2025, ജൂൺ 13, വെള്ളിയാഴ്‌ച

മലമ്പാമ്പ് അണലി പാമ്പായ കഥ

 MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ--11

മലമ്പാമ്പ് അണലി പാമ്പായ കഥ

കൃത്യമായ തിയ്യതിയും വർഷവും ഓർക്കുന്നില്ല,ഏതായാലും 1990 കളിലാണെന്നാണ് എന്റെ ഓർമ്മ.

ഫോട്കൊച്ചി ഐ എൻ എസ് ദ്രോണാചാര്യ എം ഇ എസ് പവർ ഹൗസിൽ ജോലി ചെയ്യുന്ന കാലം.

ദ്രോണാചാര്യയിലെ ഒരു സ്വീവേജ് പമ്പ് ഹൌസ് വെൽ കരാർ തൊഴിലാളികൾ  ക്ലീൻ ചെയ്യുകയാണ്. ദ്രോണാചാര്യയിലെ കാനയിലൂടെഒഴുകി  വരുന്ന അഴുക്കുവെള്ളം 

വളരെ ആഴമുള്ള ഈ  കിണറിലേക്കാണ് എത്തുന്നത്.വര്ഷങ്ങളായിട്ടു ക്ലീൻ ചെയ്യാതെ കിടന്നിരുന്ന കിണറാണ് ഇപ്പോൾ ക്ലീനിങ്ങിനു വിധേയമാക്കുന്നത്.

 വെള്ളം പറ്റിച്ചുകൊണ്ടിരുന്നപ്പോൾ കിണറിൻറെ അടിഭാഗത്തായി  ഒരു തടിയൻ പാമ്പ് തലയുയർത്തി നിൽക്കുന്നു.തൊഴിലാളികൾ പണി നിറുത്തി പവർ  ഹൗസിൽ വിവരമറിയിച്ചു.

ഞങ്ങൾ പമ്പ് ഹൗസിലെത്തിയപ്പോൾ,,,,

സംഭവം ശരിയാണ്, നല്ല നീളവും വണ്ണവുമുള്ള ഒരു പാമ്പ്,

കിണറിന്റെ അടിഭാഗത്തു തലയുടെ കുറച്ച് ഭാഗം ഉയർത്തി നിൽക്കുന്നു.

ക്ലീനിങ് തൊഴിലാളികൾ ഇലക്ട്രിക്ക് ഷോക്ക് കൊടുത്ത്  കൊല്ലാൻ  നോക്കി യെന്നു പറഞ്ഞു.

പക്ഷേ,പാമ്പിന് ഒരു  കുലുക്കവുമില്ല.

ഇത് മലമ്പാമ്പാണ്,തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.

ഏയ്,അത് വല്ല വിഷപ്പാമ്പായിരിക്കും ,മറ്റൊരാൾ .

ഞങ്ങൾക്കാണെങ്കിൽ വിഷപ്പാമ്പിനെയും മറ്റും കണ്ട് പരിചയമില്ല.                       നമ്മുടെ നാട്ടിലൊക്കെ ആകെയുള്ളത് നീർക്കോലിയും കുട്ടപ്പാമ്പുമാണ്,

മലമ്പാമ്പിൻറെ പോലുള്ള വണ്ണവും വലിപ്പവും.മലമ്പാമ്പായിരിക്കാം.

വിഷപ്പാമ്പ് വെള്ളത്തിൽ കിടക്കാറില്ല, മറ്റൊരാൾ.

അവസാനം ഒരു നിഗമനത്തിലെത്തി.

ഇത് മലമ്പാമ്പുതന്നെ.

വലിയൊരു മുളയുടെ അറ്റത്ത് ചെമ്പുകമ്പികൊണ്ട് ഒരു കുടുക്കുണ്ടാക്കി മുള കിണറ്റിലേക്കിറക്കി പാമ്പിനെ കുടുക്കിൽ കയറ്റുവാൻ ശ്രമം തുടങ്ങി.

വളരെയധികം സമയം കൊണ്ടാണ് പാമ്പിനെ കുടുക്കിൽ കയറ്റിയത്.

കുടുക്ക് ഏതാണ്ട് പാമ്പിന്റെ നടുഭാഗത്തായിട്ടാണ് കിടക്കുന്നത്.

വലിച്ചുപൊക്കിയപ്പോൾ കുടുക്ക്കമ്പിയിൽ മൊത്തം ചുറ്റി ഒരു ഫുട്ബോളിനേക്കാളും വലുപ്പത്തിലുള്ള ഒരു ഉണ്ടപോലെ ചുരുണ്ട് കൂടിക്കിടക്കുന്നു.

നീളത്തിലുള്ള ഒരു മുളയുംകൂടി കെട്ടിവച്ച് രണ്ട് പേർ മുളയുടെ അറ്റം തോളിൽ വച്ച് ഒരുകിലോ മീറ്ററോളം അകലെയുള്ള പവർ ഹൗസിലേക്ക് ,

ബാക്കിയുള്ളവർ നിരയായി ഒരു ജാഥപോലെ.


"ഫോറസ്ററ് വകുപ്പിനെയറിയിക്കണം,അവർ വന്നുകൊണ്ടുപോകും."

പവ്വർഹൗസിലുള്ള ചിലരുടെ പ്രതികരണം . "അവര് വരുമോ" ,,,വേറെ ചിലർ


മലയാറ്റൂരും പാലാരിവട്ടത്തുമുള്ള ഓഫീസുകളിൽ  വിളിച്ചുപറഞ്ഞു ,

ആരും വന്നില്ല.

വൈകുന്നേരമായപ്പോൾ കരാർ തൊഴിലാളികളിലൊരാളായ തോമസ് പറഞ്ഞു ,ഇതിനെ ഞാൻ കൊണ്ടുപോയേക്കാം.

മലമ്പാമ്പിനെ കൊന്നു തിന്നുന്നവർ ചില സ്ഥലങ്ങളിലുണ്ടെന്നു വാർത്തകേട്ടിട്ടുണ്ടായിരുന്നു.

അതിനായിരിക്കാം അയാൾ ചോദിച്ചത് ...

എങ്ങിനെ കൊണ്ടുപോകും ...അതിനൊക്കെ വഴിയുണ്ട് .

ഒരു അരിച്ചാക്ക് കൊണ്ടുവന്നു പാമ്പിനെ ചാക്കിലാക്കി അയാളുടെ സൈക്കിൾ കാരിയറിൽ വച്ചുകെട്ടികൊടുത്തു.

പാണ്ടിക്കുടിയിലുള്ള മാന്ത്ര പാലത്തിനടുത്തുള്ള ഒരു വാടകവീട്ടിലാണ് അയാൾ താമസിച്ചിരുന്നത്.

ചാക്കുകെട്ട് വരാന്തയിലുണ്ടായിരുന്ന ബെഞ്ചിനടിയിൽ വച്ച് ഉറങ്ങാൻ കിടന്നു.പിറ്റേന്ന് .......

അതിരാവിലെ തൊട്ടടുത്തവീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി മുറ്റമടിക്കുവാൻ പുറത്തിറങ്ങിയപ്പോൾ നടുക്കൊരു കമ്പിക്കെട്ടുള്ള പാമ്പ് മുറ്റത്ത് വിലസുന്നു.

അമ്മേ .........പാമ്പ് .....പെൺകുട്ടിയുടെ അലർച്ച .        എന്താ ....സംഭവം ... എന്താ ,,

.............നാട്ടുകാർ ഓടിക്കൂടി

ആൾകൂട്ടം വന്നപ്പോൾ പാമ്പ് തോട്ടിലേക്ക് ചാടി ..

ആരോ പോലീസിൽ വിളിച്ചുപറഞ്ഞു ...,

ഫോട്കൊച്ചി പോലീസും ഫയർ ഫോഴ്‌സും എത്തി ,,

പിന്നെ അവരുടെ ഊഴം ......

ഭഗീരഥപ്രയത്നത്തിനൊടുവിൽ പാമ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നെ യാത്ര പോലീസ് ജീപ്പിൽ ,,,ഫോറെസ്റ്റ് ഓഫിസിലേക്കു .

പോലീസ് തിരിച്ചുവന്നപ്പോളാണ്,പൊരുൾ പിടികിട്ടിയത്.


ഇത് മലമ്പാമ്പ് ആയിരുന്നില്ല ,,,,,,,,പിന്നെ ,,,,,,,,,,,,,

ഉഗ്രവിഷമുള്ള അണലിപ്പാമ്പ്


കുറച്ചു ദിവസം കുറച്ചുപേരുടെ ഉറക്കം പോയ് ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ