കാലാവര്ഷക്കാലമാകുമ്പോൾ സാധാരണ അറബിക്കടലിൻറെ തീരത്ത് കാണുന്ന ഒരു കാഴ്ചയാണ് തിരുത പിടുത്തം.
അറബിക്കടലിൻറെ തീരത്ത് ഇനി തിരുത കൊയ്ത്ത്കാലം. കാലവർഷം തുടങ്ങുമ്പോൾ വീശുമത്സ്യത്തൊഴിലാളികൾക്കു കടലമ്മ കനിഞ്ഞു നൽകുന്ന പൊന്നാണ് പിടയ്ക്കുന്ന തിരുതകൾ .
മത്സ്യരാജനായ തിരുതകൾ കൂട്ടത്തോടെ തീരത്തേക്കുവരുന്ന സമയമാണ് കാലവർഷക്കാലം.
കടലിലെ ശക്തമായ തിരയ്‌ക്കൊപ്പം ഒഴുകി വരുന്ന തിരുതയെ വലയിലാക്കുവാൻ വിദഗ്ധനായ ഒരാൾക്കുമാത്രമേ കഴിയൂ.വരുന്ന തിരമാലയിൽ തിരുതയുണ്ടെന്ന് ദൂരെവച്ചുതന്നെ നോക്കിമനസിലാക്കുന്ന വീശുകാരൻ തിരമാല തീരത്ത് പതിക്കുമ്പോൾ കയ്യിലുള്ള വല നീട്ടിയെറിഞ്ഞു തിരുതയെ വലയിലാക്കുന്നു. തിരുതയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കുകയെന്നതാണ് വീശുകാരൻറെമിടുക്ക്.
നായരമ്പലത്തെ വിദഗ്ധനായ തിരുത വീശുകാരനാണ് ശിവനും മകൻ സുനുവും.
അനീഷ് നായരമ്പലമാണ് തിരുത്തപിടുത്തം വീഡിയോയിലാക്കിയത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ