കോൺട്രാക്ടറുടേയും അദ്ദേഹത്തിന്റെ തൊഴിലാളികളുടേയും അശ്രദ്ധയുടെ ഫലമാണ് ഈ അപകടമെങ്കിലും അതിന്റെ കുറ്റം ആരോപിക്കപ്പെട്ടത് MES ലെ ഒരു ഇലട്രീഷ്യന്റെപേരിലാണ്. അപകടം നടന്നയുടനെ കൺസ്ട്രക്ഷൻ തൊഴിലാളികൾ പണി നിറുത്തി വച്ച് പ്രതിഷേധം നടത്തി. വൈകുന്നേരത്തോടെ MES ഇലക്ട്രീഷ്യനാണ് മരണത്തിനുത്തരവാദിയെന്ന വാർത്ത നാടാകെ പരന്നു. അതോടെ പോലീസ് അന്വേഷണത്തിനായി ഓഫീസിലും പരിസരത്തും വന്നു. ആരോപിക്കപ്പെട്ട ഇലക്ട്രീഷ്യനെ ഹാജരാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതോടെ അയാളെ ദ്രോണാചാര്യയിലെ തന്നെ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റി ഒളിപ്പിച്ചു.
പിറ്റേ ദിവസം രാവിലെ മനോരമ ദിനപത്രത്തിൽ വന്ന വാർത്ത ആരോപിക്കപ്പെട്ട ഇലക്ട്രീഷ്യൻ കുറ്റക്കാരനാണെന്ന രീതിയിലായിരുന്നു.. അതും വളരെ പ്രധാനപ്പെട്ടരീതിയിൽ ശ്രദ്ധിക്കപ്പെടുന്നവിധത്തിലായിരുന്നു. സംഗതിയുടെ ഗൗരവം മനസ്സിലാക്കി ഉടനെ തന്നെ ഒരു അഡ്വക്കേറ്റുമായി ബന്ധപ്പെടുകയും മുൻകൂർ ജാമ്യത്തിനപേക്ഷിക്കുവാനും തീരുമാനിച്ചു.കൂടാതെ വക്കിലിന്റെ കാറിൽ അയാളെ ദ്രോണാചര്യയിൽ നിന്ന് മാറ്റി.
ഞാൻ അന്ന് വർക്സ് കമ്മറ്റി വൈസ്ചെയർമാനായിരുന്നു. കുറ്റാരോപിതനായ ഇലക്ട്രീഷ്യനെ സുരക്ഷിത സ്ഥലത്ത് എത്തിച്ചതിനുശേഷം ഞാനും മറ്റൊരു ചാർജ്മാനായ കെ.ബി. രാഘവനും കൂടി മനോരമയുടെ ഓഫീസിൽ ചെന്ന് എഡിറ്ററെ കണ്ടു. തെറ്റായ വാർത്തയാണ് ഇന്ന് വന്നതെന്നും അതു് തിരുത്തണമെന്നും ആവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് എഴുതി കൊടുക്കുവാൻ പറഞ്ഞു. അതനുസരിച്ച് വിശദമായി വാർത്തയെഴുതിക്കൊടുത്തു. ഡബിൾ ഫീഡർ വന്ന Postന്റെയും ലൈനിന്റേയും സ്കെച്ച് വരച്ച് ഞാനും രാഘവൻ ചേട്ടനും കൂടി എഡിറ്ററെ ബോദ്ധ്യപ്പെടുത്തി. എംപ്ലോയീസ് വർക്സ് കമ്മറ്റി വൈസ് ചെയർമാൻ എന്ന പദവിയും വച്ച് എഴുതി കൊടുത്തു.
അടുത്ത ദിവസം അതേ പേജിൽ അതേ സ്ഥലത്ത് വിശദമായ വാർത്ത വന്നു. വർക്സ് കമ്മറ്റി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ