fb യിൽ ശ്രീ ജെയിംസ് ഫെയർവെൽ ഫണ്ടിന്റെ രൂപീകരണത്തെക്കുറിച്ച് ഒന്ന് ചെറുതായി സൂചിപ്പിച്ചിരുന്നതു് കണ്ടപ്പോഴാണ് ഫണ്ട് രൂപീകരിക്കുവാനുള്ള സാഹചര്യത്തെക്കുറിച് ഓർമ്മ വന്നത്. അക്കാലത്തു് ഒരു ട്രാൻസ്ഫർ പോസ്റ്റിംഗോ, സർവ്വീസിൽ നിന്ന് പിരിഞ്ഞു പോകലോ ഉണ്ടാകുമ്പോൾ യാത്രയയപ്പ് നൽകുവാൻ ഫണ്ട് സ്വരൂപിക്കുക വളരെ ക്ലേശകരമായിരുന്നു. ഓഫീ സ്പരിസരത്തുള്ള മാവ്, ചിക്കു തുടങ്ങിയ ഫലവൃക്ഷങ്ങളുടെ കായ്കൾ പറിച്ച് അമരാവതിമാർക്കറ്റിലും പാലസ് റോഡിലുമുള്ള കച്ചവടക്കാർക്ക് കൊടുക്കുമ്പോൾ ലഭിക്കുന്ന പണം കണ്ടെത്തിയായിരുന്നു ചായ സല്ക്കാരവും മറ്റും നടത്തിയിരുന്നത്. എന്നാൽ എല്ലാക്കാലത്തും ഫലങ്ങൾ ലഭ്യമാകാറില്ലല്ലോ, അപ്പോൾ മറ്റു വഴികൾ അന്വേഷിച്ചു പോകാറാണ് പതിവ്.
ഇതിന് ഒരറുതി വരുത്തുവാൻ വേണ്ടിയാണ് ഫോർട്ടു കൊച്ചി MES ഫെയർവെൽ ഫണ്ട് രൂപീകരിച്ചത്. 82, 83 84 കാലഘട്ടത്തിൽ കുറെ പുതിയ നിയമനങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ ജീവനക്കാരുടെ എണ്ണം ഏതാണ്ട് 100 ലധികമായി. അന്നത്തെ AGE ഇൻ ചാർജ് ഗ്രേഡ് 1 സൂപ്രണ്ട് ചന്ദ്രശേഖരൻ സാർ മുൻകൈയ്യെടുത്ത് ഒരു യാത്രയയപ്പ് ഫണ്ട് രൂപീകരിച്ചു. ഫോർട്ടുകൊച്ചി MES ഫെയർവെൽ ഫണ്ട്.
പ്രതിമാസം 2 രൂപ വീതം ഓരോരുത്തരുടേയും പക്കൽ നിന്ന് വരിസംഖ്യ പിരിച്ച് ഫണ്ടിലേക്ക്മുതൽക്കൂട്ടും.ഫല വൃക്ഷങ്ങളിൽ നിന്ന് കിട്ടുന്ന ആദായവും ഫണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്യും. വർഷാവർഷം പൊതുയോഗം കൂടി പുതിയ ഭാരവാഹികളേയും അതുപോലെ തന്നെ ഒരു Posting പാർട്ടിക്കും റിട്ടയർമെന്റ് പാർട്ടിക്കും ചായ സൽക്കാരത്തിനും പ്രസന്റേഷനം എത്ര തുക വീതം ചെലവഴിക്കണമെന്നും നിശ്ചയിക്കും രണ്ട് രൂപ പിന്നീട് അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത്തഞ്ച് ആയി. ശേ ശേഷം അൻപതും നൂറും രുപയായി.റിട്ടയർമെന്റ് ഗിഫ്റ്റിലും മാറ്റം വന്നു. സ്റ്റേഷനറി ഗിഫ്റ്റുകളിൽനിന്ന് നിന്ന് അര പവൻ ഒരു പവൻ സ്വർണ്ണ നാണയങളായി.
2019ൽ ഞാൻ സർവ്വീസിൽ നിന്ന് പിരിഞ്ഞു പോന്നപ്പോൾ ഒരു പവൻ സ്വർണ്ണനാണയമാണ് ലഭിച്ചതു്.
2019 മുതൽ സ്വർണ്ണത്തിന് വില കയറുവാൻ തുടങ്ങി ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഉയർന്നു കൊണ്ടേയിരിക്കുന്നു.
2020, 21 കോവിഡ് പ്രതിസന്ധി കേന്ദ്ര ഗവ. പുതിയ പോളിസിയനുസരിച്ച് നിയമന നിരോധനംമൂലം പിരിഞ്ഞു പോകുന്നവർക്ക് പകരം ജീവനക്കാരെത്തുന്നില്ല. ഫണ്ടിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു പോയതും മൂലം ഫണ്ടിന്റെ വരുമാനം തീരെ കുറഞ്ഞു. ഇപ്പോൾഅംഗസംഖ്യ വിരലിലെ ലെണ്ണാവുന്ന രീതിയിലായി.അതോടെ ഫണ്ട് പ്രവർത്തനം അവസാനിപ്പിച്ചു പിരിച്ചു വിട്ടു.
അംഗങ്ങളുുടെ ആവശ്യങ്ങൾക്ക് വായ്പ കൊടുത്തിരുന്ന മറ്റു രണ്ട് വെൽഫെയർ ഫണ്ടുകൾ കൂടിയുണ്ടായിരുന്നു. ജീവനക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോൾ ഷെയറും ഡിവിഡണ്ടും തിരിച്ചു കൊടുത്ത്പ്രവർത്തനം അവസാനിപ്പിച്ചു.
ഫ്രാൻസീസ് ചമ്മണി 9497276897 3
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ