ഹോ .. എത്ര നാളായി സ്വൈരമായിട്ടൊന്നു ഈ കടപ്പുറത്ത് വിശ്രമിച്ചിട്ട്.
പകലൊടുങ്ങാറായിട്ടും ഒറ്റ മനുഷ്യരും ഈ പരിസരത്ത് വന്നിട്ടില്ല, ഇവരൊക്കെയെങ്ങോട്ട് പോയി......
നൂറുകണക്കിനുപേർ ദിവസവും സന്ദർശിച്ചിരുന്ന പുതുവൈപ്പ് ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നുള്ള ഒരു കാഴ്ചയാണിത്.
ഇരുകാലികളെല്ലാം അദൃശ്യനായ കൊറോണയെന്ന സൂഷ്മാണുവിനെ പേടിച്ചു മാസ്കും ധരിച്ച് ലോക് ഔട്ടിലും ക്വാറന്റൈനിലുമാണെന്ന കാര്യം ഈ നാല്കാലികൾക്ക് അറിയില്ലല്ലോ....
മാനുഷരെല്ലാം മരണഭീതിയിൽ നെട്ടോട്ടവും വട്ടോട്ടവും നടത്തുകയാണ്...
ഓടുന്നവർ ഓടട്ടെ.....നമുക്ക് സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കാം....
നാൽക്കാലികളായ ഇവർക്കെന്തിനാ മരണഭയം,പോറ്റിവളർത്തിയവർതന്നെ ഒരു നാൾ കൊലക്കളത്തിലേക്ക് കൊണ്ടുവിടുമെന്നത് ഇവർക്കറിയില്ലല്ലോ.....
ഫോട്ടോ :ആൻറണി പ്രിൻസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ