കേരള സൈഗാൾ വിടവാങ്ങി.
കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന മലയാള നാടക ചലച്ചിത്ര നടനും ഗായകനുമായ ശ്രീ പാപ്പുക്കുട്ടി ഭാഗവതർ നിര്യാതനായി.
നാടകാഭിനയ രംഗത്ത് പിന്നണി പാട്ടുകാരില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പാടി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അരങ്ങ് വാണിരുന്നത്
913 മാർച്ച് 29ന് എറണാകുളം വൈപ്പിൻ ദ്വീപിലെ ഓച്ചന്തുരുത്ത് ജനിച്ചു. അച്ഛൻ-
മിഖായേൽ ,'അമ്മ- അന്നമ്മ .
വേദമണി എന്ന നാടകത്തിൽ ബാലനടനായിട്ടാണ് നാടക രംഗത്തേക്ക് കടന്നുവന്നത്.
മിശിഹാചരിത്രം എന്ന നാടകത്തിൽ മഗ്ദലേന മറിയത്തിൻറെ വേഷമിട്ട് പ്രൊഫഷണൽ നാടക നടനുമായി.
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ഭഗവതരും അഭിനയിച്ച മിശിഹാ ചരിത്രത്തിൽ സ്നാപകയോഹന്നാനായും അഭിനയിച്ചു.
തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തിൽ അദ്ദേഹം നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു.
നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം പതിനയ്യായിരത്തിലധികം സ്റ്റേജുകളിൽ അഭിനയിച്ചിട്ടുണ്ട്.
കോയമ്പത്തൂർ പക്ഷിരാജാ സ്റ്റുഡിയോയുടെ പ്രസന്ന എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം .പ്രസന്നയിൽ വിധിയുടെ ലീല എന്ന അശരീരി ഗാനം പാടിക്കൊണ്ട് മുപ്പത്തിയേഴാം വയസ്സിൽ സിനിമ പിന്നണിഗായകനുമായി .
യേശുദാസിനൊപ്പവും ,ശ്രീലതയ്‌ക്കൊപ്പവും സിനിമയിൽ പാട്ടു പാടി.
എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോളെ എനാഗാനം മേരിക്കുണ്ടൊരു
കുഞ്ഞാടിനുവേണ്ടി തൊണ്ണൂറ്റിയെട്ടാം വയസ്സിലാണ് (2010) അദ്ദേഹം പാടിയത്.
പ്രേംനസീറിനും സത്യനും വേണ്ടിയും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്
1988 ൽ പുറത്തിറങ്ങിയ വൈസ് ചാൻസലറാണ് അവസാനത്തെ സിനിമ
2017 ൽ മരണമടഞ്ഞ ബേബിയാണ് ഭാര്യ.പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജിന്റെ ഭാര്യ പിന്നണി ഗായിക സെൽമ മകളാണ്.ചലച്ചിത്ര നടൻ മോഹൻ ജോസ് , സാബു ജോസ് എന്നിവരാണ് മറ്റുമക്കൾ.
പരേതയായ ബേബിയാണ് ഭാര്യ. ഇവർ 2017-ൽ അന്തരിച്ചു. പ്രശസ്ത ഗായികയായ സെൽമ ജോർജ്, ചലച്ചിത്രനടൻ മോഹൻ ജോസ്, സാബു ജോസ് എന്നിവരാണ് മക്കൾ.
എന്ന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ