1982,83,84 വർഷങ്ങളിൽ മിലിറ്ററി എൻജിനീയറിംഗ് സർവ്വീസിലേക്ക് കുറെ തൊഴിലാളികളെ വിവിധ തസ്തികകളിലേക്ക് പുതിയതായി ജോലിക്കെടുത്തു. അതിൽ വൈപ്പിൻകരയിലുള്ളവരേയും അതുവഴി വരുന്നവരേയും ഫോർട്ടുകൊച്ചി ഐ എൻ എസ് ദ്രോണാചാര്യയിലുള്ള എംഇഎസ് ഓഫീസിലേക്ക് നിയമിച്ചു. ഞങ്ങൾ എല്ലാവരും വൈപ്പിൻജട്ടിയിൽ രാവിലെ ഒരേ സമയത്ത് എത്തിച്ചേരുകയും ഫോർട്ടു കൊച്ചി ബോട്ടിൽ ഓഫീസിലേക്ക് കയറി ഒരുമിച്ചാണ് യാത്ര ചെ യ്തിരുന്നത്. അങ്ങനെയുള്ള യാത്രയിൽ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ഫെറി വിഷയങ്ങളും കടന്നുവരാറുണ്ട് .ഒരുമിക്കദിവസവും ബോട്ട് യാത്രയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. .അപ്പോഴൊക്കെ അതിൽ ഞങ്ങൾ കുറച്ചുപേർ അതിൽ ഇടപെടാറുണ്ട്.
വൈപ്പിൻ എറണാകുളം ഫെറി ഉപയോഗിച്ചിരുന്നവർക്ക് നേരത്തെതന്നെ കൂട്ടായ്മകളും അസോസിയേഷനുകളുമുണ്ട്.എന്നാൽ ഇവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇവരൊന്നും വരാറില്ല.ജേക്കബ് വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളത്തേക്കുള്ള ഫെറി വിഷയങ്ങൾ ശക്തമായി ഐചെകൈകാര്യം ചെയ്യുന്നുണ്ട്.വി. യു ഹസ്സനും അവിടത്തെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ടായിരുന്നു.ഇവരുടെയൊക്കെ കൂടെ ജനകീയവേദി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. മജ്‌നുകോമത്ത് പാലം ആക്ഷൻ കൗൺസിലിൻറെ പ്രവർത്തനങ്ങളുമായി കൂടുതലും ഇടപെട്ടിരുന്നു.എന്നാൽ കൊച്ചി കോർപ്പറേഷൻ നടത്തുന്ന ഈ ഫെറിയിലെ വിഷയങ്ങളിൽ ആരും ഇടപെട്ടിരുന്നില്ല. അതിനൊക്കെ രാഷ്ട്രീയമായ പലകാരണങ്ങളുണ്ടായിരുന്നു.
എന്നാൽ ഞങ്ങൾക്ക് ഈ ഫെറി ഒരത്യാവശ്യമായിരുന്നു ,എറണാകുളത്തേക്ക് എന്നെങ്കിലും പാലങ്ങൾ വന്നാലും കൊച്ചിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ അഴിമുഖം കടക്കാതെ നിവൃത്തിയില്ല.അപ്പോൾ ഇവിടെ യാത്രക്കാർക്കുവേണ്ടി ഒരു അസോസിയേഷൻ രൂപം കൊടുത്തു ന്യായമായ കാര്യങ്ങളിൽ ഇടപെടാമെന്നു ഞങ്ങൾ തീരുമാനിച്ചു.അതനുസരിച്ചു 1984 ൽ യാത്രക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു." വൈപ്പിൻ ഫോർട്ട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് യൂണിയൻ "എന്നും പേര് നൽകി. പ്രസിഡൻ്റ് ഐ കെ സി പൗലോസ് ,സെക്രട്ടറി ഫ്രാൻസിസ് ചമ്മണി ,ആർ പി രാധാകൃഷ്ണൻ ,ജെയിംസ് തറമ്മേൽ എന്നിവർ യഥാക്രമം വൈസ് പ്രെസെഡൻ്റും ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു.കെ ബി രാഘവൻ രക്ഷാധികാരിയുമായി. .
പിന്നീട് കോർപ്പറേഷൻ ഓഫീസുകളും ആർ ഡി ഒ ഓഫീസുകളും ഞങ്ങൾ കയറിയിറങ്ങി .ചിലപ്പോഴൊക്കെ ജില്ലാ കളക്ടറേയും ഞങ്ങൾ കണ്ട് വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. .പാസഞ്ചേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിൽ കൊടുത്തിരുന്നവർ എല്ലാവരും തന്നെ ഒരേ ഓഫീസിലുള്ളവരായതിനാൽ ഞങ്ങൾക്ക് കൂടിയാലോചിക്കുന്നതിനും മറ്റും വളരെ എളുപ്പമായിരുന്നു.
25 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക് അത് 40 പൈസയായി വർദ്ധിപ്പിക്കുവാൻ നഗരസഭ തീരുമാനിച്ചു.അതിനെതിരെക്കാർ പ്രേതിഷേധിച്ചു. അന്നത്തെ മേയർക്ക് യാത്രക്കാരുടെ പ്രീതിഷേധമായി 1001 കത്തുകൾ അയച്ചു.അതിനെക്കുറിച്ചു അടുത്തതിൽ .
ഫ്രാൻസിസ് ചമ്മണി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ