കോവിഡ് 19 രോഗം ഭീകരമായി പടർന്നുകൊണ്ട് ലോകജനതയുടെ ഉറക്കം കെടുത്തിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിൽ ഈ രോഗം വിദേശത്തു നിന്ന് വന്നവരിൽനിന്നാണ് പിടിപെട്ടിരിക്കുന്നതിനാൽ സമ്പൂർണ്ണ ലോക് ഡൗണിലൂടെ സാമൂഹ്യ വ്യാപനം തടയുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .
ലോകത്തെ നടുക്കിയ മഹാരോഗങ്ങൾ ഇതിനുമുൻപും പലതവണ ഉണ്ടായിട്ടുണ്ട്.
ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ പ്ളേഗ് എന്നും ,പതിനാലാം നൂറ്റാണ്ടിൽ കറുത്ത മരണം എന്നറിയപ്പെട്ട പ്ളേഗ് രോഗവും വലിയ ലോകദുരന്തമായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ എത്തിയ പ്‌ളേഗ് മൂലം ലക്ഷങ്ങൾക്ക് ജീവഹാനിയുണ്ടായി.
1896 ലെ വേനൽക്കാലത്തു ഇന്ത്യൻ തുറമുഖ പട്ടണമായ ബോംബെയിലും പ്ളേഗ് രോഗം പടർന്നു പിടിച്ചു. പത്തുലക്ഷം പേർക്ക് അന്ന് ജീവഹാനിയുണ്ടായെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
1905 ൽ ഇന്ത്യയിൽ രോഗം ശമിച്ചുതുടങ്ങി.
1950 ന് ശേഷമാണ് പ്ളേഗ് രോഗത്തെ ലോകത്തിൽ നിന്ന് ഇല്ലായ്മ ചെയ്യുവാൻ കഴിഞ്ഞത്.
ഒരു നൂറ്റാണ്ടിനിടയിൽ ഏതാണ്ട് ഒരുകോടിയോളം പേർ പ്ളേഗ് രോഗത്തിലൂടെ മരണമടഞ്ഞു.അതിൽ ഭൂരിഭാഗം പേരും ഇന്ത്യയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്ളേഗ് രോഗം എലികൾ വഴി മനുഷ്യരിലേക്ക് പടർന്നു നാശം വിതച്ചപ്പോൾ പരിസരശുചീകരണം നടത്തിയും എലികളെ കൊന്നുമാണ് നിയന്ത്രണവിധേയമാക്കിയത്.
ഇന്നത്തെ കൊറോണ വൈറസ് രോഗംപോലെ ലോകത്തെ നടുക്കിയ മറ്റൊരു വൈറസ് രോഗമാണ് ഫ്ലൂ എന്ന് അറിയപ്പെട്ടിരുന്ന ഇൻഫ്ളുവൻസ.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ച 1918 ൽ ആണ് ഇൻഫ്ളുവൻസ രോഗം ആരംഭിക്കുന്നത്.
മൂന്നു ദിവസത്തെ പനിയോടെ ആരംഭിക്കുന്ന ഇൻഫ്ളുവൻസ രോഗം പിന്നീട് മൂർച്ഛിച്ചു ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞു മരണം സംഭവിക്കുന്നു.17 നും 40 നും ഇടയിലുള്ളവരാണ് രോഗം ബാധിച്ചവരിലധികവും.
സ്പെയിനിലാണ് ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതിയിരുന്നത്.എന്നാൽ മാരകമായ ഈ രോഗത്തെക്കുറിച്ചു ഔദ്യോഗികമായി ആദ്യം മനസ്സിലാക്കിയ ഒരു രാജ്യമായിരുന്നുസ്പെയിൻ.
അപ്പോഴേയ്ക്കും അമേരിക്കയിൽ അതിഭീകരമാംവിധം ഈ രോഗം പടർന്നു മരണം വിതച്ചു തുടങ്ങിയിരുന്നു.
അമേരിക്കൻ ജനതയുടെ 25 ശതമാനം ഫ്ലൂ ബാധിച്ചു മരിച്ചു. ഒരു വർഷം കൊണ്ട് അമേരിക്കയുടെ ആയുർ ദൈർഖ്യം 12 വർഷം കുറച്ചു.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞു വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയ പട്ടാളക്കാരാണ് ഈ രോഗത്തെ ഇത്രയും പടർത്തിയതെന്നാണ് കരുതുന്നത്. നാട്ടിലെത്തിയ പട്ടാളക്കാർ സാമൂഹ്യവ്യാപനത്തിലൂടെ രോഗം പരത്തി.
തിങ്ങി നിറഞ്ഞ സൈനിക തീവണ്ടികൾ രോഗികളെയും കൊണ്ട് നാട്ടിൽ വന്നു സാധാരണക്കാരിലേക്ക് രോഗം വ്യാപിപ്പിച്ചു. പട്ടാളക്കാരുമായി വന്ന "നയാഗ്ര" എന്ന കപ്പൽ ന്യൂസീലാന്റിലെ ഓക്‌ലാൻറ്തുറമുഖത്തെത്തിയപ്പോൾ ക്വാറൻടൈൻ നിയമങ്ങളൊന്നും അന്ന് നൽകിയിരുന്നില്ല
.കപ്പലിൽനിന്ന് കരയ്ക്കിറങ്ങിയവർ ന്യൂസീലാന്റിലെ ജനങ്ങളിലേക്ക് രോഗം പടർത്തി. തുടർന്ന് ഈ രോഗം ബാധിച്ചു 60000 പേർ മരിച്ചു.
സഖ്യ കക്ഷികളുടെ രണ്ട് കപ്പലുകൾ അയർലണ്ട് തീരത്ത് കൂട്ടിയിടിച്ചു അനേകം നാവികർ മരിച്ചു.ഇവരെല്ലാവർക്കും ഫ്ലൂ ഉണ്ടായിരുന്നു.
രോഗം ബാധിച്ച നാവികർക്ക് ശരിയായ ദിശയിൽ കപ്പലോടിക്കുവാൻ കഴിഞ്ഞിരുന്നില്ലെന്നതായിരുന്നതാണ് വാസ്തവം.
രോഗം ബാധിച്ചവർ വഴിയരികിലും മറ്റും വീണു,അവശരായി.പകരുമെന്ന ഭയം നിമിത്തം ആരും തിരിഞ്ഞുനോക്കിയില്ല. രോഗം ബാധിച്ചിരുന്നവർ ഓടിച്ചിരുന്ന വാഹനങ്ങൾ പലതും അപകടത്തിൽപ്പെട്ട് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി.
ഓഫീസ് പ്രവർത്തനസമയം കുറച്ചു.
പൊതു സ്ഥലങ്ങളിൽ ചുമച്ചുതുപ്പുന്നതും മൂക്കുചീറ്റുന്നതും നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു.
പോലീസുകാർക്കെല്ലാം മാസ്‌ക്കുകൾ വിതരണം ചെയ്തു.
രോഗം എങ്ങിനെയെങ്കിലും നിയന്ത്രിക്കുവാൻ അധികൃതർ പെടാപ്പാടുപെട്ടു.
ഫലപ്രദമായചികിത്സ ലഭിക്കാതെ വന്നപ്പോൾ ജനം സ്വയം ചികിത്സ ആരംഭിച്ചു.നാടൻ ചികിത്സ ആരംഭിച്ച പലർക്കും ശക്തിയായ ബ്ലീഡിങ് മൂക്കിലൂടെയുണ്ടായി.രക്തസ്രാവമുണ്ടായ ചിലർക്ക് രോഗശമനമുണ്ടായി.
1919 ആരംഭത്തോടെ രോഗം കുറഞ്ഞു തുടങ്ങി.
ലോകജനസംഖ്യയുടെ പകുതിയിലേറെ പേർക്ക് ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ രോഗം ബാധിക്കുകയുണ്ടായെന്നു ഇൻറ്റർനാഷണൽ കമ്മീഷൻ ഓഫ് ഹൈജീൻ വിലയിരുത്തി.
രണ്ടുകോടി ജനങ്ങളാണ് ഇൻഫ്ളുവൻസ രോഗം മൂലം മരണമടഞ്ഞത്.
ഒരു കോടി അറുപതു ലക്ഷം പേർ ഏഷ്യയിലും,
ഇരുപതു ലക്ഷം പേർ യൂറോപ്പിലും,
നോർത്ത് അമേരിക്കയിലും സൗത്ത് അമേരിക്കയിലും കൂടിപതിന്നാല് ലക്ഷം പേരും ഫ്ലൂ മൂലം മരിച്ചുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിൽ ഈ രോഗം വിദേശത്തു നിന്ന് വന്നവരിൽനിന്നാണ് പിടിപെട്ടിരിക്കുന്നതിനാൽ സമ്പൂർണ്ണ ലോക് ഡൗണിലൂടെ സാമൂഹ്യ വ്യാപനം തടയുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .
ലോകത്തെ നടുക്കിയ മഹാരോഗങ്ങൾ ഇതിനുമുൻപും പലതവണ ഉണ്ടായിട്ടുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ എത്തിയ പ്‌ളേഗ് മൂലം ലക്ഷങ്ങൾക്ക് ജീവഹാനിയുണ്ടായി.
1896 ലെ വേനൽക്കാലത്തു ഇന്ത്യൻ തുറമുഖ പട്ടണമായ ബോംബെയിലും പ്ളേഗ് രോഗം പടർന്നു പിടിച്ചു. പത്തുലക്ഷം പേർക്ക് അന്ന് ജീവഹാനിയുണ്ടായെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
1905 ൽ ഇന്ത്യയിൽ രോഗം ശമിച്ചുതുടങ്ങി.
1950 ന് ശേഷമാണ് പ്ളേഗ് രോഗത്തെ ലോകത്തിൽ നിന്ന് ഇല്ലായ്മ ചെയ്യുവാൻ കഴിഞ്ഞത്.
പ്ളേഗ് രോഗം എലികൾ വഴി മനുഷ്യരിലേക്ക് പടർന്നു നാശം വിതച്ചപ്പോൾ പരിസരശുചീകരണം നടത്തിയും എലികളെ കൊന്നുമാണ് നിയന്ത്രണവിധേയമാക്കിയത്.
ഇന്നത്തെ കൊറോണ വൈറസ് രോഗംപോലെ ലോകത്തെ നടുക്കിയ മറ്റൊരു വൈറസ് രോഗമാണ് ഫ്ലൂ എന്ന് അറിയപ്പെട്ടിരുന്ന ഇൻഫ്ളുവൻസ.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ച 1918 ൽ ആണ് ഇൻഫ്ളുവൻസ രോഗം ആരംഭിക്കുന്നത്.
മൂന്നു ദിവസത്തെ പനിയോടെ ആരംഭിക്കുന്ന ഇൻഫ്ളുവൻസ രോഗം പിന്നീട് മൂർച്ഛിച്ചു ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞു മരണം സംഭവിക്കുന്നു.17 നും 40 നും ഇടയിലുള്ളവരാണ് രോഗം ബാധിച്ചവരിലധികവും.
സ്പെയിനിലാണ് ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതിയിരുന്നത്.എന്നാൽ മാരകമായ ഈ രോഗത്തെക്കുറിച്ചു ഔദ്യോഗികമായി ആദ്യം മനസ്സിലാക്കിയ ഒരു രാജ്യമായിരുന്നുസ്പെയിൻ.
അപ്പോഴേയ്ക്കും അമേരിക്കയിൽ അതിഭീകരമാംവിധം ഈ രോഗം പടർന്നു മരണം വിതച്ചു തുടങ്ങിയിരുന്നു.
1918 ൻറെആരംഭത്തിൽതന്നെ അമേരിക്കയിൽ ഈ രോഗം പടർന്നു തുടങ്ങിയിരുന്നു.
പിന്നീട് ചൈനയിലും ഫ്ലൂ പടർന്നു.അമേരിക്കൻ ജനതയുടെ 25 ശതമാനം ഫ്ലൂ ബാധിച്ചു മരിച്ചു. ഒരു വർഷം കൊണ്ട് അമേരിക്കയുടെ ആയുർ ദൈർഖ്യം 12 വർഷം കുറച്ചു.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞു വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയ പട്ടാളക്കാരാണ് ഈ രോഗത്തെ ഇത്രയും പടർത്തിയതെന്നാണ് കരുതുന്നത്. നാട്ടിലെത്തിയ പട്ടാളക്കാർ സാമൂഹ്യവ്യാപനത്തിലൂടെ രോഗം പരത്തി.
തിങ്ങി നിറഞ്ഞ സൈനിക തീവണ്ടികൾ രോഗികളെയും കൊണ്ട് നാട്ടിൽ വന്നു സാധാരണക്കാരിലേക്ക് രോഗം വ്യാപിപ്പിച്ചു. പട്ടാളക്കാരുമായി വന്ന "നയാഗ്ര" എന്ന കപ്പൽ ന്യൂസീലാന്റിലെ ഓക്‌ലാൻറ്തുറമുഖത്തെത്തിയപ്പോൾ ക്വാറൻടൈൻ നിയമങ്ങളൊന്നും അന്ന് നൽകിയിരുന്നില്ല
.കപ്പലിൽനിന്ന് കരയ്ക്കിറങ്ങിയവർ ന്യൂസീലാന്റിലെ ജനങ്ങളിലേക്ക് രോഗം പടർത്തി. തുടർന്ന് ഈ രോഗം ബാധിച്ചു 60000 പേർ മരിച്ചു.
സഖ്യ കക്ഷികളുടെ രണ്ട് കപ്പലുകൾ അയർലണ്ട് തീരത്ത് കൂട്ടിയിടിച്ചു അനേകം നാവികർ മരിച്ചു.ഇവരെല്ലാവർക്കും ഫ്ലൂ ഉണ്ടായിരുന്നു.
രോഗം ബാധിച്ച നാവികർക്ക് ശരിയായ ദിശയിൽ കപ്പലോടിക്കുവാൻ കഴിഞ്ഞിരുന്നില്ലെന്നതായിരുന്നതാണ് വാസ്തവം.
രോഗം ബാധിച്ചവർ വഴിയരികിലും മറ്റും വീണു,അവശരായി.പകരുമെന്ന ഭയം നിമിത്തം ആരും തിരിഞ്ഞുനോക്കിയില്ല. രോഗം ബാധിച്ചിരുന്നവർ ഓടിച്ചിരുന്ന വാഹനങ്ങൾ പലതും അപകടത്തിൽപ്പെട്ട് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി.
ഓഫീസ് പ്രവർത്തനസമയം കുറച്ചു.
പൊതു സ്ഥലങ്ങളിൽ ചുമച്ചുതുപ്പുന്നതും മൂക്കുചീറ്റുന്നതും നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു.
പോലീസുകാർക്കെല്ലാം മാസ്‌ക്കുകൾ വിതരണം ചെയ്തു.
രോഗം എങ്ങിനെയെങ്കിലും നിയന്ത്രിക്കുവാൻ അധികൃതർ പെടാപ്പാടുപെട്ടു.
ഫലപ്രദമായചികിത്സ ലഭിക്കാതെ വന്നപ്പോൾ ജനം സ്വയം ചികിത്സ ആരംഭിച്ചു.നാടൻ ചികിത്സ ആരംഭിച്ച പലർക്കും ശക്തിയായ ബ്ലീഡിങ് മൂക്കിലൂടെയുണ്ടായി.രക്തസ്രാവമുണ്ടായ ചിലർക്ക് രോഗശമനമുണ്ടായി.
1919 ആരംഭത്തോടെ രോഗം കുറഞ്ഞു തുടങ്ങി.
ലോകജനസംഖ്യയുടെ പകുതിയിലേറെ പേർക്ക് ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ രോഗം ബാധിക്കുകയുണ്ടായെന്നു ഇൻറ്റർനാഷണൽ കമ്മീഷൻ ഓഫ് ഹൈജീൻ വിലയിരുത്തി.
രണ്ടുകോടി ജനങ്ങളാണ് ഇൻഫ്ളുവൻസ രോഗം മൂലം മരണമടഞ്ഞത്.
ഒരു കോടി അറുപതു ലക്ഷം പേർ ഏഷ്യയിലും,
ഇരുപതു ലക്ഷം പേർ യൂറോപ്പിലും,
നോർത്ത് അമേരിക്കയിലും സൗത്ത് അമേരിക്കയിലും കൂടിപതിന്നാല് ലക്ഷം പേരും ഫ്ലൂ മൂലം മരിച്ചുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ