2025, ജൂൺ 15, ഞായറാഴ്‌ച

ഒരു ഒത്തുചേരൽ വിശേഷങ്ങൾ

 MES fort Kochi ഓർമ്മക്കറിപ്പുകൾ - 13

ഒരു ഒത്തുചേരൽ വിശേഷങ്ങൾ


1980-90 കാലഘട്ടങ്ങളിൽ ഇവിടെ ഒരു റിട്ടയർമെന്റ് അല്ലെങ്കിൽ ഒരു ട്രാൻസ്ഫർ ആർക്കെങ്കിലും വരികയാണെങ്കിൽ അയാൾ പോകുന്നതിനു മുൻപ് ഒരു സെന്റ് ഓഫ് പാർട്ടി കൊടുക്കാറുണ്ട്. അത് ഒരു Paid Partyആയിരിക്കും. സൂചന കിട്ടുമ്പോൾത്തന്നെ എത്ര പേരുണ്ടെന്ന് ചോദിച്ചു കൊണ്ട് ഒരാൾ ഒരു ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങും. 100 ലധികം പേർ ഇവിടെയുള്ളതിനാൽ സാധാരണയായി70-75 പേർ ബത്തരം പാർട്ടിയിൽ പങ്കെടുക്കാറുണ്ട്.

അടുത്തതായിട്ട് ആളുകളുടെ എണ്ണമെത്രയെന്ന് നോക്കി, അതിന് എത്ര കിലോ ഇറച്ചി വേണമെന്ന് കുക്കിനോട്‌ചോദിച്ച് അതനുസരിച്ചുള്ള തൂക്കത്തിന് മാംസം കിട്ടുന്ന ഒരാടിനെ വാങ്ങിക്കുകയെന്നതാണ് മറ്റി ആ ടീമിന്റെ ജോലി.

വെളി ബീച്ച് റോഡ് ജംഗ്ഷൻ തുടങ്ങി വടക്കോട്ട് ഫോർട്ടു കൊച്ചി ബീച്ച് വരെയാണ് അന്നത്തെ ഐ.എൻ.എസ്. ദ്രോണാചാര്യ അതിനു തെക്കുഭാഗത്ത് ശ്മശാനവും ചക്ളിയറുടെ കോളനിയും സെന്റ് ജോൺ പാട്ടം കോളനിയുടെ ഒരു ഭാഗവും തീട്ട പറമ്പും (ഫോർട്ടുകൊച്ചിയിലെ പാട്ടക്കുകളിൽ നിന്ന് ശേഖരിക്കുന്ന മലം ചൊരിയുന്ന സ്ഥലം)

ഈ പ്രദേശങ്ങളിൽ താമസിക്കുന്നത് മത്സ്യത്തൊഴിലാളികളും കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുമാണ്. അവരുടെയാക്കെ വീടുകളിൽ വളർത്തുന്ന ആടുകളിലൊന്നിനെ വില പറഞ്ഞുവാങ്ങിച്ച് പവ്വർ ഹൗസ് പരിസരത്ത് കൊണ്ടുവന്ന് കെട്ടിയിടും.

പാർട്ടി നടത്തുന്ന ദിവസം ഇതിനെയാണ് കൊന്ന് ഇറച്ചിയാക്കുന്നത്. 

കഴിക്കാനായിട്ട് ചപ്പാത്തി, പൊറോട്ട എന്നിവയാണ്. കേരളത്തിന് പുറത്ത് ജോലി ചെയ്തിട്ടുള്ളവരാണ് അന്നത്തെ സീനിയർ സ്റ്റാഫുകളിൽ ഭൂരിപക്ഷവും, അതിനാൽ കുക്കിംഗ് നല്ല വശമുള്ളവരാണ്. അതിൽ കെ.പി.സി. പിള്ളയെന്നൊരാളാണ് കറികൾ തയ്യാറാക്കുന്നത്. എന്ത് പരിപാടി വന്നാലും കെ.പി.സി. ആയിരിക്കും കറികൾ വയ്ക്കന്നത്, അദ്ദേഹത്തിന്റെ കറികളുടെ രൂപിയൊന്ന് വേറെ തന്നെയാണ് പൊറോട്ടയിടിക്കുവാനറിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചേർത്തലയിൽ നിന്നുള്ള ഉദയകുമാറാണ് പൊറോട്ടയടിക്കുന്നതിൽ വിദഗ്ധൻ.

 സാധർണയായി വൈകുന്നേരം 6 മണിക്ക്  ശേഷമാണ് ഈ പരിപാടി നടത്തുക. രാവിലെ മുതൽ കുക്കിംഗ് ജോലികൾ ആരംഭിക്കും..

സന്ധ്യയോടെ യാത്രയയപ്പ് യോഗവും പരിപാടികളുമാണ്.

ലിക്കർ പാർട്ടിയാണെന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ. 6 പേർക്ക് ഒരു കുപ്പിയെന്ന നിലയിൽ നേവൽ ബേസിൽ നിന്ന് നേരത്തെ ശേഖരിച്ചു കൊണ്ടുവന്നിട്ടുണ്ടാകും, അതനുസരിച്ച് ടേബിളിൽ കുപ്പിയും ടച്ചിംഗ്സും വച്ചിട്ടുണ്ടാകും.6പേരിൽ കുടിക്കാത്തവരും ഒരു ചെറുതടിച്ച് നിറുത്തുന്നവരുമുണ്ടാകും. നല്ലതുപോലെ അടിക്കന്നവർ അതനുസരിച്ച് ടേബിളിലിരുന്ന് ഇഷ്ടം പോലെ താങ്ങിവിടും.

തുടർന്ന് മട്ടൺ കറിയും ചപ്പാത്തി / പൊറോട്ട തുടങ്ങിയവയും നൽകും. രണ്ടു മൂന്നെണ്ണം ചെന്ന് കഴിയുമ്പോൾ പിന്നെ കോമഡി ഷോയാണ്. അത് എങ്ങനെയൊക്കെയായിരിക്കുമെന്ന് ഞാൻ പറയാതെ തന്നെ വായിക്കുന്നവർക്ക് മനസ്സിലാകും. സാധാരണയായി അന്നേ ദിവസം പലരും വീട്ടിലേക്ക് പോകിറില്ല.

എന്തൊക്കെ തന്നെയാണെങ്കിലും MES കുടുംബത്തിന്റെ ഒരു ഒത്തുചേരലായിരുന്നു ഇത്തരം ചടങ്ങുകൾ

ഫ്രാൻസീസ് ചമ്മണി

fb പോസ്റ്റുകൾ എല്ലാം വായിക്കാം

visit: kochimalayali.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ