വൈപ്പിൻ ഫോർട്ട്കൊച്ചി ഫെറിയിൽ മരംകൊണ്ട് നിർമ്മിച്ച മൂന്നു ബോട്ടുകളാണ് സെർവിസിനുണ്ടായിരുന്നത്.ഹർഷ, ഭാരത്, ഫോർട്ട്ക്വീൻ അങ്ങിനെ മൂന്നെണ്ണം. അതിൽ പഴയ ബോട്ടായ ഫോർട്ട് ക്യുൻ വളരെ ചെറിയ ബോട്ടായിരുന്നു. ഫോർട്ട്ക്വീൻ ബോട്ട് ന്റെ വലുപ്പത്തിലുള്ള ബോട്ടുകളായിരുന്നു നേരത്തെ ഇവിടെ സർവീസ് നടത്തിയിരുന്നത്.
യാത്രക്കാരുടെ എണ്ണവും അതുപോലെതന്നെ അഴിമുഖത്തിന്റ ആഴവും വർധിച്ചതോടെ ഇത്തരം ബോട്ടുകൾ മാറ്റി കൂടുതൽ വലുപ്പമുള്ള ബോട്ടുകൾ നിർമ്മിക്കുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹർഷയും ഭാരതും സെർവീസിനിറക്കുന്നത്.
ഈ ബോട്ടുകൾ രണ്ടും സെർവീസിനെത്തിയപ്പോൾ ചെറിയ ബോട്ടായ ഫോർട്ട്ക്വീൻ സ്പെയർ ബോട്ടാക്കി മാറ്റി. ഏതെങ്കിലും ഒരു ബോട്ട് കേടായി മറ്റേണ്ടിവന്നാൽ അപ്പോൾ തന്നെ ഫോർട്ട് ക്വീൻ സെർവീസിനിറക്കി യാത്രക്ലേശം പരിഹരിക്കുമായിരുന്നു.
വൈപ്പിൻ ജെട്ടിയിൽ തന്നെയുള്ള കോർപ്പറേഷൻ ബോട്ട് യാർഡിൽ കയറ്റി തകരാർ പരിഹരിക്കുവാനുള്ള ഒരു മെക്കാനിക്കൽ വിഭാഗവും കോർപറേഷനുണ്ടായിരുന്നു.
വൈപ്പിനിൽ
ഇപ്പോൾ മെട്രോ ജെട്ടി പണിതിരിക്കുന്ന സ്ഥലം ഒരു ബോട്ടുയാർഡ് ആയിരുന്നു. പുഴയിൽനിന്ന് ബോട്ട് വലിച്ചുകയറ്റുവാനുള്ള വീഞ്ചുകളും മറ്റുമുള്ള, അന്നത്തെക്കാലത്ത് ലഭ്യമാവുന്ന സൗകര്യങ്ങളൊക്കയുള്ള ഈ ബോട്ട് യാർഡ് നഗരസഭാ അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നശിപ്പിച്ചു നാമാവശേഷമാക്കി.
അവിടെ നഗരസഭ മാലിന്യങ്ങൾ കൊണ്ടുവന്നു മൂടി.
ഇപ്പോൾ മെട്രോ ബോട്ടിനുവേണ്ടി അവിടെ ജെട്ടിയും പണിതു.
കെ ജെ സോഹൻ കൊച്ചി മേയാറായപ്പോൾ ഒരു പുതിയ ബോട്ട് വാങ്ങുവാൻ തീരുമാനിച്ചു. പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ച ഈ ബോട്ട് വളരെ വലുപ്പമുള്ളതായിരുന്നു.
നിർമ്മാണത്തിലെ അപാകതകൾ മൂലം അത് നേരെചൊവ്വേ ഓടിയില്ല. ഇവിടെ ഓടിയിരുന്ന ബോട്ടുകളെല്ലാം താങ് വള്ളം പോലെയുള്ളതായിരുന്നു.യാത്രക്കാർ ബോട്ടിന്റെ ഡക്കിൽ നിന്നായിരുന്നു യാത്ര ചെയ്തിരുന്നത്. അതിനാൽ അഴിമുഖത്തുകൂടിയുള്ള യാത്രയിൽ എത്ര വലിയ ഓളമുണ്ടെങ്കിലും യാത്രക്കാർക്ക് ഭീതിയില്ലാതെ യാത്ര ചെയ്യാമായിരുന്നു.
എന്നാൽ ഈ ബോട്ടിൽ ആളുകൾ ഡെക്കിന് മുകളിൽത്തന്നെയായിരുന്നു നിന്നിരുന്നത്. അതിനാൽ ഡ്രൈവറിന്റെ കാഴ്ച മറഞ്ഞുപോയി. കന്നിയൊട്ടം തന്നെ പിഴച്ചു. ബോട്ട് മാറ്റിക്കെട്ടി.
പിന്നീട് ബോട്ടിന് ചില മാറ്റങ്ങൾ വരുത്തിനോക്കിയെങ്കിലും വീണ്ടും പലവിധ പരാതികളായിരുന്നു.
ബോട്ടിന്റെ ഗിയർ സിസ്റ്റം ഹൈഡ്രോളിക് സംവിധാനത്തിലും മറ്റുമായിരുന്നതിനാൽ ജീവനക്കാർക്കും അതോടിക്കുവാൻ വലിയ താത്പര്യമില്ലായിരുന്നു. അവസാനം ജെട്ടിയിൽ മാറ്റിക്കെട്ടി, തുരുമ്പെടുത്തു, അങ്ങനെ രണ്ടാം ഫോർട്ട് ക്യുൻ വരവും പോക്കും കഴിഞ്ഞു.
പിന്നീട് 2015 ആഗസ്റ് 26ന് യാത്രബോട്ടിൽ മത്സ്യ ബന്ധന വള്ളം വന്നിടിച്ചു 11 പേർ മരിക്കുവനിടയായപ്പോൾ കുറെ നാളത്തേക്ക് ബോട്ട് സെർവീസും ജങ്കാർ സെർവീസും നിറുത്തി വച്ചു. പത്മകുമാർ അന്വേഷണ കമ്മീഷന്റെ നിർദേശാനുസരണം ഇവിടെ മരം കൊണ്ട് നിർമ്മിച്ച ബോട്ടുകൾ മാറ്റികൊണ്ട് ഇരട്ട എൻജിനുള്ള ബോട്ടു നിർമ്മിക്കുവാൻ തീരുമാനിച്ചു. താങ്ങു വള്ളം മാതൃകയിലുള്ള ബോട്ടുകളല്ല വേണ്ടത്, കറ്റമരം മാതൃകയിലുള്ളതാണെന്നും കമ്മീഷൻ നിർദേശിച്ചു.
അങ്ങിനെ ഇരട്ട എൻജിൻ ബോട്ടുവന്നു. ഫോർട്ട് ക്യുൻ 3
എന്നാൽ രണ്ട് റോറോയും ഓടുവാൻ തുടങ്ങിയപ്പോൾ ഫോർട്ട് ക്യുൻ 3 ന് ഓട്ടം അവസാനിപ്പിക്കേണ്ടി വന്നു.
വൈപ്പിനിൽ റോറോ അടുക്കുമ്പോൾ പാസ്സൻജർ ബോട്ടിന് ജെട്ടിയിൽ അടുപ്പിക്കുവാൻ കഴിയില്ല. റോറോ യും ബോട്ടും വലുപ്പമുള്ളതിനാൽ ഒരേസമയത്തു ഒരെണ്ണം മാത്രമേ അടുപ്പിക്കുവാൻ കഴിയൂ. അങ്ങിനെ മൂന്നാമത്തെ ഫോർട്ട് ക്വീനും കട്ടപ്പുറത്തായി.
ഇനിയെന്ന് ആക്രിക്കാര് കൊണ്ടുപോകുമെന്ന് മാത്രം അറിഞ്ഞാൽ മതി.
ഗോശ്രീ ജംഗ്ഷനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഈ ബോട്ടിനെ ഓടിക്കുവാൻ കഴിഞ്ഞാൽ അന്ത്യവിധിയിൽ നിന്നു ഫോർട്ട് ക്യുൻ 3 നെ രക്ഷപ്പെടുത്തുവാൻ കഴിയും.... ഓർമ്മക്കുറിപ്പുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ