
പുതുവൈപ്പ് ലൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന കൊച്ചി ലൈറ്റ് ഹൗസ് വൈപ്പിൻകരയിലെ പുതുവൈപ്പിൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നത് 1979 നവംബർ 15 നാണ്.അതിനുമുൻപും കൊച്ചിയിൽ ലൈറ്റ് ഹൗസ് ഉണ്ടായിരുന്നു.

ലൈൻ ബസ്സിനാണ് വരുന്നതെങ്കിൽ ഇരു ഭാഗത്തുള്ളവരും പുതുവൈപ്പ് ജംക്‌ഷനിൽ ഇറങ്ങിയതിനുശേഷം ഒന്നര കിമി പടിഞ്ഞാട്ട് നടന്നോ ഓട്ടോയിലോ പോയാൽ ലൈറ്റ് ഹൗസിലെത്താം.
46 മീറ്റർ ഉയരമുള്ള ഇതിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 49 മീറ്ററാണ്
വെളുത്തനിറത്തിലുള്ള പ്രകാശം പരത്തുവാൻ നാല് M H ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഓരോ ലൈറ്റ് ഹൗസിൽനിന്നും പുറപ്പെടുന്ന പ്രകാശത്തിന് ഓരോ അടയാളങ്ങളുണ്ടാകും,കൊച്ചിയിലേത് K ആകൃതിയിലുള്ള പ്രകാശമാണ് പരത്തുന്നത്.
28 നോട്ടിക്കൽ മൈൽ അതായത് 52 കിമി ദൂരത്തിൽ ഇതിന്റെ പ്രകാശം കടലിൽ കാണുവാൻ കഴിയും.കരകാണാക്കടലിലൂടെ രാത്രിയിൽ യാത്രചെയ്യുന്ന കടൽയാത്രക്കാർക്ക് കര എവിടെയാണെന്ന് കണ്ട് പിടിക്കുവാനും പ്രകാശത്തിന്റെ അടയാളമായ K കാണുമ്പോൾ പ്രകാശം വരുന്നത് കൊച്ചിയിൽ നിന്നാണെന്നും മനസ്സിലാക്കുവാൻ സാധിക്കുന്നു.
രാവിലെ 10 മണിമുതൽ 1 മണിവരെയും ഉച്ചയ്ക്ക് 2 മണിമുതൽ 6 മണിവരെയും പ്രേവേശനമുണ്ട്.ലിഫ്റ്റ് സൗകര്യവുമുണ്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ