MES ഫോർട്ടുകൊച്ചി ഓർമ്മക്കുറിപ്പുകൾ - 8
പാറുക്കുട്ടിയുടെ ഡയറി...
1985 മുതൽ ഏതാനും വർഷം ഒരച്ഛനും രണ്ടു മക്കളും MES ഫോർട്ടുകൊച്ചി കുടുംബത്തിലെ അംഗങ്ങളായിരുന്നു. പവ്വർ ഹൗസിലെ SBA ആയി ജോലി ചെയ്തിരുന്ന ജയരാമൻ ചേട്ടനും മകൻ നന്ദകുമാറും മകൾ വിജയയും. നന്ദുവെന്നും പാറുക്കുട്ടിയെന്നുമാണ് കുട്ടികളെ വിളിച്ചിരുന്നത്.നന്ദുവിന് 10 വയസ്സും പാറുവിന് 7 വയസ്സുമാണ് പ്രായം. ജയരാമിന്റെ ഭാൎയ്യ 1985 ൽ മരണമടഞ്ഞു. പവ്വർ ഹൗസിലെ ജോലിക്കാരനായതിനാൽ shift duty അനിവാര്യമായിരുന്നു. ഈ രണ്ടു കുട്ടികളേയും വീട്ടിൽ ഒറ്റയ്ക്ക് നിറുത്തിയിട്ട് ജോലിക്ക് വരുവാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല.
MES അസിസ്റ്റന്റ് ഗാരിസൺ എൻജീനീയർ സുബേദാർ G.C. തരകനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുമായി ജയറാം ജേലിക്ക് വന്നു തുടങ്ങി. പിന്നീട് ഈ കുട്ടികൾ MESന്റെ മക്കളായിട്ടാണ് വളർന്നത്.അന്ന് ഫോർട്ട് കൊച്ചി സബ് ഡിവിഷനിൽ 140 നടുത്ത് ജീവനക്കാർ മൂന്ന് ഷിഫ്റ്റിലും കൂടിയുണ്ടായിരുന്നു.
ആ കാലഘട്ടത്തെക്കുറിച്ച് വിജയ (പാറുക്കുട്ടി) യുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
1983 ലാണ് അച്ഛൻ ഫോർട്ടുകൊച്ചിയിലേക്ക് ട്രാൻസ്ഫർ ആയി വന്നത്. ഉടനെ തന്നെ അമ്മയുമൊത്ത് ഞാനും ചേട്ടനും പാലക്കാട്ടുനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് വന്നു.ഞങ്ങൾ താമസം ഇവിടെയാക്കി.
എന്നാൽ ദൈവ നിശ്ചയം വേറൊന്നായിരുന്നു. അച്ഛനും അമ്മയുമൊത്ത് ഞങ്ങൾ സന്തോഷത്തോടെ അധികനാൾ കഴിഞ്ഞില്ല.
ഏറെ താമസിയാതെ തന്നെ അമ്മയ്ക്ക് അസുഖം ബാധിച്ചു. അന്നത്തെ പരിമിതമായ സൗകര്യത്തിൽ ചികിൽസ ആരംഭിച്ചു. വിദഗ്ദ പരിശോധനയിൽ കാൻസർ 4th സ്റ്റേജ് ആണെന്ന് മനസ്സിലായി. 1985 നവംബം 20 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അമ്മ മരിച്ചു.
അച്ഛൻ അമ്മയുമായി ആശുപതി കയറിയിറങ്ങി നടക്കുമ്പോൾ എന്നെയും നന്ദുവിനേയും നോക്കിയിരുന്നത് അച്ഛന്റെ കൂടെ പവ്വർ ഹൗസിൽ ജോലി ചെയ്തിരുന്ന സദാശിവനങ്കിളം ഭാര്യ ഉഷാന്റിയുമായിരുന്നു.
നൈറ് വരുമ്പോൾ ഞങ്ങൾ പുസ്തകവും കിടക്കുവാനുള്ള ഷീറ്റുമൊക്കെയായി ഒരു സൈക്കിളിൽ പവ്വർ ഹൗസിൽ വന്നു അവിടെയാണ് ഞങ്ങൾ അന്തിയുറങ്ങിയിരുന്നതും അടുത്ത ദിവസം സ്കൂളിൽ പോയിരുന്നതും
കെ.വി.സ്കൂളിൽ നിന്ന് ഞങ്ങൾ നേരെ വന്നിരുന്നത് പവ്വർ ഹൗസിലേക്കായിരുന്നു. അവിടെ ഒരു ബാലകൃഷനണ്ണൻ ഞങ്ങളെ ഏറെ സഹായിച്ചിരുന്നു. അച്ഛനെപ്പോലെ തന്നെ അദ്ദേഹവും എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ഞങ്ങൾക്ക് സഹായമായിരുന്നു. മിക്കവാറും ദിവസങ്ങളിൽ ഞങ്ങളെ സ്കൂളിൽ കൊണ്ടു പോയിരുന്നതും അണ്ണനായിരുന്നു.
എം ഇ എസിലെ എല്ലാ അങ്കിളുമാരും ഞങ്ങളെ ഒത്തിരി സ്നേഹിച്ചിരുന്നു. അവിടത്തെ എല്ലാവരുടേയും മക്കളായിട്ടാണ് ഞങ്ങൾ ജീവിച്ചത്. പാറുക്കുട്ടിയെന്ന് ഓരോരുത്തരും വിളിച്ചിരുന്നതു് ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുകയാണ്.. മൂന്നുനാലു വർഷം അങ്ങിനെ എം.ഇ.എസിൽ കഴിഞ്ഞു.
എം.ഇ.എസിലെ ഞങ്ങളുടെ ജീവിതം വളരെ സന്തോഷകരമായിരുന്നു,ഒരു സെക്കന്റ് ഹൗസായിരുന്നു അവിടം. സ്കൂൾ വിട്ടു വന്നാൽ കളിയും പഠനവും ഊണും ഉറക്കവും എല്ലാം അവിടെയായിരുന്നു.
ഒരു ഭാരത ബന്ദ് വന്നപ്പോൾ എം.ഇ.എസിലെ എല്ലാവരും അവിടെ തലേദിവസം തന്നെ വന്നു. രണ്ടു ദിവസത്തെ ബന്ദായിരുന്നു.അന്ന് ഭക്ഷണം ഉണ്ടാക്കിത്തന്നത് KP.C അങ്കിളായിരുന്നു. ഓണവും വിഷുവും ക്രിസ്മസും ഈസ്റ്ററും റംസാനും മറ്റുമൊക്കെ ഞങ്ങളവിടെ ആലോഷിച്ചു.KPC അങ്കിൾ പായസവും ചിക്കൻകറിയുമൊക്കൊപാചകം ചെയ്ത് എല്ലാവരും കൂടി എല്ലാ ഉത്സവങ്ങളും ആഘോഷിച്ചു
അക്കാലത്ത് TV. സം പേക്ഷണം തുടങ്ങിയപ്പോൾ അച്ഛന് എന്തോ arrears ലഭിച്ചപ്പോൾ സൂപ്രണ്ട് വാസുക്കുട്ടൻ സാർ ഞങ്ങളെ നേരത്തെ അറിയിക്കുകയും അച്ഛനെക്കൊണ്ട് TV. വാങ്ങിപ്പിച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞത്പോലെ തോന്നുന്നു.
2008 ൽ അച്ഛൻ സർവ്വീസിൽ നിന്ന് വിരമിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ 2009 ൽ മരിക്കുകയും ചെയ്തു
ഇന്നും എം.ഇ.എസിലെ എല്ലാവരുടേയും ഓരോ ആവശ്യങ്ങളും മറ്റും വരുമ്പോൾ ഞങ്ങളെ വിളിക്കുന്നത് ഞങ്ങളോടുള്ള സ്നേഹമല്ലാതെ മറ്റെന്താണ്.
അമ്മയില്ലാത്ത ദു:ഖവും കുറവും പരിഹരിക്കുവാൻഎം.ഇ എസിലെ എല്ലാവരും ഞങ്ങളെ സഹായിച്ചു. ഒത്തിരി നന്ദി
വിജയ ജയരാമൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ