ഒരാഴ്ച മുൻപ് റോറോ കൌണ്ട് ഡൌൺ ബോർഡിൽ അക്കങ്ങൾ മാ |
|
എത്തിയപ്പോഴാണ് വാഹനങ്ങൾക്ക് പാർക്കിങ്ങ് ഫീസ് ഏർപ്പെടുത്തിയത് അറിയുന്നത് . സൗമിനിജയിൻ മേയർ ആയിരുന്നപ്പോൾ വൈപ്പിനിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയെങ്കിലും പാസ്സാഞ്ചേഴ്സ് അസോസിയേഷന്റെയും യാത്രക്കാരുടെയും എതിർപ്പുമൂലം അന്നത് ഒഴിവാക്കിയിരുന്നു. .ടൂ വീലറിന് 10 രൂപയും കാറിന് 20 രൂപയുമാണ്ഈ ടാക്കിയിരുന്നത് . . ഇപ്പോൾ
റോറോ ഒരെണ്ണം മാത്രം ഓടുന്നതുകാരണം ടൂവീലറുകളും കാറുകളും വൈപ്പിനിൽ പാർക്ക് ചെയ്ത് അക്കരെ കടക്കുന്നവർ ഒട്ടനവധിയുണ്ട്. വൈപ്പിനിലെ ചീനവല കാണുന്നതിനും മറ്റും എത്തുന്നവർക്കും പാർക്കിംഗ് ഫീസ് പിരിവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മതിയായ യാത്രസൗകര്യം ഏർപ്പെടുത്താതെ യാത്രക്കാരിൽനിന്നും അന്യായമായ പാർക്കിംഗ് ഫീസ് പിരിവ് അവസാനിപ്പിക്കണമെന്ന് വൈപ്പിൻ ഫോർട്ട്കൊച്ചി പാസ്സഞ്ചേഴ്സ് അസോസിയേഷൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും നടപടികൾ ഒന്നും ആകാതിരുന്നതുകാരണം കോൺട്രാക്ട റോട് വിളിച്ചു സംസാരിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു.അതനുസരിച്ചു വിളിച്ചപ്പോൾ അദ്ദേഹത്തിൽനിന്നു മാന്യമായ പ്രതികരണമാണുണ്ടായത്. .അദ്ദേഹം പാർട്ടണർമാറോട് ആലോചിക്കുകയും സേതുസഗർ 2 അറ്റകുറ്റപ്പണി കഴിഞ്ഞുവരുന്നതുവരെ സ്റ്റാൻഡിൽ ടൂ വീലർ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുകയില്ലെന്നു തീരുമാനിച്ചെന്നു ഞങ്ങളെ അറിയിക്കുകയുണ്ടായി. റോറോ രണ്ടും ഒടുവാൻതുടങ്ങുമ്പോൾ ടൂ വീലറിന് ഇപ്പോൾ വാങ്ങുന്ന നിരക്കായ 10 രൂപ 5 രൂപയായി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു .കോൺട്രാക്ടര്മാർക്ക് യാത്രക്കാരുടെ നന്ദി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ