2020, ജൂലൈ 20, തിങ്കളാഴ്‌ച

ഹാർബറല്ല പ്രശ്‍നം

ഹാർബറല്ല പ്രശ്‍നം......?
കാളമുക്കിൽ കണ്ടൈൻമെൻറ് സോണിനു തൊട്ടപ്പുറത്ത്  പുതിയ ഹാർബർ തുറക്കുവാനുള്ള നീക്കം ഇന്നുരാവിലെ (16/072020)നാട്ടുകാർ തടഞ്ഞു.സീഫുഡ് കമ്പനിയോട് ചേർന്നാണ് പുതിയ ഹാർബർ തുറക്കുവാൻ നീക്കം നടത്തിയത്.
ഹാർബറല്ല പ്രശ്‍നം,കോവിഡ് വ്യാപിത പ്രദേശങ്ങളിൽ നിന്നുള്ള വള്ളങ്ങളും കച്ചവടക്കാരും എത്തുന്നതാണ് പ്രശ്നമെന്നാണ് നാട്ടുകാർ പറയുന്നത്.

തീരദേശം കടലാക്രമണ ഭീതിയിൽ

തീരദേശം കടലാക്രമണ ഭീതിയിൽ 
കോവിഡ് രോഗ ഭീതിയിൽ പകച്ചുനിൽക്കുന്ന കേരളത്തിൻറെ തീരപ്രദേശം ഇപ്പോൾ കടലാക്രമണഭീഷണിയും നേരിടുന്നു.എറണാകുളം ജില്ലയിൽ ചെല്ലാനം ഭാഗത്തും  വൈപ്പിൻകരയിലും കടൽ ക്ഷോഭം അതിരൂക്ഷമാണ്. വൈപ്പിൻകരയിൽ എടവനക്കാടും നായരമ്പലത്തുമായി  അറുപതിലധികം വീടുകളിൽ കടൽ വെള്ളം അടിച്ചുകയറി വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നായരമ്പലം പുത്തൻകടപ്പുറം സെൻറ് ആന്റണീസ് പള്ളി മുതൽ വടക്കോട്ടുള്ള വീടുകളിലും എടവനക്കാട് അണിയിൽ കടപ്പുറത്തുമാണ്  കടൽ ക്ഷോഭം ശക്തമായത്.
ചെല്ലാനം ഭാഗത്ത്  പതിനഞ്ചിലധികം കിലോമീറ്റർ  തീരപ്രദേശമാണ് കടൽ വെള്ളത്തിനടിയിലായത്.തീരമേഖല കടുത്ത ആശങ്കയിലാണ്.കോവിഡ് രോഗ സമൂഹവ്യാപന ഭീഷണിയുള്ളതിനാൽ ക്യാമ്പുകളിൽ പോകുവാനും ജനങ്ങൾക്ക്   ഭീതിയുണ്ട്.  
 
ചെല്ലാനം കടൽത്തീരത്ത് കടൽ കരയിലേക്ക് അടിച്ചുകയറുന്നു Add caption

2020, ജൂലൈ 11, ശനിയാഴ്‌ച

വൈപ്പിൻ-ഫോർട്കൊച്ചി യാത്ര അന്നും ഇന്നും നരകതുല്യം.



ഗോശ്രീപാലങ്ങൾ വന്നു,വൈപ്പിൻ-എറണാകുളം യാത്ര സുഗമമായി.
പക്ഷേ,വിളിപ്പാടകലെയുള്ള വൈപ്പിൻ-ഫോർട്കൊച്ചി യാത്ര അന്നും ഇന്നും നരകതുല്യം.
അന്തർദേശീയ കപ്പൽച്ചാലിനു കുറുകെയുള്ള യാത്രയായതിനാൽ പാലം പണിയുകയെന്നത് യുക്തിക്ക് നിരക്കുന്ന ഒന്നല്ല.
കാലങ്ങളായിട്ടുള്ള യാത്രക്കാരുടെ മുറവിളിയെത്തുടർന്നു ഒരു ഇരട്ട എഞ്ചിൻ ബോട്ടും തുടർന്ന് രണ്ട് റോ റോ ജങ്കാറുകളും സർവീസിനിറക്കി.
വൈപ്പിനിൽ റോ റോ ജെട്ടിപണിതത്തിലെ അശാസ്ത്രീയതമൂലം റോ റോ ഓടുമ്പോൾ ബോട്ട് വൈപ്പിൻ ജെട്ടിയിൽ അടുപ്പിക്കുവാൻ പറ്റാത്ത അവസ്ഥ.


റോ റോ ഒരെണ്ണം നിറുത്തുമ്പോൾ ബോട്ട് ഓടിക്കുവാൻ ശ്രമിക്കാമെന്നുവച്ചാൽ കട്ടപ്പുറത്തതായിരിക്കും ബോട്ട്.കോവിഡ് രോഗിയുടെ റൂട്ട് മാപ്പിൽ റോ റോ ഉൾപ്പെട്ടതുകാരണം കഴിഞ്ഞ ഒരാഴ്ചയായി ജങ്കാറും ബോട്ടുമില്ലാതെ യാത്രക്കാർ വലയുകയാണ്.വൈപ്പിൻ-കൊച്ചി ബന്ധം അറ്റുപോയിരിക്കുകയാണിപ്പോൾ. ഏതെങ്കിലുമൊരു കാരണംകൊണ്ട് ഇത്തരം അവസ്ഥ സർവസാധാരണമാണ്.








നഗരസഭയുടെ ഒന്നാം ഡിവിഷൻറെ ഒരു ഭാഗം വൈപ്പിൻകരയിലാണ്.
വൈപ്പിൻകരയുൾപ്പെടുന്ന കൊച്ചിതാലൂക്ക്‌ ഓഫീസ്,ആർ ഡി ഓ ഓഫീസ്,സിവിൽ സപ്ലൈ ഓഫീസ്,കൊച്ചിതാലൂക് ആശുപത്രി തുടങ്ങിയ അത്യാവശ്യമേഖലയിലുള്ള ഒട്ടുമിക്ക ഓഫീസുകളും ഫോർട്കൊച്ചിയിലാണുള്ളത്.ഇവിടെയുള്ളവർക്ക് കൊച്ചിയിലെ താലൂക്ക് ഓഫീസുമായോ ഫോർട്ടുകൊച്ചി നഗരസഭാ ഓഫീസുമായോ ബന്ധപ്പെടുവാൻ 20 കി. മീറ്ററോളം ചുറ്റികറങ്ങേണ്ടതായി വരുകയാണ്.കൊച്ചിതാലൂക്ക് എംപ്ളോയ്മെൻറ് ഓഫീസ് വൈപ്പിനിലായതിനാൽ കൊച്ചിയിലുള്ളവർക്കു എംപ്ളോയ്മെൻറ് ഓഫീസിലെത്തണമെങ്കിലും എറണാകുളം ചുറ്റിക്കറങ്ങേണ്ടതായിട്ടുവരും.
അതിനാൽ വൈപ്പിൻ കൊച്ചി ഫെറി ഒരു അത്യാവശ്യ സർവീസാണെന്ന് പറയേണ്ടതില്ലല്ലോ ഇത്രയും പ്രധാനപ്പെട്ട ഒരു ഫെറി സർവീസ് പൂർണ്ണമായും അടച്ചിടുന്നത് നിരുത്തരവാദപരമാണ്.ഇതിനു ഒരു പരിഹാരം കണ്ടെ തീരൂ.

1 റോ റോ ഫെറി രണ്ടും മുടങ്ങാതെ സർവീസ് നടത്തുക. അടിയന്തിരഘട്ടങ്ങളിൽ ഒരെണ്ണം ഓടാതെ വരുകയാണെങ്കിൽ രണ്ടാമത്തെ ജങ്കാർ സർവീസ് നടത്തുമെന്ന് ഉറപ്പുവരുത്തുക.

2 ഗോശ്രീ പാലത്തിനു താഴെയുള്ള സർവീസ് റോഡിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടു സർവീസ് ആരംഭിക്കുക.റോ റോ രണ്ടും ഓടിയാലും ബോട്ട് വൈപ്പിനിൽ അടുപ്പിക്കുവാൻ പറ്റാതെ വരുന്ന സാഹചര്യം ഒഴിവാക്കുവാനാകും.വൈപ്പിനിൽ പണിയുവാനുദ്ദേശിക്കുന്ന നിർദിഷ്ട വാട്ടർ മെട്രോ ജെട്ടി ഗോശ്രീപാലത്തിന് സമീപത്ത് പണിയുകയാണെങ്കിൽ ജെട്ടി പണിയുവാൻ വേറെ ഫണ്ട് കണ്ടെത്തേണ്ട.
ഗോശ്രീപാലം വന്നതോടുകൂടി ഗോശ്രീ ജംക്‌ഷൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ.



ഈ നിർദേശങ്ങളെക്കുറിച്ചുള്ള അഭിപ്രായം  like /  comment രേഖപ്പെടുത്തുക


ഫ്രാൻസിസ് ചമ്മണി,വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ.mob :9497276897













2020, ജൂലൈ 7, ചൊവ്വാഴ്ച

ക്രാഫ്റ്റ് മ്യൂസിയം ന്യൂ ഡൽഹി

ന്യൂ ഡൽഹി ക്രാഫ്റ്റ് മ്യൂസിയം ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നുമുള്ള പുരാതനവും ചരിത്ര സവിശേഷതകളുമുള്ള ഒട്ടേറെ വസ്തുക്കൾ നമുക്കിവിടെ കാണുവാൻ കഴിയും.ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ക്രാഫ്റ്റ് മ്യൂസിയ സന്ദർശനം ഒരു അനുഭവമായിരിക്കും  


  മഹാരാഷ്ട്രയിൽ പതിനെട്ടാം നൂറ്റാണ്ടിൽ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്കുപയോഗിച്ചിരുന്ന രാമരഥം.മരത്തിൽ പണിതത്  



കാളിയമർദ്ദനം മരത്തിൽ തീർത്ത വിഗ്രഹം 
മഹിഷാസുരനെ നിഗ്രഹിച്ച ദുർഗഗാദേവിയുടെ രൗദ്രഭാവത്തിലുള്ള മരത്തിൽ തീർത്ത വിഗ്രഹം.ഇത് കേരളത്തിൽ നിന്നുള്ള ശേഖരമാണ്.








 
പ്രാചീനകാലത്തെ വിവിധതരം നിത്യോപയോഗ വസ്തുക്കളും മറ്റും.
അരുണാചൽ പ്രദേശ് പോലുള്ള ഇന്ത്യയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്നവ






2020, ജൂലൈ 6, തിങ്കളാഴ്‌ച

കല്ലുകുപ്പി സോഡാ കുടിച്ചത് ഓർമ്മയുണ്ടോ ?


കല്ലുകുപ്പി സോഡാ കുടിച്ചത് ഓർമ്മയുണ്ടോ ?
കേരളത്തിൽനിന്ന് ഇത്തരം സോഡാകുപ്പികൾ ഏതാണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്.
കൃത്യമായ അളവിൽ കാർബൺ ഡയോക്സിഡ് കുപ്പികളിൽ കയറിക്കഴിയുമ്പോൾ കുപ്പിക്കുള്ളിലുള്ള ഗോലി മുകളിലേക്ക് ഉയർന്നു ലോക്ക് ആകുന്നു.ഗ്യാസിന്റെ അളവ് അല്പം കൂടിപ്പോയാൽ കുപ്പി പൊട്ടി അപകടമുണ്ടാകും .പഴയകാലങ്ങളിൽ ഇത്തരം സോഡയാണ് നമുക്ക് ലഭ്യമായിരുന്നത്.
ഇപ്പോഴും ചിലയിടങ്ങളിൽ കല്ലുകുപ്പി സോഡ ലഭ്യമാകുന്നുണ്ട്.ആർക്കെങ്കിലും അറിയാമെങ്കിൽ comment ചെയ്യുമല്ലോ 

ചരിത്രം വർത്തമാനം fb പോസ്റ്റുകൾ മുഴുവനും കാണാം








2020, ജൂലൈ 5, ഞായറാഴ്‌ച

മീൻ പച്ചീർക്കിലിൽ കോർത്ത് ചന്തയിൽനിന്നു വാങ്ങി വന്നിരുന്ന കാലമോർമ്മയുണ്ടോ ? .



മീൻ ഇതുപോലെ പച്ചീർക്കിലിൽ കോർത്ത് ചന്തയിൽനിന്നു വാങ്ങി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.ചാള,അയില കണമ്പ് ഏതാണ്ട് ഒട്ടുമിക്ക മീനുകളും ഇങ്ങനെ പച്ചീർക്കിലിൽ കോർത്തായിരുന്നു നൽകിയിരുന്നത്. 35-40 വർഷം മുൻപുവരെ മീഞ്ചന്തയിൽനിന്ന് മീൻ വാങ്ങിവരുന്നവർ മീൻകൊണ്ടുപോയിരുന്നത് ഇങ്ങനെയായിരുന്നു.മീനിൻറെ വലുപ്പവും ഭാരവുമനുസരിച്ച് രണ്ടോ മൂന്നോ ഈർക്കിലുകൾ ഒന്നിച്ചു തുമ്പുകൊണ്ട് കെട്ടുണ്ടാക്കിയതിനുശേഷം ഓരോ ഈർക്കിലിലും വെവ്വേറെയായി മീൻ കോർത്ത് ഭാരം ഒരേപോലെയാക്കിയായിരിക്കും കച്ചവടക്കാരൻ കൊടുക്കുക.ഇവിടെ രണ്ടീർക്കിലിലാണ് മീൻ കോർത്തിരിക്കുന്നത്.
മീനുകളെല്ലാംതന്നെ ഒരണയ്ക്കു ഇത്രയെന്ന നിലയിലായിരുന്നു കച്ചവടം ചെയ്തിരുന്നത്.അണ നിലവിലില്ലായിരുന്നെങ്കിലും 25 പൈസയെ നാലണയെന്നോ 1/4 രൂപയെന്നൊക്കെയാണ് സാധാരണക്കാർ പറഞ്ഞിരുന്നത്.50 പൈസയെ ഏട്ടണയെന്നും 1/2 രൂപയെന്നും.ചന്തയിൽ പോകുന്നവർ ചെറിയ വട്ടിയോ തുണിസഞ്ചിയോ                                                                                         കൊണ്ടുപോയിരുന്നു. 
പിൽക്കാലത്ത്  ചേമ്പെലയിലും പത്രക്കടലാസിലും, അതിനുശേഷം പ്ലാസ്റ്റിക് ക്യാരീബാഗും വന്നതോടെ പഴയരീതി അപ്രത്യക്ഷമായി.പരിസ്ഥിതിയും താറുമാറായി.
പച്ചീർക്കിലിൽ മീൻ കോർത്ത് വാങ്ങിയിട്ടുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ 

അനുഭവം പങ്കുവെക്കുക,പുതുതലമുറയ്ക് ഇങ്ങനെയും ഒരു രീതിയുണ്ടായിരുന്നെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്യുക



2020, ജൂലൈ 2, വ്യാഴാഴ്‌ച

അഴിമുഖ കവാടത്തിലെ മണ്ണ് നീക്കം ചെയ്യുവാൻ പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

അഴിമുഖ കവാടത്തിലെ മണ്ണ് നീക്കം ചെയ്യുവാൻ വൈപ്പിൻ എം എൽ എ എസ് ശർമ്മയുടെ  നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ച് പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചത് സ്വാഗതാർഹമാണ്.


"അഴിമുഖ കവാടം മണ്ണുവീണു അടഞ്ഞിരിക്കുന്നതിനാൽ പുതുവൈപ്പിലെ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന്" വ്യക്തമാക്കിക്കൊണ്ട് ചരിത്രവും വർത്തമാനവും  പോസ്റ്റ് ഇട്ടിരുന്നു.

വീണ്ടും മണ്ണുവീണ് കവാടം അടയാതിരിക്കണമെങ്കിൽ പുതുവൈപ്പ് കേന്ദ്രീകരിച്ചു ഒരു ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കണം.അതിനായി ഒരു ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള  പാക്കേജ് തയ്യാറാക്കണം.
വൈപ്പിനിൽ നിന്ന് മാലിപ്പുറം വരെ കായൽ സവാരി.
മാലിപ്പുറം ഫിഷ്‌ഫാം സന്ദർശനവും ഉച്ച ഭക്ഷണവും.
ഉച്ചയ്ക്കുശേഷം പുതുവൈപ്പ് ലൈറ്റ് ഹൗസ് സന്ദർശനവും ബീച്ചിലെ വിശ്രമവും തുടർന്ന് കായലിലൂടെ തിരിച്ചു വൈപ്പിനിൽ യാത്ര തുടങ്ങിയടത്ത് അവസാനിപ്പിക്കുന്നു.
സഞ്ചാരികൾക്കു വളര ആകർഷകമായിരിക്കും  ഈ പാക്കേജ്.


കഴിഞ്ഞ ദിവസത്തെ ചരിത്രവും വർത്തമാനവും പോസ്റ്റ്
പുതുവൈപ്പ് പൊഴിയിലൂടെ ജലയാത്രയ്ക് ഔട്ട് ബോഡ് എഞ്ചിൻ ബോട്ടുകൾ ഏർപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുക.
മഴക്കാലമാകുമ്പോൾ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് പ്രദേശം നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വെള്ളക്കെട്ടിൽ വീടുകൾ മുങ്ങിപ്പോകുകയെന്നത്.മഴക്കാലത്ത് വീഴുന്ന പെയ്ത്തുവെള്ളം മുഴുവനും വന്നുചേരുന്നത് പുതുവൈപ്പ് പൊഴിയിലാണ്.വൈപ്പിൻ അഴിമുഖത്തു നിന്നാണ് പൊഴിയുടെ തുടക്കം .ആരംഭ ഭാഗത്ത് തിരമാലകൾ ശക്തമായതിനാൽ മണ്ണുവീണ് ആഴം കുറഞ്ഞുപോകുന്നതിനാൽ പൊഴിയിലേക്കെത്തുന്ന പെയ്‌തുവെള്ളം കടലിലേക്ക് ഒഴുകിപ്പോകുവാൻ തടസ്സം നേരിടുന്നു.ഇടയ്ക്കിടയ്ക്കു തുടക്കഭാഗത്ത് കോച്ചിൻപോർട്ടിന്റെ സഹായത്തോടെ ഡ്രെഡ്ജിങ് നടത്തുമെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല.വേലിയേറ്റസമയത്താണ് മഴയെങ്കിൽ വെള്ളക്കെട്ട് അതിരൂക്ഷമാകും.
ഏതാണ്ട് ഏഴു കിലോമീറ്ററോളം നീളത്തിലുള്ള ഈ പൊഴിയ്ക്ക് മാലിപ്പുറം ബന്ദർ കനാൽ വന്നുചേരുന്നിടത്ത് അല്പം വീതിക്കുറവുണ്ടെങ്കിലും ബന്ദർ കനാൽ വഴി കിഴക്ക് കായൽവരെ ജലമാർഗം യാത്ര ചെയ്യുവാൻ കഴിയും.നേരത്തെ അതുവഴി ജലയാനങ്ങൾ പോയിരുന്നതുമാണ്.
പഴയ ആ ജലപാത വികസിപ്പിച്ചെടുത്ത് ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾ പൊഴിയിലൂടെ ഓടിക്കുകയാണെങ്കിൽ ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും.വൈപ്പിനിൽനിന്നു വളപ്പ് പാലം വരെ അഞ്ചു കി മി നിലവിലെ സ്ഥിതിയിൽതന്നെ ചെറിയ ജലയാനങ്ങൾ ഓടിക്കുവാൻ നിഷ്പ്രയാസം കഴിയും. നീരൊഴുക്കും ശക്തിപ്പെടും. വിദേശ വിനോദസഞ്ചാരികൾക്കു മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികൾക്കും ഈ യാത്ര ഏറെ ഇഷ്ടപ്പെടും.ഓച്ചന്തുരുത്ത് കമ്പനിപ്പീടിക ബസ്റ്റോപ്പുവരെയുള്ള തോടിലേക്കും ഈ പൊഴിയിൽനിന്ന് സുഗമമായി എത്തിച്ചേരാം.
വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പുതുവൈപ്പിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.

കേരളത്തിലെ ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ് കളി

ചിത്രം :ഹാഷ്‌ന മരിയ

കേരളത്തിലെ ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ്  കളി

"ഉണ്ടെന്ന് അഞ്ച്......  ഇല്ലെന്നു അഞ്ച് "
ഒരുകൂട്ടം ആളുകൾ കൂടിനിന്ന് വിളിച്ചുപറഞ്ഞു  വാതുവെക്കുകയുകയാണ്.

 ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ് കളിയുടെ പഴയ ദൃശ്യമാണിത്.
 ഓണക്കാലത്തെ വിനോദമായ ചൊട്ടക്കേറ്  കളിക്കുവാൻ കൂടുതൽ സാമഗ്രികളൊന്നും വേണ്ട.
ആകെ വേണ്ടത് രണ്ട് ഗോലികൾമാത്രം.
രണ്ടാളുണ്ടെങ്കിലും കളിക്കാം,എത്ര പേരുണ്ടെങ്കിലും കളിക്കാം.
കൂടുതൽ പേരുണ്ടെങ്കിൽ കളി വളരെ രസകരമായിരിക്കും.
കളിയിലുള്ളവർ ഓരോരുത്തരുടെയും ഊഴം എപ്പോഴാണെന്ന് ആദ്യമേതന്നെ നിശ്ചയിച്ചിരിക്കും.
അതനുസരിച്ച് ഒരാൾ കയ്യിലിരിക്കുന്ന ഗോലികളിലൊന്ന് മുന്നോട്ട് നാലു- അഞ്ച് മീറ്ററുകൾ അകലത്തിലേക്കു നീട്ടിയെറിയും.അടുത്ത ഗോലിയെറിയുന്നതിനു മുൻപായിട്ടു രണ്ടാമത്തെ ഗോലിയും ഒന്നാമത്തെ ഗോലിയും തമ്മിലുള്ള അകലം എത്ര ചൊട്ടയായിരിക്കുമെന്ന് ധാരണയിലെത്തും.
ധാരണയായതിനുശേഷം രണ്ടാമൻ  ഒന്നാമതെറിഞ്ഞ ഗോലിയുടെ നേരേയ്ക്കു രണ്ടാമത്തെ ഗോലിയെറിയും. ഗോലികൾ തമ്മിലുള്ള അകലം എത്രയുണ്ടെന്ന് അളക്കുകയാണ് അടുത്ത നടപടി.തള്ളവിരലിൻറെയും നടുവിരലിൻറെയും അറ്റങ്ങൾ തമ്മിലുള്ള ദൂരത്തിനെയാണ് ഒരു  ചൊട്ടെയെന്നു പറയുന്നത്.അളക്കുമ്പോൾ മുടിനാരിഴയുടെ അകലം പോലും വിട്ടുകൊടുക്കാറില്ല.അതിനെച്ചൊല്ലി തർക്കങ്ങളുമുണ്ടാകാറുണ്ട്.
കളിയിലെ ഈ വാശി വളരെ രസകരമാണ്.
ആദ്യം കളിക്കുന്ന രണ്ടുപേരെക്കൂടാതെ പുറത്തുനിൽക്കുന്നവർ തമ്മിലും ധാരണയായ ഗോലിയുടെ അകലം സംബന്ധിച്ച് വാതുവെപ്പ് നടത്തും.
വാതുവെപ്പ് അഞ്ചും പത്തും പൈസക്കായിരിക്കും. അക്കാലത്ത് അത് വലിയ തുക തന്നെയായിരുന്നു.മണ്ണുവഴികളിലായിരുന്നു ചോട്ടക്കേറ് കളികൾ നടന്നിരുന്നത്.ഗോലി ഉരുളുവാൻ മണ്ണുപ്രദേശമാണുത്തമം.വഴിയുടെ ഒരറ്റത്തുനിന്ന് ഇങ്ങനെയെറിഞ്ഞു കുറേ ദൂരം പോയതിനുശേഷം അതുപോലെതന്നെ തിരിച്ച് തുടങ്ങിയ സ്ഥലത്തേക്ക് തന്നെയെത്തും.
കളിക്കുന്നവരും കാളികാണാനുള്ളവരും കൂട്ടമായിട്ട് ഇങ്ങനെ കളിച്ച് കളിച്ച് പോകുന്നത് വളരെ രസകരമാണ്,







പുതുവൈപ്പ് പൊഴിയിലൂടെ ജലയാത്രയ്ക് ഔട്ട് ബോഡ് എഞ്ചിൻ ബോട്ടുകൾ ഏർപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുക വിനോദസഞ്ചാരികൾക്ക്




മഴക്കാലമാകുമ്പോൾ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് പ്രദേശം നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വെള്ളക്കെട്ടിൽ വീടുകൾ മുങ്ങിപ്പോകുകയെന്നത്.മഴക്കാലത്ത് വീഴുന്ന പെയ്ത്തുവെള്ളം മുഴുവനും വന്നുചേരുന്നത് പുതുവൈപ്പ് പൊഴിയിലാണ്.വൈപ്പിൻ അഴിമുഖത്തു നിന്നാണ് പൊഴിയുടെ തുടക്കം .ആരംഭ ഭാഗത്ത് തിരമാലകൾ ശക്തമായതിനാൽ മണ്ണുവീണ് ആഴം കുറഞ്ഞുപോകുന്നതിനാൽ പൊഴിയിലേക്കെത്തുന്ന പെയ്‌തുവെള്ളം കടലിലേക്ക് ഒഴുകിപ്പോകുവാൻ തടസ്സം നേരിടുന്നു.ഇടയ്ക്കിടയ്ക്കു തുടക്കഭാഗത്ത് കോച്ചിൻപോർട്ടിന്റെ സഹായത്തോടെ ഡ്രെഡ്ജിങ് നടത്തുമെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല.വേലിയേറ്റസമയത്താണ് മഴയെങ്കിൽ വെള്ളക്കെട്ട് അതിരൂക്ഷമാകും.

ഏതാണ്ട് ഏഴു കിലോമീറ്ററോളം നീളത്തിലുള്ള ഈ പൊഴിയ്ക്ക് മാലിപ്പുറം ബന്ദർ കനാൽ വന്നുചേരുന്നിടത്ത് അല്പം വീതിക്കുറവുണ്ടെങ്കിലും ബന്ദർ കനാൽ വഴി കിഴക്ക് കായൽവരെ ജലമാർഗം യാത്ര ചെയ്യുവാൻ കഴിയും.നേരത്തെ അതുവഴി ജലയാനങ്ങൾ പോയിരുന്നതുമാണ്.
പഴയ ആ ജലപാത വികസിപ്പിച്ചെടുത്ത് ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾ പൊഴിയിലൂടെ ഓടിക്കുകയാണെങ്കിൽ ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും.വൈപ്പിനിൽനിന്നു വളപ്പ് പാലം വരെ അഞ്ചു കി മി നിലവിലെ സ്ഥിതിയിൽതന്നെ ചെറിയ ജലയാനങ്ങൾ ഓടിക്കുവാൻ നിഷ്പ്രയാസം കഴിയും. നീരൊഴുക്കും ശക്തിപ്പെടും.   വിദേശ വിനോദസഞ്ചാരികൾക്കു മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികൾക്കും ഈ യാത്ര ഏറെ ഇഷ്ടപ്പെടും.ഓച്ചന്തുരുത്ത്  കമ്പനിപ്പീടിക ബസ്റ്റോപ്പുവരെയുള്ള തോടിലേക്കും  ഈ പൊഴിയിൽനിന്ന് സുഗമമായി എത്തിച്ചേരാം.
  .
വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പുതുവൈപ്പിലെ വെള്ളക്കെട്ടിന് ശാശ്വത  പരിഹാരമാകും.



പുതുവൈപ്പ് പൊഴിയുടെ ആരംഭ ഭാഗമായ വൈപ്പിൻ ഭാഗത്ത് പ്രവേശനകവാടം  തിരമാലയടിച്ച് മണ്ണ്  വീണ നിലയിൽ.വൈപ്പിൻ സ്റ്റാൻഡിൽ നിന്നുള്ള നടപ്പാതയാണ് ടൈൽ വിരിച്ചിരിക്കുന്നത്:വീഡിയോ :ജെയിംസ് തറമ്മേൽ പുതുവൈപ്പ് പൊഴിയെ ടൂറിസ്റ്റ് കേന്ദ്രമാക്കുക