![]() |
| ബീച്ചിൽ ഫുട്ബാൾ കളിക്കുന്നവർ,കടലമ്മ ഫുട്‍ബോളേഴ്‌സ് എന്ന കളിക്കാരുടെ ഒരു കൂട്ടായ്മ തന്നെയിവിടെയുണ്ട്. ഫോട്ടോ :സെബാൻ മൊണാലിസ |
കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുള്ള ഓരോ കുട്ടികളും കടൽത്തീരത്ത് എഴുതുന്ന രണ്ട് വാക്കുകളാണ് "കടലമ്മകള്ളിയെന്ന്".തിരമാല തീരത്ത് എവിടെവരെയെത്തിയോ അതിനു തൊട്ടുമുകളിലാണ് കുട്ടികൾ ഇങ്ങനെയെഴുതുന്നത്.
| അസ്തമയം ആസ്വദിക്കുന്ന സഞ്ചാരികൾ :ഫോട്ടോ :സെബാൻ മൊണാലിസ |
തൊട്ടടുത്ത തിര അവിടേയ്ക്ക് അടിച്ചുകയറി അത് മായ്ച്ചുകളയും.കടലമ്മയെ കള്ളിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്തതുകാരണമാണ് തിരമാല വന്നു മായ്ച്ചുകളയണതെന്നാണ് കുട്ടികളുടെ വിശ്വാസം.
അതെന്തുമാകട്ടെ,കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുണ്ടെങ്കിൽ ഇങ്ങനെ എഴുതിക്കളിക്കാത്തവർ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.
| അസ്തമയ സൂര്യൻറെ പ്രഭയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന പുതുവൈപ്പ് എൽ എൻ ജി ടെർമിനൽ,ഫോർട്കൊച്ചി ബീച്ചിൽ നിന്ന് നോക്കുമ്പോൾഫോട്ടോ :സെബാൻ മൊണാലിസ |
വളരെ പ്രസിദ്ധമായ ഫോർട്കൊച്ചി കടപ്പുറത്തിൻറെ ഇപ്പോഴത്തെ അവസ്ഥകണ്ടപ്പോളാണ് ഈ പഴയ കുസൃതിക്കളി ഓർത്തുപോയത്.
കുറേക്കാലമായിട്ടു ഇവിടെ ഇങ്ങനെയാണ്,മഴതുടങ്ങുമ്പോൾ,കടലമ്മയ്ക്കു കലിയിളകും....പിന്നെ മനോഹരമായ കൊച്ചിക്കടപ്പുറം കടലമ്മ തിരിച്ചെടുക്കും,ഒരവകാശംപോലെ...
| ബീച്ചിൽ പട്ടം പറത്തുവാൻ പോകുന്നവർ.വിശേഷ ദിവസങ്ങളിൽ കൊച്ചിയിൽ വിവിധ തരത്തിലെ പട്ടം പറപ്പിക്കൽ കൊച്ചിക്കാരുടെ ഒരു വിനോദമാണ്ഫോട്ടോ :സെബാൻ മൊണാലിസ n |
![]() |
| ഫോട്ടോ :എ ആർ മുജീബ് കൊച്ചി |
വൈപ്പിൻകരയിൽ ലൈറ്റ് ഹൗസിനു തെക്കു മുരിക്കുംപാടം പടിഞ്ഞാറ് ഭാഗത്താണ് ഇങ്ങനെയെടുക്കുന്ന മണ്ണിൽ ഭൂരിഭാഗവും നിക്ഷേപിക്കപ്പെടുന്നത്.പുതുവൈപ്പിൽ പ്രവർത്തിക്കുന്ന ഫിഷറീസ് സർവകലാശാലയും,എസ് പി എം,എൽ എൻ ജി പദ്ധതികളും മറ്റും സ്ഥാപിച്ചിരിക്കുന്നത് കടലമ്മ ദാനമായി നൽകിയ മണ്ണിലാണ്.
![]() |
നടപ്പാതയിൽ വരെ കടൽവെള്ളം കയറിയപ്പോൾ.ഇപ്പോൾ ഇവിടേയ്ക്ക് ആർക്കും പ്രവേശനമില്ല.കടൽ അത്രയ്ക്ക് കലിതുള്ളിനിൽക്കുകയാണ്
എ ആർ മുജീബ് കൊച്ചി
|
![]() |
| Adഇപ്പോഴത്തെ അവസ്ഥ ഫോട്ടോ :എ ആർ മുജീബ് കൊച്ചി d caption |
![]() |
ഇപ്പോഴത്തെ അവസ്ഥ
എ ആർ മുജീബ് കൊച്ചി Add caption |
വേമ്പനാട്ടു കായലും ആലുവാപ്പുഴയുടെ കൈവഴിയും ഒന്നിച്ചു സംഗമിക്കുന്ന കൊച്ചി അഴിമുഖത്ത് ഫോർട്ട് കൊച്ചിയിൽ തീരം കുറവായതിനാൽ വെള്ളത്തിൻറെ ഗതി തെക്കോട്ട് തിരിയുന്നതിനാലാണ് സ്ഥിരമായിട്ട് ഇവിടെ കര നിലനിൽക്കാത്തതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.എങ്ങനെയായാലും ശാസ്ത്രീയമായിട്ടു വേണ്ട ഗവേഷണം നടത്തുവാൻ സർക്കാർ തയ്യാറാകണം.മനോഹരമായ ഈ കടപ്പുറത്തെ സംരക്ഷിക്കണം.
സ





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ