ഇന്ന് 2020 മാർച്ച് 22 ഞായർ,പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം
എല്ലാ സംസ്ഥാനങ്ങളുംരാവിലെ 7 മണിമുതൽ രാത്രി 9 മണിവരെ ജനത കർഫ്യൂ ആചരിക്കുകയാണ് .വൈകുന്നേരം 5 മണിക്ക് കൈമെയ്യ് മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കു പിന്തുണയും പ്രോത്സാഹനവും നൽകുവാൻ എല്ലാവരും ബാൽക്കണിയിൽ കയറിനിന്നുകൊണ്ട് കയ്യടിക്കണമെന്നും പ്രധാനമന്ത്രിയുടെ നിർദേശമുണ്ട്.
കേരളത്തിലും ഇന്നത്തെദിവസം കടകമ്പോളങ്ങൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും എല്ലാവരും വീട്ടിലിരിക്കുകയാണ്.
മെട്രോ ട്രെയ്‌നുൾപ്പെടെയുള്ള പൊതുഗതാഗത സർവീസുകളെല്ലാം തന്നെ നിശ്ചലമാണ്.
സാധാരണ ഹർത്താൽ,ബന്ദ് തുടങ്ങിയ സന്ദർഭങ്ങളിൽ ജനജീവിതം നിശ്ചലമാകുമെങ്കിലും ഭിന്നാഭിപ്രായമുള്ളവർ വാഹനങ്ങൾ പുറത്തിറക്കുകയും മറ്റും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കോവിഡ് 19 പടർന്നു പിടിക്കാതിരിക്കുവാൻ എല്ലാവരും ഒറ്റക്കെട്ടായിപ്രതിരോധിക്കുകയാണ്.
കോവിഡ് 19 എത്രമാത്രം ഗൗരവതരമാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുവെന്നതാണ് കർഫ്യൂവിനോടുള്ള സഹകരണം കൊണ്ട് മനസ്സിലാക്കുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുകയെന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം.
വിവിധ മതസ്ഥരുടെ ദേവാലയങ്ങളും അമ്പലങ്ങളും മോസ്‌കുകകളും വിശ്വാസികളില്ലാതെ ആരാധനയും മറ്റും നടത്തിക്കൊണ്ട് കർഫ്യൂവുമായി സഹകരിച്ചു.
ക്രിസ്ത്യാനികൾ ഇന്ന് ഞായറാഴ്ചത്തെ ദിവ്യബലി ഓൺലൈനിലിൽ കണ്ട് പ്രാർത്ഥിച്ചു.
എന്നിട്ടുംകുറച്ചുപേരെങ്കിലും ഇപ്പോഴത്തെ അവസ്ഥയെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഇനിയുള്ള ഘട്ടങ്ങളിലാണ്കോവിഡ് 19 പടർന്നുപിടിക്കുവാൻ ഏറെ സാദ്ധ്യത . വിദേശരാജ്യങ്ങളിലും മറ്റും ഈ രോഗം പടർന്നുപിടിച്ചതും ഒട്ടേറെപേരുടേ ജീവനെടുത്തതും ഇത്തരം ഘട്ടങ്ങളിലാണെന്നത് സ്മരിക്കേണ്ടതാണ് .
ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളെക്കാളും ഇന്ത്യയുടെ,പ്രതേകിച്ചു കേരളത്തിന്റെ ജനസാന്ദ്രത വളരെ ഉയർന്നതിനാൽ രോഗം പടർന്നുപിടിച്ചാൽ സ്ഥിതി സങ്കീര്ണമാകുമെന്നു പ്രേത്യേകം പറയേണ്ടതില്ല. .
അതിനാൽ ഇപ്പോഴുണ്ടാകുന്ന ചില അസൗകര്യങ്ങൾ അവഗണിച്ചും സഹിച്ചും സർക്കാർ അപ്പപ്പോൾ തരുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് പൂർണ്ണമായും ബ്രേക്ക് ദി ചെയിൻ പരിപാടിയുമായി നമുക്കോരോരുത്തർക്കും സഹകരിക്കാം.
ഈ സങ്കീർണ്ണാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ ഓരോ ഭാരതീയരും കൂടുതൽ ഐക്യത്തോടെ
ഒരുമിക്കട്ടെ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ