മഴക്കാലമാകുമ്പോൾ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് പ്രദേശം നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വെള്ളക്കെട്ടിൽ വീടുകൾ മുങ്ങിപ്പോകുകയെന്നത്.മഴക്കാലത്ത് വീഴുന്ന പെയ്ത്തുവെള്ളം മുഴുവനും വന്നുചേരുന്നത് പുതുവൈപ്പ് പൊഴിയിലാണ്.വൈപ്പിൻ അഴിമുഖത്തു നിന്നാണ് പൊഴിയുടെ തുടക്കം .ആരംഭ ഭാഗത്ത് തിരമാലകൾ ശക്തമായതിനാൽ മണ്ണുവീണ് ആഴം കുറഞ്ഞുപോകുന്നതിനാൽ പൊഴിയിലേക്കെത്തുന്ന പെയ്‌തുവെള്ളം കടലിലേക്ക് ഒഴുകിപ്പോകുവാൻ തടസ്സം നേരിടുന്നു.ഇടയ്ക്കിടയ്ക്കു തുടക്കഭാഗത്ത് കോച്ചിൻപോർട്ടിന്റെ സഹായത്തോടെ ഡ്രെഡ്ജിങ് നടത്തുമെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല.വേലിയേറ്റസമയത്താണ് മഴയെങ്കിൽ വെള്ളക്കെട്ട് അതിരൂക്ഷമാകും.
ഏതാണ്ട് ഏഴു കിലോമീറ്ററോളം നീളത്തിലുള്ള ഈ പൊഴിയ്ക്ക് മാലിപ്പുറം ബന്ദർ കനാൽ വന്നുചേരുന്നിടത്ത് അല്പം വീതിക്കുറവുണ്ടെങ്കിലും ബന്ദർ കനാൽ വഴി കിഴക്ക് കായൽവരെ ജലമാർഗം യാത്ര ചെയ്യുവാൻ കഴിയും.നേരത്തെ അതുവഴി ജലയാനങ്ങൾ പോയിരുന്നതുമാണ്.
പഴയ ആ ജലപാത വികസിപ്പിച്ചെടുത്ത് ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾ പൊഴിയിലൂടെ ഓടിക്കുകയാണെങ്കിൽ ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും.വൈപ്പിനിൽനിന്നു വളപ്പ് പാലം വരെ അഞ്ചു കി മി നിലവിലെ സ്ഥിതിയിൽതന്നെ ചെറിയ ജലയാനങ്ങൾ ഓടിക്കുവാൻ നിഷ്പ്രയാസം കഴിയും. നീരൊഴുക്കും ശക്തിപ്പെടും. വിദേശ വിനോദസഞ്ചാരികൾക്കു മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികൾക്കും ഈ യാത്ര ഏറെ ഇഷ്ടപ്പെടും.ഓച്ചന്തുരുത്ത് കമ്പനിപ്പീടിക ബസ്റ്റോപ്പുവരെയുള്ള തോടിലേക്കും ഈ പൊഴിയിൽനിന്ന് സുഗമമായി എത്തിച്ചേരാം.
.
വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പുതുവൈപ്പിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.
പുതുവൈപ്പ് പൊഴിയുടെ ആരംഭ ഭാഗമായ വൈപ്പിൻ ഭാഗത്ത് പ്രവേശനകവാടം തിരമാലയടിച്ച് മണ്ണ് വീണ നിലയിൽ.വൈപ്പിൻ സ്റ്റാൻഡിൽ നിന്നുള്ള നടപ്പാതയാണ് ടൈൽ വിരിച്ചിരിക്കുന്നത്:വീഡിയോ :ജെയിംസ് തറമ്മേൽ പുതുവൈപ്പ് പൊഴിയെ ടൂറിസ്റ്റ് കേന്ദ്രമാക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ