ഞാൻ 1983ലാണ് MES ൽ ചേരുന്നത് നേരത്തെ പറഞ്ഞതാണല്ലോ, കൃത്യമായി പറഞ്ഞാൽ 1983 നവംബർ 19, നേവൽ ബേസിലെ ഗാരിസൺ എൻജിനീയർ കൊച്ചിൻ ഓഫീസിലെ സൂപ്പർ കുറുപ്പ് സാർ അഡ്രസ്സ് കണ്ടപ്പോൾ വൈപ്പിൻ കരയ്ക്കാരനല്ലേ ഫോർട്ടു കൊച്ചി INSദ്രോണാചാര്യയിലെ MES സബ്ഡിവിഷനിലേക്ക് പോയിക്കോളൂ എന്ന് പറഞ്ഞ് Duty Place നിശ്ചയിച്ചു തന്നു. അന്നത്തെ ദ്രോണാചാര്യ ഒരു ചെറിയ സ്റ്റേഷനായിരുന്നു.
ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത് അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് വന്ന കുറച്ച് മദ്ധ്യവയസ്കയാണ് അവിടെയുണ്ടായിരുന്നത്. പിന്നെ കുറെ പുതിയതായി ജോലി ലഭിച്ച യുവാക്കളും. തൊഴിലാളി യൂണിയനുകൾ ഒന്നും അത്ര ശക്തമായിരുന്നില്ല. സ്വതന്ത്ര യൂണിയൻ എന്ന പേരിൽ ഒരു യൂണിയൻ ഇവിടെയുണ്ടായിരുന്നു.സ്വതന്ത്രനെന്ന് പറയൽ മാത്രേമേയുള്ളുവെന്ന് പിന്നീടാണ് മനസ്സിലായത്. കെ ശരിക്കും കേരളത്തിൽ ഒരു ഇടത് യൂണിയൻ ആയി പ്രവർത്തിച്ചിരുന്നു. നേവൽ ബേസിൽ ഐ.എൻ.ടി.യു.സി യൂണിയൻ ഉണ്ടായിരുന്നെങ്കിലും ഇവിടെ ബ്രാഞ്ച് കമ്മറ്റി ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ട് വർഷം കഴിഞ്ഞപ്പോൾ GE ലെവലിലുള്ളവർക്സ് കമ്മറ്റി തെരഞ്ഞെടുപ്പു വന്നു. യൂണിയൻ്റെ പാനലിൽ ഞാനും എ വി കുഞ്ഞുമോനും മത്സരിച്ചു. INTUC പാനൽ എന്ന പേരിൽ ഒരു പാനലുണ്ടായിരുന്നില്ലെങ്കിലും രണ്ട് പ്രയമായവരെ എതിർചേരിയിലും മത്സരിപ്പിച്ചു.വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചപ്പോൾ ഞങ്ങളുടെ പാനലാണ് ജയിച്ചത്. യൂണിയൻ്റെ വോട്ടുകൾ എനിക്കും കുഞ്ഞ് മോനും കിട്ടി. ലഭിച്ച അനുഭാവികളുടെ വോട്ടും എനിക്ക് കിട്ടിയപ്പോൾ വൻ ഭൂരിപക്ഷത്തിന് ഞാൻ ഒന്നാം സ്ഥാനത്തെത്തി.
നേവൽ ബേസിലെ പ്രതിനിധികളും ഫോർട്ടു കൊച്ചിയിലേയും ആലുവ എൻ എ ഡി യിലെ പ്രതിനിധികളും കൂടിയുള്ളതാണ് വർക്സ് കമ്മറ്റി. GE ചെയർമാനും ഞാൻ വൈസ് ചെയർമാനും ത്രിവിക്രമൻ സാർ സെക്രട്ടറിയുമായി കമ്മറ്റി രൂപീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ