2020, ജൂൺ 30, ചൊവ്വാഴ്ച

പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി




പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി.കലാഭവൻ മണിയുമൊത്ത് 45 സംഗീത കാസ്സറ്റ് പുറത്തിറക്കി.
കലാഭവൻ  മണിക്കുവേണ്ടി സ്വാമി തിന്തകത്തോം എന്ന അയ്യപ്പ ഗാനകാസറ്റാണ് ആദ്യം ചെയ്യുന്നത്.തുടർന്ന് പതിനൊന്നു അയ്യപ്പ ഗാന കാസ്സറ്റുകൾക്ക് സംഗീതം ചെയ്തു.
നാടൻ പാട്ടുകളുടെ പത്തു കാസറ്റ്,ഹാസ്യഗാനങ്ങളുടെ ആൽബങ്ങൾ.അങ്ങിനെ നിരവധി ഗാനങ്ങൾ കലാഭവൻ മണിക്കു വേണ്ടി  സംഗീതം  ചെയ്തു.
കൊച്ചി നെടുങ്ങാട് ചാത്തന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി ജനിച്ച വിജയൻ, നെടുങ്ങാട് വിജയൻ എന്നാണു ആദ്യകാലങ്ങളിൽ  അറിയപ്പെട്ടിരുന്നത്.വിജയന് സംഗീതത്തിൽ ഗുരുക്കന്മാരില്ല.
നെടുങ്ങാട് പൗർണമി ആർട്സ് ക്ലബ്ബിന്റെ ഹാർമോണിയം സ്വയം വായിച്ചു പഠിച്ച് ജില്ലാകലോത്സവത്തിൽ ഉപകരണ സംഗീത വിജയിയാകുന്നതോടെയാണ് വിജയൻ സംഗീതരംഗത്തേക്കു പൂർണ്ണശ്രദ്ധ ചെലുത്തുന്നത് .
നടൻ തിക്കുറിശ്ശിയാണ് വിജയനെ സിദ്ധാർത്ഥ് വിജയനാക്കുന്നത്.ഒരാഴ്ചയായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
1983 ലെ ഓണക്കാലത്തിറക്കിയ അത്തപ്പൂക്കളാണ് ആദ്യ ആൽബം.
മകരപ്പുലരിയാണ് അവസാന കാസറ്റ് .
സ്വാമിതിന്തകത്തോം എന്ന അയ്യപ്പഗാനത്തോടെയാണ് സിദ്ധാർത്ഥ് വിജയ്  കലാഭവൻ മണിയുമായി ഒന്നിക്കുന്നത്.
അതിനുശേഷം 11 അയ്യപ്പഗാന ആൽബം മണിയുമായി പുറത്തിറക്കി.
നാടൻപാട്ടുകളും 10 ആൽബം
ചാലക്കുടിക്കാരൻ ചങ്ങാതി ,'അമ്മ ഉമ്മ മമ്മി ,മണിച്ചേട്ടാ നിമ്മി വിളിക്കുന്നു തുടങ്ങിയ കോമഡി ആൽബങ്ങളും മണിയുമായി പുറത്തിറക്കി.
ഗിരീഷ് പുത്തഞ്ചേരിയുമായും  ഈണം ചിട്ടപ്പെടുത്തി.പ്രസിഡ സംഗീതജ്ഞൻ എം എസ് വിശ്വനാഥനെയും മലയാളത്തിലെ  പ്രമുഖ ഗായകരെയും സിദ്ധാർത്ഥ് വിജയ് പാടിച്ചു.
നാലുപതിറ്റാണ്ടത്തെ സംഗീതജീവിതത്തിൽ 3000 ലധികം ഗാനങ്ങൾക്ക് സംഗീതം നൽകി.
 ഭാര്യ ദേവി,മക്കൾ നിസരി സരിഗ ,












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ