ഇത്രയും പറഞ്ഞപ്പോഴും വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ എങ്ങിനെയാണ് രൂപം കൊണ്ടത് എന്ന് പറഞ്ഞില്ല .1983 മുതലാണ് ഞാൻ സ്ഥിരമായിട്ട് കൊച്ചിയിലേക്ക് യാത്ര തുടങ്ങുന്നത് .ഫോർട്ട് കൊച്ചി ഐ എൻ എസ ദ്രോണാചാര്യയിലെ എം ഇ എസ് ഓഫീസിലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ വൈപ്പിൻകരക്കാരും വൈപ്പിൻ ഫെറിയിലൂടെ വരുന്ന മറ്റുസ്ഥലങ്ങളിലുമായിട്ടുള്ള നിരവധി പേര് അവിടെയുണ്ടായിരുന്നു.രാവിലെ എല്ലാവരും വൈപ്പിൻ ജെട്ടിയിൽ വന്ന് ഒത്തുകൂടിയതിനുശേഷമാണ് ഓഫീസിലേക്ക് പോകാറുള്ളൂ .അങ്ങിനെയുള്ള യാത്രയിൽ മറ്റുവിഷയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ഫെറി വിഷയങ്ങളും കടന്നുവരാറുണ്ട് .ഒരുമിക്കദിവസവും ബോട്ട് യാത്രയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .അപ്പോഴൊക്കെ അതിൽ ഞങ്ങൾ കുറച്ചുപേർ അതിൽ ഇടപെടാറുണ്ട്. വൈപ്പിൻ എറണാകുളം ഫെറി ഉപയോഗിച്ചിരുന്നവർക്ക് നേരത്തെതന്നെ കൂട്ടായ്മകളും അസ്സോസിയേഷനുകളുമുണ്ട്.എന്നാൽ ഇവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇവരാരും വരാറില്ല.ജേക്കബ് വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളത്തേക്കുള്ള ഫെറി വിഷയങ്ങൾ ശക്തമായി കയ്കാര്യം ചെയ്യാറുണ്ട്.പിന്നീട് വി യു ഹസ്സനും അവിടത്തെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ടായിരുന്നു.ഇവരുടെയൊക്കെ കൂടെ ജനകീയവേദി പ്രവർത്തകരും കൂടാറുണ്ടായിരുന്നു.അഡ്വ മജ്‌നുകോമത്ത് പാലം ആക്ഷൻ കൗൺസിലിൻറെ പ്രവർത്തനങ്ങളുമായിട്ടാണ് കൂടുതലും ഇടപെട്ടിരുന്നത്.എന്നാൽ കൊച്ചി കോര്പറേഷൻ നടത്തുന്ന ഈ ഫെറിയിലെ വിഷയങ്ങളിൽ ആരും ഇടപെട്ടിരുന്നില്ല. അതിനൊക്കെ രാഷ്ട്രീയമായ പലകാരണങ്ങളുണ്ടായിരുന്നു.
എന്നാൽ ഞങ്ങൾക്ക് ഈ ഫെറി ഒരത്യാവശ്യമായിരുന്നു ,എറണാകുളത്തേക്ക് എന്നെങ്കിലും പാലങ്ങൾ വന്നാലും കൊച്ചിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ അഴിമുഖം കടക്കാതെ നിവൃത്തിയില്ല.അപ്പോൾ ഇവിടെ യാത്രക്കാർക്കുവേണ്ടി ഒരു അസോസിയേഷൻ രൂപം കൊടുത്തു് ന്യാമായ കാര്യങ്ങളിൽ ഇടപെടാമെന്നു ഞങ്ങൾ ധാരണയിലായി.അതനുസരിച്ചു ഞങ്ങൾ 1984 ൽ യാത്രക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു."വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് യൂണിയൻ "എന്ന് പേരും കൊടുത്തു.പ്രെസിഡൻറ് ആയി കെ സി പൗലോസ് ,സെക്രെട്ടറി ഫ്രാൻസിസ് ചമ്മണി ,ആർ പി രാധാകൃഷ്ണൻ ,ജെയിംസ് തറമ്മേൽ എന്നിവർ എന്നിവർ യഥാക്രമം വൈസ് പ്രെസെഡന്റും ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു.കെ ബി രാഘവൻ രക്ഷാധികാരിയുമായി. .
പിന്നീട് കോര്പറേഷൻ ഓഫീസുകളും ആർ ഡി ഓ ഓഫീസുകളും ഞങ്ങൾ കയറിയിറങ്ങി .ചിലപ്പോഴൊക്കെ ജില്ലാ കളക്ടറേയും ഞങ്ങൾ കണ്ട് വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് .പാസഞ്ചേഴ്‌സ് യൂണിയന് നേതൃത്വം കൊടുത്തിരുന്നവർ എല്ലാവരും തന്നെ ഒരേ ഓഫീസിലുള്ളവരായതിനാൽ ഞങ്ങൾക്ക് കൂടിയാലോചിക്കുന്നതിനും മറ്റും വളരെ എളുപ്പമായിരുന്നു.25 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക് അത് 40 പൈസയായി വർധിപ്പിക്കുവാൻ നഗരസഭ തീരുമാനിച്ചു.അതിനെതിരെ യാത്രക്കാർ പ്രേതിഷേധിച്ചു. അന്നത്തെ മേയർക്ക് യാത്രക്കാരുടെ പ്രെതിഷേധമായി 1001 കത്തുകൾ അയച്ചു.അതിനെക്കുറിച്ചു അടുത്തതിൽ .
ഫ്രാൻസിസ് ചമ്മണി ( തുടരും )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ