"ഞാൻ പോകുന്നു "
ഒൻപതാം ക്ലാസ്‌കാരിയായ ഒരു കുരുന്നു തൻറെ നോട്ട് ബുക്കിൽ അവസാനമായി കുറിച്ച രണ്ട് വാക്കുകളാണത്.
കേരളത്തിനെ മുഴുവനും ഇന്നലെ കണ്ണീരിലാഴ്ത്തിയ ദേവികയെന്ന ഒൻപതാം ക്ലാസ്‌കാരിയുടെ വാക്കുകളാണിത്.
മലപ്പുറം വാളാഞ്ചേരിയിലെ ബാലകൃഷ്ണന്റെ മകൾ ദേവിക (14) ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാ യിരുന്നു.
കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെ വീട്ടിൽ സ്മാർട് ഫോണില്ല, വീട്ടിലുണ്ടായിരുന്ന ടി വി കുറച്ചുദിവസങ്ങൾക്കുമുൻപ് കേടായി,അത് നന്നാക്കുന്നതിനുള്ള പണം അച്ഛൻറെ കൈവശമില്ലാതിരുന്നതിനാൽ ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല.
മറ്റു കുട്ടികൾ ഓൺ ലൈൻ പഠനത്തിലേർപ്പെട്ടപ്പോൾ തന്റെ പഠനം മുടങ്ങുമോയെന്ന ഭയമാണ് ദേവികയെ ആത്മഹൂതിയ്ക്ക് പ്രേരിപ്പിച്ചത്.
സർക്കാർ നടത്തിയ കണക്കെടുപ്പ് പ്രകാരം രണ്ട് ലക്ഷത്തി അറുപതിനായിരം വിദ്യാര്തഥികൾക്ക് ഓൺ ലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.
അത്തരം ഒരു സാഹചര്യത്തിൽ ജൂൺ ഒന്നിനുതന്നെ അദ്ധ്യയന വർഷംആരംഭിക്കേണ്ടിയിരുന്നോ ?
പല അധ്യനവര്ഷങ്ങളും ജൂൺ ഒന്നിന് ശേഷം ആരംഭിച്ചിട്ടുണ്ടല്ലോ.
അപ്പോൾ പറയും ഇത് ട്രയൽ ആണെന്ന്.പുതിയ രീതി ആരംഭിക്കുന്നത് കാണുവാനും അതിന്റെ ഭാഗഭാക്കാകുവാനും ആകാംക്ഷയോടെ കാത്തിരുന്ന കുട്ടിയുടെ വേദനകാണുവാൻ ആർക്കും കഴിഞ്ഞില്ല.
ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തവർക്ക് അതിനുവേണ്ടസൗകര്യം ചെയ്തുകൊടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്.
എന്നാൽ മറ്റു കുട്ടികൾ ഓൺ ലൈൻ പഠനത്തിലേർപ്പെട്ടപ്പോൾ തന്റെ പഠനം മുടങ്ങുമോയെന്ന ഭയമാണ് ദേവികയെ ആത്മഹൂതിയ്ക്ക് പ്രേരിപ്പിച്ചത്.പഠനത്തിൽ മിടുക്കിയായിരുന്നു ദേവിക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_2heMLOCO-57EdY7sa4cwz048Dp67PIKCY9P3jnwZUSJmT0ZDKlHO4-1ICCE_xKBdX0NsEZZVAFV-z6DRrptNayejioBS4XyROIy2FEkzc2ux3KaQVJTAB8uGR9zNI7HnpxCIiPZGAeA/s320/image.jpg)
ഉള്ളിൽ നീറ്റലുമായി തേങ്ങുന്ന ലക്ഷക്കണക്കിന് കുട്ടികൾ പുറത്തുനിന്നപ്പോൾ വിദ്യാഭ്യാസ വകുപ്പ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു.
ഇങ്ങനെയൊരു തുടക്കം വേണമായിരുന്നോ?
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടിളെ കണ്ടെത്തിയ അധ്യാപകർ അതിന് പ്രതിവിധിയുണ്ടെന്നും പഠനം ഒരുകാരണവശാലും മുടങ്ങില്ലെന്നും കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു.കുട്ടികളും അധ്യാപകരുമായിട്ടാണ് നേരിട്ടുള്ള ബന്ധം, അല്ലാതെ വിദ്യാഭ്യാസ മന്ത്രിയുമായിട്ടോ മുഖ്യമന്ത്രിയുമായിട്ടോ അല്ല.സർക്കാരിനൊപ്പം
അധ്യാപർക്കും ദേവികയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു ഒഴിഞ്ഞുമാറാനാവില്ല.
മകൾ നഷ്ടമായ ദേവികയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുവാൻ ....
അവരുടെ തീരാവേദന ശമിപ്പിക്കുവാൻ ....
ആർക്കാണ് കഴിയുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ