തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊച്ചി,ആലപ്പുഴ രൂപതകളിലെ വൈദീകരുടെ ഉപവാസസമരം ആരംഭിച്ചു. പള്ളുരുത്തിയിൽ നിന്നും തോപ്പും പടിയിൽ നിന്നും രണ്ടു ബഹുജന റാലികളാണ് B.0.T. പാലത്തിനു സമീപത്തുള്ള സമര പന്തലിൽ എത്തിയത്.
രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് സമരം. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഉൽഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻഡോ.. ആന്റണി വാലുങ്കൽ അനുഗ്രഹദാഷണം നടത്തി.
ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള 17 കി.മീ. തീരത്താണ് രൂക്ഷമായ കടലാക്രമണം ഉണ്ടാകന്ന്. ശക്തമായ ബഹുജന സമരത്തിന്റെ പശ്ചാത്തലത്തിൽ ചെല്ലാനം മുതൽ ചെറിയ കടവുവരെ 12 കി. ടെട്രോ പാഡ് കടൽ ഭിത്തി നിമ്മാണത്തിന് തുക അനുവദിച്ചെങ്കിലും 7.30 കി.മീ. ഭാഗത്താണ് പണി നടത്തുവാൻ കഴിഞ്ഞത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ