2025, ജൂൺ 14, ശനിയാഴ്‌ച

MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ-12

 MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ_|2.

1983 ലാണ് AGE B/R ഫോർട്ടുകൊച്ചിയിൽ ഞാൻ എത്തുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നതാണല്ലോ. അതിന് രണ്ട് വർഷം മുൻപുവരെ ഇത് ഒരു പവ്വർ ഹൗസ് മാത്രമായിരുന്നു. ഒരു ഗ്രേഡ് 1 E/M സൂപ്രണ്ട് ആയിരുന്ന ചന്ദ്രശേഖരൻ സാറായിരുന്നു അന്നത്തെ AGE ഇൻ ചാർജ്. അദ്ദേഹം കുടുo ബസമേതം പവ്വർഹൗസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നതു്. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ മകൾ അനിതയെയാണ് ഇൻഡ്യൻ ഫുട്ബോൾ താരം VP. സത്യൻ വിവാഹം ചെയ്തത്.

വൈപ്പിൻ സ്വദേശി P J റൂബൻ യു.ഡി.ക്ലാർക്കും, 

A C മെക്കാനിക്കായിരുന്ന അലോഷ്യസ് ആണ് LD. ക്ലാർക്കിന്റെ ജോലി ചെയ്തിരുന്നത്. 

എം ഇ എസ് സ്റ്റാഫിന് അക്കാലത്ത് ക്വാർട്ടേഴ്സ് ഇല്ലാതിരുന്നതിനാൽ ഫോർട്ടു കൊച്ചി ബീച്ചിലുള്ള നേവിയുടെ വിശാലമായ ഒരു പഴയ CD വർക്ക് ഷോപ്പിലായിരുന്നു തൊഴിലാളികൾ ബാച്ചിലറായി താമസിച്ചിരുന്നതു്. എല്ലാവരും കൂടി ഒരു മെസ്സും നടത്തിയിരുന്നു. താമസിക്കുന്നവർക്ക് മാത്രമായിരുന്നെങ്കിലും രാവിലെ പറഞ്ഞാൽ മറ്റു തൊഴിലാളികക്കും അവർ ഭക്ഷണം നൽകിയിരുന്നു.

വൈകുന്നേരങ്ങളിൽ അവിടെ തയ്യാറാക്കിയിരുന്ന   കോർട്ടിൽ വോളിബോൾ കളിയും നടക്കുമായിരുന്നു. 3.30 മണിയാകുമ്പോൾ തൊഴിലാളികൾ എല്ലാവരും കോർട്ടിൽ എത്തണമെന്ന് നിർബ്ബന്ധമായിരുന്നു. ചന്ദ്രശേഖരൻ സാർ തന്നെ നേതൃത്വം കൊടുക്കുന്നതിനാൽ ആർക്കും മുങ്ങുവാൻ പറ്റില്ലായിരുന്നു. 8 മണിക്കൂർ ജോലിയും 2 മണിക്കൂർ വിനോദവും കഴിഞാണ് എല്ലാവരും പോയിരുന്നതു്. വർഷത്തിലൊരിക്കൽ ഡിസംബറിൽ ഒരു ദിവസം നാടകം ഡാൻസ് ഉൾപ്പടെ വിവിധ കലാപരിപാടികളും മറ്റും  നടത്തിയിരുന്നു.

തൊഴിലാളികളുടെ വെൽഫെയർ നല്ല രീതിയിൽ നോക്കിയിരുന്ന ഒരു മേലുദ്യോഗസ്ഥനായിരുന്നു ശ്രീ ചന്ദ്രശേഖരൻ സാർ.

ഫ്രാൻസീസ് ചമ്മണി 9497 276897

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ