോകുന്നവരായാലും വൈപ്പിലെത്തുന്നസമയം ഏതാണ്ട് ഒരേ രീതിയിലായിരിക്കും.അവിടെവച്ച് കണ്ടുമുട്ടുന്നവർതമ്മിൽ സുഹൃത്തുക്കളാകുവാനും നാനാ വിഷയങ്ങൾ ചർച്ചചെയ്യുവാനും ഇതിലെ അരമണിക്കൂർ സമയം ഉപകാരപ്രദമായിരുന്നു.
കോട്ടപ്പുറത്തുനിന്നും എറണാകുളത്തേക്കുള്ള സ്വകാര്യബോട്ടുകളെയാണ് ആദ്യകാലങ്ങളിൽ വൈപ്പിന്കരയ്ക്കാർആശ്രയിച്ചിരുന്നത്.
ചെറായിയിൽ അന്ന് പറവൂരുമായി ബന്ധിപ്പിക്കുന്ന പാലം ഉണ്ടായിരുന്നില്ല.52 സ്വകാര്യബോട്ടുകളാണ് അന്ന് സർവീസ് നടത്തിയിരുന്നത്.എറണാകുളം കോട്ടപ്പുറം ജലപാതയാണ് അന്നത്തെ ജലമാർഗം.ചെറായിയിൽനിന്നു പറവൂരിലേക്കുള്ള പാലം പണിതതോടെ ബസ്സ് സർവീസ് പ്രബലമായതും വേലിയേറ്റസമയത്തു ചെറായിപാലത്തിനടിയിൽക്കൂടി ബോട്ടുകൾക്ക് കടന്നുപോകുവാൻ തടസ്സവും വന്നതോടെ ബോട്ടുസർവീസ് ഓരോന്നായി നിർത്തലാക്കി.കോട്ടപ്പുറത്തുനിന്നു മട്ടാഞ്ചേരി ഐലൻഡ് വഴി എറണാകുളത്തേക്കു പോയിരുന്ന ഒരു ബോട്ടുമാത്രം അവസാനം നിലനിന്നു.
അപ്പോഴാണ് കെ എസ് ആർ ടി സി എറണാകുളത്തേക്കു ഫെറി സർവീസ് ആരംഭിക്കുന്നത്. അത് മുരിക്കുംപാടത്തുനിന്നായിരുന്നു. അന്ന് വൈപ്പിനിൽനിന്നു ഫോട്കൊച്ചിയിലേക്കുമാത്രമേ ഫെറിസെർവീസുണ്ടായിരുന്നുള്ളൂ..
എഴുപതുകളിൽ ജി സി ഡി എ രൂപീകരിച്ച് മറൈൻ ഡ്രൈവിനുവേണ്ടി കായൽ നികത്തുവാൻ തുടങ്ങിയതോടെ ഹൈക്കോർട്ട് ജെട്ടി യിൽ ബോട്ടു അടുപ്പിക്കുന്നത് നിറുത്തി വച്ചു.വല്ലാർപാടവും ഡൈമൻ കട്ടയും കൂടി യോജിപ്പിച്ചതോടെ മുരിക്കുംപാടത്തുനിന്നുള്ള ബോട്ടുകൾക്ക് വല്ലാർപാടം ജെട്ടിയിൽ അടുപ്പിക്കുവാനും പറ്റാതായി .അങ്ങനെ 1975 ആയപ്പോൾ മുരിക്കുംപാടത്തുനിന്നുള്ള കെ എസ് ആർ ടി ബോട്ടുകൾ വൈപ്പിനിൽ നിന്നായി.ഒന്നുരണ്ട് വര്ഷം കഴിഞ്ഞപ്പോൾ മുരിക്കുംപാടത്തുനിന്നു എറണാകുളത്തേക്കു കിൻകോ ബോട്ടു സർവീസ് ആരംഭിച്ചു.
1985 ആയപ്പോഴേക്കും കിൻകോ വൈപ്പിനിൽ നിന്നും എറണാകുളത്തേക്കു ഫെറി സർവീസ് ആരംഭിച്ചു.
ഇതിനിടെ വൈപ്പിനിൽനിന്നു എറണാകുളത്തേക്കു കിൻകോ ജങ്കാർ സർവീസും ആരംഭിച്ചു.പിന്നീട് കെ എസ ആർ ടി സി ബോട്ടുസർവീസ് ജലഗതാഗത കൈമാറി.
വൈപ്പിന്കരയിലെ ഗതാഗതം സംബന്ധിച്ച് ഒട്ടേറെ സമരങ്ങൾക്ക് ശക്തിയായതു ഈ ബോട്ടു യാത്രകളിലെ ചർച്ചകളായിരുന്നു.അധികാരികൾക്ക് വൈപ്പിൻകാരുടെ ശക്തിയെ ഭയത്തോടും ഏറെ അസൂയയോടെയുമാണ് നോക്കികണ്ടിരുന്നത്.
ഗോശ്രീ പാലങ്ങളുടെ വരവ് ഈ കെട്ടുറപ്പിനെ ഗണ്യമായി ബാധിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ