2020, ജൂൺ 9, ചൊവ്വാഴ്ച

ഒരു ആൻഡമാൻ യാത്ര ....1


ഒരു ആൻഡമാൻ യാത്ര ....1



2018 സെപ്തംബര്18ചൊവ്വ രാവിലെ എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് ഞങ്ങൾ 11പേർ ആൻഡമാൻ ദ്വീപുകൾ സന്ദര്ശിക്കുന്നതിനുവേണ്ടി റെയിൽ മാർഗം യാത്ര പുറപ്പെട്ടു .മിലിറ്ററി എഞ്ചിനീയറിംഗ് സർവീസിലുള്ളഞാനും ,ടി എ ജെയിംസ് ,ജെയിംസ് കുര്യാക്കോസ്,തുടങ്ങിയ വരുൾപ്പെടെ മൂന്ന് കുടുംബങ്ങളാണ് ഞങ്ങളുടെ സംഘത്തിലുള്ളത്
അടുത്ത ദിവസം പുലർച്ചെ 5.45മണിക് ചെന്നൈ ഐയർപ്പോര്ട്ടിൽ നി ന്ന്
എയർ ഇന്ത്യ വിമാനത്തിൽ പോര്ടബ്ലെ റിലേക് പുറപ്പെട്ടു .രാവിലെ 8മണിയോടെ പോർട്ട് ബ്ലെയേറിൽ ഞങ്ങളെത്തിയപ്പോൾ ഞങ്ങളെ സ്വീകരിക്കുവാൻ ഗൈഡ് ഭുവനും ഡ്രൈവറും പ്ലക്കാർടുമായി അവിടെയുണ്ടായിരുന്നു .ഗൈഡ് ഏർപ്പാടുചെയ്തിരുന്ന ടൂറിസ്ഹോറ്റു ഹോ മിലേക്കു അദ്ദേഹത്തോടൊപ്പം ഞങ്ങൾ പുറപ്പെട്ടു .
ഞങ്ങളിൽ അഞ്ചു പേർക്കു വിമാനയാത്ര ആദ്യമായിരുന്നു .അതിന്റേതായ ആകാംക്ഷ മുഖത്തു കാണാമായിരുന്നു .




എയര്ഹോസ്റ്റസ്മാർ സുരക്ഷാനിർദ്ദേശങ്ങൾ നല്കിയതിനുശേഷം വിമാനം ഉയർന്നു .പിന്നീട് അടിയന്തിരഘട്ടങ്ങളിൽ ചെയ്യേണ്ടകാര്യങ്ങൾ അവർ കാണിച്ചുതന്നു .
വിമാനം ചെന്നൈ നഗരത്തിനുമുകളിലൂടെ പറന്നുയർന്നു .
ചെന്നൈയിൽ നിന്ന് 1330 km ദൂരെയാണ് പോര്ടബ്ലൈർഎയർ പോർട്ട് .
2 മണിക്കൂർ സമയമാണ് ചെന്നൈയിൽനിന്ന് പോര്ടബ്ലൈറിൽ എത്തുവാൻ വേണ്ടത് .എയർ ഇന്ത്യയുടെ വിമാനമായിരുന്നു ഞങ്ങളുടേത് .വിമാനം ഉയരുന്നതിനു ശേഷം എല്ലാവര്ക്കും പ്രാതൽ ഓരോരുത്തരുടെയും സീറ്റിൽ എത്തി .
എല്ലാവരും പ്രാതൽ കഴിക്കുന്ന തിരക്കിലായിരുന്നു .ജനൽ ഭാഗത്തു സീറ്റ് കിട്ടിയവർ പുറംകാഴ്ചകൾ ആസ്വദിക്കുന്നു
വിമാനം ആൻഡമാൻ ദ്വീപുകളുടെ മുകളിലൂടെ പറക്കുമ്പോൾ കടലിൽ കൊച്ചുകൊച്ചുപച്ച തുരുത്തുകൾവളരെ നയനമനോഹരമായാണ് കാണപ്പെട്ടത് .
ബംഗാൾ ഉത്കടലിന്റെ രാജകുമാരിയെന്നാണ്‌ആൻഡമാൻ ദ്വീപസമൂഹങ്ങളെ വിളിക്കുന്നത് .
24 ദ്വീപുകളാണ് ആൻഡമാൻ ഗ്രൂപ്പിലുള്ളത്.
ആന്ഡമാന്ഗ്രൂപ്ദ്വീപുകളുടെ ആകെ നീളം 467km ഉം വീതി 52km ഉം ആണ് .ശരാശരി വീതി 24km ആണ് .
259km നീളവും 58km വീതിയുമാണ് നിക്കോബാർ ദ്വീപുകൾക്കുള്ളത് .
1536sqkm വിസ്‌തീർണമുള്ള മിഡിൽ ആൻഡമാൻ ഐലൻഡ് ആണ് ആൻഡമാൻ ഗ്രൂപ്പിലെ വലിയദ്വീപ് ,1045sqkm വിസ്‌തീർണമുള്ള ഗ്രെയ്റ്റ്നിക്കോബാർ ദ്വീപാണ് നിക്കോബാർ ഗ്രൂപ്പിലെ ഏറ്റവും വലിയ ദ്വീപ്
curlew Island (0.03sqkm )ആൻഡമാൻ ഗ്രൂപ്പിലെചെറിയദ്വീപ്......
1 .3 sqkmവിസ്‌തീർണമുള്ള Pilomillow ദ്വീപാണ് നിക്കോബാർ ഗ്രൂപ്പിലെ ഏറ്റവും ചെറിയദ്വീപ് .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ