2020, ജൂലൈ 5, ഞായറാഴ്‌ച

മീൻ പച്ചീർക്കിലിൽ കോർത്ത് ചന്തയിൽനിന്നു വാങ്ങി വന്നിരുന്ന കാലമോർമ്മയുണ്ടോ ? .



മീൻ ഇതുപോലെ പച്ചീർക്കിലിൽ കോർത്ത് ചന്തയിൽനിന്നു വാങ്ങി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.ചാള,അയില കണമ്പ് ഏതാണ്ട് ഒട്ടുമിക്ക മീനുകളും ഇങ്ങനെ പച്ചീർക്കിലിൽ കോർത്തായിരുന്നു നൽകിയിരുന്നത്. 35-40 വർഷം മുൻപുവരെ മീഞ്ചന്തയിൽനിന്ന് മീൻ വാങ്ങിവരുന്നവർ മീൻകൊണ്ടുപോയിരുന്നത് ഇങ്ങനെയായിരുന്നു.മീനിൻറെ വലുപ്പവും ഭാരവുമനുസരിച്ച് രണ്ടോ മൂന്നോ ഈർക്കിലുകൾ ഒന്നിച്ചു തുമ്പുകൊണ്ട് കെട്ടുണ്ടാക്കിയതിനുശേഷം ഓരോ ഈർക്കിലിലും വെവ്വേറെയായി മീൻ കോർത്ത് ഭാരം ഒരേപോലെയാക്കിയായിരിക്കും കച്ചവടക്കാരൻ കൊടുക്കുക.ഇവിടെ രണ്ടീർക്കിലിലാണ് മീൻ കോർത്തിരിക്കുന്നത്.
മീനുകളെല്ലാംതന്നെ ഒരണയ്ക്കു ഇത്രയെന്ന നിലയിലായിരുന്നു കച്ചവടം ചെയ്തിരുന്നത്.അണ നിലവിലില്ലായിരുന്നെങ്കിലും 25 പൈസയെ നാലണയെന്നോ 1/4 രൂപയെന്നൊക്കെയാണ് സാധാരണക്കാർ പറഞ്ഞിരുന്നത്.50 പൈസയെ ഏട്ടണയെന്നും 1/2 രൂപയെന്നും.ചന്തയിൽ പോകുന്നവർ ചെറിയ വട്ടിയോ തുണിസഞ്ചിയോ                                                                                         കൊണ്ടുപോയിരുന്നു. 
പിൽക്കാലത്ത്  ചേമ്പെലയിലും പത്രക്കടലാസിലും, അതിനുശേഷം പ്ലാസ്റ്റിക് ക്യാരീബാഗും വന്നതോടെ പഴയരീതി അപ്രത്യക്ഷമായി.പരിസ്ഥിതിയും താറുമാറായി.
പച്ചീർക്കിലിൽ മീൻ കോർത്ത് വാങ്ങിയിട്ടുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ 

അനുഭവം പങ്കുവെക്കുക,പുതുതലമുറയ്ക് ഇങ്ങനെയും ഒരു രീതിയുണ്ടായിരുന്നെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്യുക



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ