2020, ജൂൺ 21, ഞായറാഴ്‌ച

പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

മൂലമ്പിള്ളി-പിഴല പാലം നാളെ (22 -06-2020 ) ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ  പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

40000 ജനങ്ങൾ താമസിക്കുന്ന കടമക്കുടി പഞ്ചായത്തിൽപ്പെട്ട ഒരു ചെറിയ ദ്വീപാണ് പിഴല.ഗോശ്രീ പാലം വരുന്നതിനുമുൻപ് 650 മീറ്റർ അകലെയുള്ള മൂലമ്പിള്ളിയിലേക്കും അവിടെ നിന്ന് ചിറ്റൂരേക്കും കടത്തിറങ്ങിയാണ് ബസ്സിന്‌ എറണാകുളത്തേക്ക് പോയിരുന്നത്.വല്ലാർപാടം കണ്ടെയ്‌നർ റോഡ് മൂലമ്പിള്ളിയിൽക്കൂടി കടന്നുപോയതോടെ  പിഴലക്കാർക്കു മൂലമ്പിള്ളിയിലേക്കു പാലം പണിതാൽ അവരുടെ ഗതാഗത പ്രശ്‍നം പരിഹരിക്കപ്പെടുമെന്ന തിരിച്ചറിവിൽ നിന്നാണ്  പിഴലപ്പാലം പണിയുന്നത്.
2004 ൽ ഗോശ്രീപാലം വന്നെങ്കിലും പിഴല പാലത്തിനുവേണ്ടി ഒട്ടേറെ സമരങ്ങൾ അവർ നടത്തേണ്ടിവന്നു.
 അവസാനം 2013 ൽ മൂലമ്പിള്ളി-പിഴല പാലം നിർമ്മാണം ആരംഭിച്ചു.
പാലം തുറന്നാലും സുഗമമായ ഗതാഗതം സാധ്യമാകണമെങ്കിൽ അപ്രോച്ചു റോഡിൻറെ നിർമ്മാണം പൂർത്തീകരിക്കണം.
രാത്രികാലങ്ങളിൽ മതിയായ ചികിത്സകിട്ടാതെ മരണമടഞ്ഞ നിരവധിപേരുടെ ആത്മാവിന് ശാന്തികിട്ടണമെങ്കിൽ പാലത്തോടനുബന്ധിച്ചുള്ള റോഡുകളുടെയും നിർമാണം പൂർത്തീകരിക്കണം.
ചെമ്മീൻകെട്ടുകളുടേയും ഇടയിൽക്കൂടിയുള്ള സഞ്ചാരവും പ്രകൃതിരമണീയമായ കാഴ്ചകളുടെയും സങ്കേതമായ പിഴലദ്വീപിന് വമ്പിച്ച ടൂറിസ സാധ്യതകളുണ്ട്.അത് വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നുമാത്രം.














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ