നീട്ടുവലയിലെ മത്സ്യബന്ധനം
കരിമീനെന്താ വില? മീൻ വാങ്ങുവാൻ വന്നയാൾ വില ചോദിച്ചു. കിലോ 600 രൂപ, കച്ചവടക്കാരന്റെ മറുപടി.
വില ചോദിച്ചയാൾ പതിയെ പുറകോട്ട് വലിഞ്ഞു.
സാമാന്യം വലിയ കരിമീന് മാർക്കറ്റിൽ ഇപ്പോൾ അറുന്നൂറു രൂപയാണ്. ചിലപ്പോൾ അതിലും കൂടുതലായിരിക്കും.
യാഥാർത്‌ഥത്തിൽ ഈ വില മത്സ്യ തൊഴിലാളിക്ക് കിട്ടുന്ന വിലയല്ല.വില്പനക്കാരനും മീൻപിടുത്തക്കാരനുമിടയിൽ ഒരു ഇടനിലക്കാരനുണ്ടാവും.
ഒരുവശത്ത് കായലും മറുവശത്ത് കടലും കൊണ്ട് സമൃദ്ധമായ വൈപ്പിൻ ദ്വീപിലെ മത്സ്യത്തൊഴിലാളികൾ വ്യത്യസ്ത രീതിയിലുള്ള മീൻപിടുത്ത മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്.അതിലെ പലരീതികളും ഇന്ന് നിലവിലില്ല.നമ്മൾ ചർച്ച ചർച്ച ചെയ്ത പാച്ചുവഞ്ചിയിലെ ചെമ്മീൻപിടുത്തം അതിനുദാഹരണമാണ്.
വൈപ്പിൻകരയിലെ മിക്ക മാർക്കറ്റുകളിലും കരിമീൻ സുലഭമാണ്.എന്നാൽ
ഇത് എങ്ങിനെയാണ് പിടിക്കുന്നതെന്ന് നമുക്ക് നോക്കാം. 150 -200 മീറ്ററോളും എഴുപത് പോയിൻറ്(ഏതാണ്ട് രണ്ടിഞ്ച് ) കണ്ണി വലുപ്പമുള്ള വല,
ഒരു വഞ്ചിയും
രണ്ട് മത്സ്യത്തൊഴിലാളികളുമുണ്ടെങ്കിൽ
കരിമീൻ പിടിക്കുന്നതിന് പോകാം.
രണ്ട് മീറ്ററോളം വീതിയുള്ള വലയുടെ ഒരുവശത്ത് ഈയമണികളും മറുവശത്ത് തെർമോകോൾകൊണ്ടുള്ള പൊന്തും കെട്ടിയിട്ടുണ്ടായിരിക്കും.
കരിമീൻ താവളങ്ങൾ എവിടെയാണെന്ന് കണ്ടെത്തി അതിനെവളഞ്ഞുകൊണ്ട് വലനീട്ടും.സാധാരണ കായലിലെ കണ്ടൽ കാടിന് സമീപത്തും തീരത്തിനോട് ചേർന്നുമാണ് കരിമീൻ കാണുന്നത്.വലനീട്ടിക്കഴിഞ്ഞാൽ പിന്നെ പങ്കായം കൊണ്ട് വെള്ളത്തതിൽ അടിച്ചു മീനെ ഓടിക്കും.ഇങ്ങനെയോടുന്ന മീനുകൾ വെള്ളത്തിൽ വിലങ്ങനെ നിൽക്കുന്ന വലയിൽ കുടുങ്ങും.കാരച്ചെമ്മീനും ഈ വലയിൽ കുടുങ്ങാറുണ്ട്.ഇങ്ങനെ പല ആവർത്തി വല നീട്ടിയാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്.
അടുപ്പിച്ചടുപ്പിച്ച് മൂന്നു നിര വലകളുപയോഗിച്ചും നീട്ടുവലക്കാർ മീൻ പിടിക്കാറുണ്ട്.80 പോയിൻറ് കണ്ണിവലുപ്പമുള്ള രണ്ട് വലകളുടെ ഇടയിൽ 50 പോയിൻറ് കണ്ണി വലുപ്പമുള്ള മറ്റൊരു വലയും ഒന്നിച്ചു നെയ്തു പിടിപ്പിച്ച് പുഴയിൽ വലനീട്ടുന്നു.ഇങ്ങനെ നീട്ടുന്ന വലയിൽനിന്നു ഒരു മീനിനും രക്ഷപെട്ട് പോകുവാൻ കഴിയുകയില്ല."ഡിസ്കോ"യെന്ന ഓമനപ്പേരിലാണ് ഈ വലയെ മത്സ്യത്തൊഴിലാളികളൾ വിളിക്കുന്നത്.കൊല്ലം ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് ഇത്തരം വലയുപയോഗിച്ചു മീൻപിടിച്ചിരുന്നത്.
വല കൂട്ടിയോചിപ്പിക്കുവാനും മീൻ പിടിക്കുവാനും നേരത്തെ കൊല്ലം മത്സ്യത്തൊഴിലാളികളെ ഇവിടെ കൊണ്ടുവന്ന് പരിശീലനം നേടിയിരുന്നു.കൊല്ലത്തെ ഈ രീതിയിലുള്ള മത്സ്യബന്ധനം ഇന്നിവടെ സർവസാധാരണമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ