2025, ജൂൺ 9, തിങ്കളാഴ്‌ച

സി.എസ്. സൈനൻ

 MES ഫോർട്ടുകൊച്ചി ഓർമ്മക്കുറിപ്പുകൾ -9

   സി.എസ് സൈനൻ, 

ഞായറാഴ്ച (9-6- 25 ) നിര്യാതനായി. സംസ്ക്കാരം വൈകുന്നേരം 

5 മണിക്ക് ചെറായിയിൽ നടത്തി

1988 ൽ മേസൺ ആയി GE ഫോർട്ടു കൊച്ചിയിലാണ് ആദ്യം ജോലി ചെയ്യുന്നത്.

അടിയുറച്ച ഒരു കോൺഗ്രസ്സ് പ്രവർത്തകനായിരുന്നതിനാൽ ഫോർട്ടു കൊച്ചിയിലെ ഐ എൻ ടി യു സി യൂണിയന്റെ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന എനിക്കും ജെയിംസിനും വളരെ സഹായകമായിരുന്നു. അതും ഞങ്ങളുടെ നാട്ടിലുള്ള ഒരാൾ തന്നെയായിരുന്നതിനാൽ വൈപ്പിൻ ഫോർട്ടു കൊച്ചി പാസഞ്ചേഴ്സ് അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ഐ എൻ ടി യു സി യൂണിയന്റെ പ്രവർത്തനങ്ങളിൽ ഞങ്ങളോടൊപ്പം വളരെ ഊർജസ്വലമായി പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് സീറോ ആയിരുന്ന യൂണിയനെ

വർക്സ് കമ്മറ്റിയിലേക്കും മറ്റും പ്രതിനിധികളെ അയയ്ക്കുവാൻ അന്നു കഴിഞ്ഞത്. പിന്നീട് മുണ്ടംവേലിയിലെ B/R ഓഫീസിലേക്ക് ട്രാൻസ്ഫറായിപ്പോയതിനു ശേഷം ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായിത്തന്നെ ബാധിച്ചു. എന്തൊക്കെ ബലഹീനതകളുണ്ടായിരുന്നെങ്കിലും കോൺഗ്രസ്സ് ത്രിവർണ്ണ പതാകയ്ക്ക് കീഴിൽ അടിയുറച്ചു നിൽക്കുകയും മരണം വരെ കോൺഗ്രസ്സ് അനുഭാവിയായിത്തന്നെ വിലയം പ്രാപിച്ചു.

 അതോടൊപ്പം ഭാര്യ ബീനയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച് ഏതാനും വർഷം മുൻപ് നിര്യാതയായതും സൈനനെ വല്ലാതെ നിരാശയിലാഴ്ത്തി. അനാരോഗ്യാവസ്ഥയിലായിരുന്നെങ്കിലും ഏതാനും മാസംമുൻപ് നേവൽ ബേസിൽ വച്ച് നടന്ന ഐ.എൻ.ഡി.ഡബ്ല്യു.എഫ്. സമ്മേളനത്തിൽ എത്തുകയും ഞങ്ങളോട് വിശേഷങ്ങൾ പങ്ക് വയ്കുകയും ചെയ്തിരുന്നു. മുണ്ടംവേലിയിൽ നിന്നുള്ളവർക്സ് കമ്മറ്റി പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഫോർട്ടു കൊച്ചി എം ഇ എസിലെ 1980 കാലഘട്ടത്തിൽ പുതിയതായി വന്ന കുറേ ചെറുപ്പാക്കാരിൽ അവസാനത്തെ ആളായിരുന്നു ശ്രീ സൈനൻ. ഇനിയും മൂന്നുവർഷം കൂടി ബാക്കിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഭാര്യ മലയാറ്റൂർ സ്വദേശി പരേതയായ ബീന. രണ്ട് പെൺമക്കൾ, അതിൽ ഒരാൾ വിവാഹിത

സൈനിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫ്രാൻസീസ് ചമ്മണി

ജെയിംസ് തറമ്മേൽ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ