പക്ഷെ,കോൺക്രീറ്റ് സമുച്ചയങ്ങളിലേക്കും മറ്റും മാറിയതോടെ തൊട്ടപ്പുറത്ത് നടക്കുന്ന ഒരുകാര്യവും നാമറിയാതായി.സ്വന്തം വീട്ടിൽത്തന്നെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മറ്റും അറിയുന്നത് പലരും നേരം വെളുത്തതിനുശേഷമായിരിക്കും.കതകടച്ചു ഫാനോ അല്ലെങ്കിൽ എ സി യോ ഓൺചെയ്തു കഴിഞ്ഞാൽ കാലാവസ്ഥാവ്യതിയാനങ്ങൾപോലും നമുക്കറിയുവാൻപറ്റുന്നില്ല,അതൊരു വാസ്തവം.
എന്നാൽ ,സമ്പന്നരാകട്ടെ ചെറ്റക്കുടിലുകളിൽ കിടക്കുവാൻ അധികപണം കൊടുത്ത് റിസോർട്ടുകൾ തേടിനടക്കുന്നു.
കാട്ടുകുതിര നാടകത്തിൽ "കൊച്ചുവാവ "എന്ന രാജൻ പി ദേവിൻറെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഈ അവസരത്തിൽ ഓർമ്മ വരുന്നു.
കരതെണ്ടി പഴനിക്കുപോകുവാൻ നേർച്ചയെടുത്തുനടക്കുന്നവരോട് കൊച്ചുവാവ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
"എല്ലാവരും തെണ്ടിക്കല്ലേ ഭഗവാനെയെന്ന് പ്രാർത്ഥിക്കുമ്പോൾ നീയൊക്കെ തെണ്ടിക്കോളാം ഭഗവാനെയെന്നാണോ പ്രാർത്ഥിക്കുന്നത് ,ഹരഹരോ,ഹരഹരോ ...."
ഏതാണ്ട് അതുപോലെയാണ് സമ്പന്നർ അധികപണം മുടക്കി കുടിലുകളന്വേഷിച്ച് റിസോർട്ടുകൾ തേടിനടക്കുന്നത് .
കാലം പോയ പോക്കേ ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ