2020 ജൂൺ 30, ചൊവ്വാഴ്ച

പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി




പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയ് (63)നിര്യാതനായി.കലാഭവൻ മണിയുമൊത്ത് 45 സംഗീത കാസ്സറ്റ് പുറത്തിറക്കി.
കലാഭവൻ  മണിക്കുവേണ്ടി സ്വാമി തിന്തകത്തോം എന്ന അയ്യപ്പ ഗാനകാസറ്റാണ് ആദ്യം ചെയ്യുന്നത്.തുടർന്ന് പതിനൊന്നു അയ്യപ്പ ഗാന കാസ്സറ്റുകൾക്ക് സംഗീതം ചെയ്തു.
നാടൻ പാട്ടുകളുടെ പത്തു കാസറ്റ്,ഹാസ്യഗാനങ്ങളുടെ ആൽബങ്ങൾ.അങ്ങിനെ നിരവധി ഗാനങ്ങൾ കലാഭവൻ മണിക്കു വേണ്ടി  സംഗീതം  ചെയ്തു.
കൊച്ചി നെടുങ്ങാട് ചാത്തന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി ജനിച്ച വിജയൻ, നെടുങ്ങാട് വിജയൻ എന്നാണു ആദ്യകാലങ്ങളിൽ  അറിയപ്പെട്ടിരുന്നത്.വിജയന് സംഗീതത്തിൽ ഗുരുക്കന്മാരില്ല.
നെടുങ്ങാട് പൗർണമി ആർട്സ് ക്ലബ്ബിന്റെ ഹാർമോണിയം സ്വയം വായിച്ചു പഠിച്ച് ജില്ലാകലോത്സവത്തിൽ ഉപകരണ സംഗീത വിജയിയാകുന്നതോടെയാണ് വിജയൻ സംഗീതരംഗത്തേക്കു പൂർണ്ണശ്രദ്ധ ചെലുത്തുന്നത് .
നടൻ തിക്കുറിശ്ശിയാണ് വിജയനെ സിദ്ധാർത്ഥ് വിജയനാക്കുന്നത്.ഒരാഴ്ചയായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
1983 ലെ ഓണക്കാലത്തിറക്കിയ അത്തപ്പൂക്കളാണ് ആദ്യ ആൽബം.
മകരപ്പുലരിയാണ് അവസാന കാസറ്റ് .
സ്വാമിതിന്തകത്തോം എന്ന അയ്യപ്പഗാനത്തോടെയാണ് സിദ്ധാർത്ഥ് വിജയ്  കലാഭവൻ മണിയുമായി ഒന്നിക്കുന്നത്.
അതിനുശേഷം 11 അയ്യപ്പഗാന ആൽബം മണിയുമായി പുറത്തിറക്കി.
നാടൻപാട്ടുകളും 10 ആൽബം
ചാലക്കുടിക്കാരൻ ചങ്ങാതി ,'അമ്മ ഉമ്മ മമ്മി ,മണിച്ചേട്ടാ നിമ്മി വിളിക്കുന്നു തുടങ്ങിയ കോമഡി ആൽബങ്ങളും മണിയുമായി പുറത്തിറക്കി.
ഗിരീഷ് പുത്തഞ്ചേരിയുമായും  ഈണം ചിട്ടപ്പെടുത്തി.പ്രസിഡ സംഗീതജ്ഞൻ എം എസ് വിശ്വനാഥനെയും മലയാളത്തിലെ  പ്രമുഖ ഗായകരെയും സിദ്ധാർത്ഥ് വിജയ് പാടിച്ചു.
നാലുപതിറ്റാണ്ടത്തെ സംഗീതജീവിതത്തിൽ 3000 ലധികം ഗാനങ്ങൾക്ക് സംഗീതം നൽകി.
 ഭാര്യ ദേവി,മക്കൾ നിസരി സരിഗ ,












2020 ജൂൺ 29, തിങ്കളാഴ്‌ച

"കടലമ്മ കള്ളി"

ബീച്ചിൽ ഫുട്ബാൾ കളിക്കുന്നവർ,കടലമ്മ ഫുട്‍ബോളേഴ്‌സ് എന്ന കളിക്കാരുടെ ഒരു കൂട്ടായ്മ തന്നെയിവിടെയുണ്ട്.              ഫോട്ടോ :സെബാൻ മൊണാലിസ 

"കടലമ്മ കള്ളി" ഫോർട്ടുകൊച്ചി ബീച്ച്
കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുള്ള ഓരോ കുട്ടികളും  കടൽത്തീരത്ത് എഴുതുന്ന രണ്ട് വാക്കുകളാണ്  "കടലമ്മകള്ളിയെന്ന്".തിരമാല തീരത്ത് എവിടെവരെയെത്തിയോ അതിനു തൊട്ടുമുകളിലാണ് കുട്ടികൾ ഇങ്ങനെയെഴുതുന്നത്.
   അസ്തമയം ആസ്വദിക്കുന്ന സഞ്ചാരികൾ :ഫോട്ടോ :സെബാൻ മൊണാലിസ 


 


തൊട്ടടുത്ത തിര അവിടേയ്ക്ക് അടിച്ചുകയറി അത് മായ്ച്ചുകളയും.കടലമ്മയെ കള്ളിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്തതുകാരണമാണ് തിരമാല വന്നു മായ്ച്ചുകളയണതെന്നാണ് കുട്ടികളുടെ വിശ്വാസം.
അതെന്തുമാകട്ടെ,കുട്ടിക്കാലത്ത് കടപ്പുറത്ത് പോയിട്ടുണ്ടെങ്കിൽ  ഇങ്ങനെ എഴുതിക്കളിക്കാത്തവർ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.

അസ്തമയ സൂര്യൻറെ പ്രഭയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന പുതുവൈപ്പ് എൽ എൻ ജി ടെർമിനൽ,ഫോർട്കൊച്ചി ബീച്ചിൽ നിന്ന് നോക്കുമ്പോൾഫോട്ടോ :സെബാൻ മൊണാലിസ 

വളരെ പ്രസിദ്ധമായ ഫോർട്കൊച്ചി കടപ്പുറത്തിൻറെ  ഇപ്പോഴത്തെ അവസ്ഥകണ്ടപ്പോളാണ് ഈ പഴയ കുസൃതിക്കളി ഓർത്തുപോയത്.
കുറേക്കാലമായിട്ടു ഇവിടെ ഇങ്ങനെയാണ്,മഴതുടങ്ങുമ്പോൾ,കടലമ്മയ്ക്കു കലിയിളകും....പിന്നെ മനോഹരമായ കൊച്ചിക്കടപ്പുറം കടലമ്മ തിരിച്ചെടുക്കും,ഒരവകാശംപോലെ...
  ബീച്ചിൽ പട്ടം പറത്തുവാൻ പോകുന്നവർ.വിശേഷ ദിവസങ്ങളിൽ കൊച്ചിയിൽ വിവിധ തരത്തിലെ പട്ടം പറപ്പിക്കൽ കൊച്ചിക്കാരുടെ ഒരു
വിനോദമാണ്ഫോട്ടോ :സെബാൻ മൊണാലിസ

n
കടലമ്മയുടെ കലിയടങ്ങുമ്പോൾ കൊണ്ടുപോയതൊക്കെ തിരിച്ചുനല്കും.ഒരനുഷ്ഠാനം പോലെ....ഡിസംബറിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുമുൻപ് ബീച്ച് പൂർവ്വസ്ഥിതിയിലാക്കും.




ഫോട്ടോ :എ ആർ മുജീബ്‌ കൊച്ചി 


വൈപ്പിൻകരയിൽ ലൈറ്റ് ഹൗസിനു തെക്കു മുരിക്കുംപാടം പടിഞ്ഞാറ് ഭാഗത്താണ് ഇങ്ങനെയെടുക്കുന്ന മണ്ണിൽ ഭൂരിഭാഗവും നിക്ഷേപിക്കപ്പെടുന്നത്.പുതുവൈപ്പിൽ പ്രവർത്തിക്കുന്ന ഫിഷറീസ് സർവകലാശാലയും,എസ് പി എം,എൽ എൻ ജി പദ്ധതികളും മറ്റും സ്ഥാപിച്ചിരിക്കുന്നത് കടലമ്മ ദാനമായി നൽകിയ മണ്ണിലാണ്.

നടപ്പാതയിൽ വരെ കടൽവെള്ളം കയറിയപ്പോൾ.ഇപ്പോൾ ഇവിടേയ്ക്ക് ആർക്കും പ്രവേശനമില്ല.കടൽ അത്രയ്ക്ക് കലിതുള്ളിനിൽക്കുകയാണ്  
എ ആർ മുജീബ്‌ കൊച്ചി 


Adഇപ്പോഴത്തെ അവസ്ഥ
ഫോട്ടോ :എ ആർ മുജീബ്‌ കൊച്ചി d caption

ഇപ്പോഴത്തെ അവസ്ഥ
എ ആർ മുജീബ്‌ കൊച്ചി Add caption

വേമ്പനാട്ടു കായലും ആലുവാപ്പുഴയുടെ കൈവഴിയും ഒന്നിച്ചു സംഗമിക്കുന്ന കൊച്ചി അഴിമുഖത്ത് ഫോർട്ട് കൊച്ചിയിൽ തീരം കുറവായതിനാൽ വെള്ളത്തിൻറെ ഗതി തെക്കോട്ട് തിരിയുന്നതിനാലാണ് സ്ഥിരമായിട്ട് ഇവിടെ കര നിലനിൽക്കാത്തതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.എങ്ങനെയായാലും ശാസ്ത്രീയമായിട്ടു വേണ്ട ഗവേഷണം നടത്തുവാൻ സർക്കാർ തയ്യാറാകണം.മനോഹരമായ ഈ കടപ്പുറത്തെ സംരക്ഷിക്കണം.
 സ 

2020 ജൂൺ 27, ശനിയാഴ്‌ച

ഇത് ഒരു ബോട്ട് ജെട്ടിയാണ് . വൈപ്പിൻ ഫോട്കൊച്ചി ഫെറിയുടെ വൈപ്പിൻ ജെട്ടി


ഇത് ഒരു ബോട്ട് ജെട്ടിയാണ് .
വൈപ്പിൻ ഫോട്കൊച്ചി ഫെറിയുടെ വൈപ്പിൻ ജെട്ടിയാണിത്.
ഇവിടെയാണ് ബോട്ടു വരുമ്പോൾ യാത്രക്കാർക്ക് കയറിനിൽക്കുവാനുള്ള സ്ഥലം.
ഇത് തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി,എങ്ങനെയാണ് തകർന്നതെന്ന് ആർക്കും അറിയില്ല.

വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസിലെ ഒരെണ്ണംവാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റിയപ്പോൾ യാത്രാക്ലേശം പരിഹരിക്കുവാൻ ബോട്ടു ഓടിക്കാമെന്ന് തീരുമാനിച്ചപ്പോൾ ബോട്ട് അടുപ്പിക്കുവാൻ ജെട്ടിയില്ലാത്ത അവസ്ഥ.
കൊച്ചി നഗരസഭയുടെ വൈപ്പിൻ ഫോട്കൊച്ചി ഫെറി സർവീസിലെ യാത്രാക്ലേശം സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് നിത്യവും ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്.
ഒന്നുകിൽ രണ്ട് റോറോയും സ്ഥിരമായി ഓടാറില്ല.
രണ്ടെണ്ണം ഓടുമ്പോൾ ബോട്ട് ഓടിയാൽ വൈപ്പിനിൽ അടുപ്പിക്കുവാൻ നിലവിലുള്ള ജെട്ടിയിൽ പറ്റുകയില്ല.സാധാരണ യാത്രക്കാർക്കും വാഹന യാത്രക്കാർക്കും എന്നും ദുരിതം തന്നെ

പരിഹാരമാർഗം  ഇതേയുള്ളൂ.

വൈപ്പിൻ ജെട്ടിയിൽ നിന്ന്  റോ റോ സർവീസ് ഇപ്പോൾ നടക്കുന്നതുപോലെതന്നെ നടക്കട്ടെ.

ബോട്ട് സർവീസ് ഗോശ്രീ ജംക്ഷനിൽ നിന്ന് ആരംഭിക്കുക.
ഗോശ്രീ ജംഗ്ഷൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്.
വൈപ്പിൻ ജെട്ടിയിൽ വന്നുചേരുന്ന ആളുകളിലേക്കാളും വളരെ കൂടുതൽ ആളുകൾ നിത്യവും ഗോശ്രീ ജംഗ്ഷനിലാണ് ഇപ്പോൾ വന്നുചേരുന്നത്.
യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം സർവീസ് നടത്തേണ്ടത്.
വൈപ്പിലേക്കു ബസ്സുകൾ പോകുന്നില്ലെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും.
റോ റോ രണ്ടും  ബോട്ടും സുഗമമായി ഓടിക്കുവാനും  ഇത് സഹായകമാകും.

വാട്ടർ മെട്രോ വൈപ്പിനിൽ പണിയുവാൻ തീരുമാനിച്ച ബോട്ടുജെട്ടി കാളമുക്കിലെ ഗോശ്രീ പാലത്തിന്റെ സർവീസ് റോഡ് വന്ന് ചേരുന്നിടത്ത് പണിയുക.അവിടെനിന്ന് ഫോർട്ട് കൊച്ചി കമാലക്കടവിലേക്കും മട്ടാഞ്ചേരിയിലേക്കും വേണമെങ്കിൽ ഐലണ്ടിലേക്കും ബോട്ടു സർവീസ് നടത്താം




Add കൊച്ചി നഗരസഭയുടെ വൈപ്പിൻ ജെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ: വീഡിയോ :എം ആർ മുജീബ് ,കൊച്ചി

caption

2020 ജൂൺ 24, ബുധനാഴ്‌ച

കേരള സൈഗാൾ വിടവാങ്ങി.


കേരള സൈഗാൾ വിടവാങ്ങി.
കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന മലയാള നാടക ചലച്ചിത്ര നടനും ഗായകനുമായ ശ്രീ പാപ്പുക്കുട്ടി ഭാഗവതർ നിര്യാതനായി.

നാടകാഭിനയ രംഗത്ത് പിന്നണി പാട്ടുകാരില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പാടി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അരങ്ങ് വാണിരുന്നത്

913 മാർച്ച് 29ന് എറണാകുളം വൈപ്പിൻ ദ്വീപിലെ ഓച്ചന്തുരുത്ത് ജനിച്ചു. അച്ഛൻ-
മിഖായേൽ ,'അമ്മ- അന്നമ്മ .
വേദമണി എന്ന നാടകത്തിൽ ബാലനടനായിട്ടാണ് നാടക രംഗത്തേക്ക് കടന്നുവന്നത്.

മിശിഹാചരിത്രം എന്ന നാടകത്തിൽ  മഗ്ദലേന മറിയത്തിൻറെ വേഷമിട്ട്   പ്രൊഫഷണൽ നാടക നടനുമായി.
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ഭഗവതരും അഭിനയിച്ച മിശിഹാ ചരിത്രത്തിൽ സ്നാപകയോഹന്നാനായും അഭിനയിച്ചു.

തിക്കുറിശ്ശിയുടെ മായ എന്ന  നാടകത്തിൽ അദ്ദേഹം നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു.
നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം   പതിനയ്യായിരത്തിലധികം സ്റ്റേജുകളിൽ  അഭിനയിച്ചിട്ടുണ്ട്.

കോയമ്പത്തൂർ പക്ഷിരാജാ സ്റ്റുഡിയോയുടെ പ്രസന്ന എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം .പ്രസന്നയിൽ വിധിയുടെ ലീല എന്ന അശരീരി ഗാനം പാടിക്കൊണ്ട് മുപ്പത്തിയേഴാം വയസ്സിൽ  സിനിമ പിന്നണിഗായകനുമായി .

യേശുദാസിനൊപ്പവും ,ശ്രീലതയ്‌ക്കൊപ്പവും സിനിമയിൽ പാട്ടു പാടി.

എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോളെ എനാഗാനം മേരിക്കുണ്ടൊരു

 കുഞ്ഞാടിനുവേണ്ടി തൊണ്ണൂറ്റിയെട്ടാം വയസ്സിലാണ് (2010) അദ്ദേഹം പാടിയത്.
പ്രേംനസീറിനും സത്യനും വേണ്ടിയും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്

 1988 ൽ പുറത്തിറങ്ങിയ വൈസ് ചാൻസലറാണ് അവസാനത്തെ സിനിമ


 2017 ൽ മരണമടഞ്ഞ ബേബിയാണ് ഭാര്യ.പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജിന്റെ ഭാര്യ പിന്നണി ഗായിക സെൽമ മകളാണ്.ചലച്ചിത്ര നടൻ മോഹൻ ജോസ് , സാബു  ജോസ് എന്നിവരാണ് മറ്റുമക്കൾ.

പരേതയായ ബേബിയാണ് ഭാര്യ. ഇവർ 2017-ൽ അന്തരിച്ചു. പ്രശസ്ത ഗായികയായ സെൽമ ജോർജ്, ചലച്ചിത്രനടൻ മോഹൻ ജോസ്, സാബു ജോസ് എന്നിവരാണ് മക്കൾ.




എന്ന


വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസ് നാളെ (25 06 2020) മുതൽ ഒരെണ്ണം





Add

കെ  എസ് ഐ എൻ സി ബോട്ട് 

caption

  സേതുസഗർ  റോറോ

വൈപ്പിൻ ഫോട്കൊച്ചി റോറോ സർവീസ്  നാളെ (25 06 2020) മുതൽ ഒരെണ്ണം മാത്രമേ സർവീസിനുണ്ടായിരിക്കുകയുള്ളൂ.
സേതുസഗർ 1 കൊച്ചി ഷിപ്‌യാർഡിൽ  നാളെ വാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റുന്നതിനാലാണ് സർവീസ് മുടങ്ങുന്നതെന്ന് കെ  എസ് ഐ എൻ സി അധികൃതർ അറിയിച്ചു.
രാവിലെ 7 മണി മുതൽ രാത്രി 8 .30 വരെയായിരിക്കും സർവീസ്.
വെള്ളിയാഴ്ച മുതൽ ബോട്ട് സർവീസ് ഉണ്ടായിരിക്കുമെന്നും കെ  എസ് ഐ എൻ സി അറിയിച്ചിട്ടുണ്ട് .
റോറോസർവീസ് സമയം രാവിലെ 7 മണി മുതൽ രാത്രി 8.30 വരെ

2020 ജൂൺ 21, ഞായറാഴ്‌ച

പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

മൂലമ്പിള്ളി-പിഴല പാലം നാളെ (22 -06-2020 ) ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ  പിഴലക്കാരുടെ സ്വപ്നം യാഥാർഥ്യമാവുമോ...?

40000 ജനങ്ങൾ താമസിക്കുന്ന കടമക്കുടി പഞ്ചായത്തിൽപ്പെട്ട ഒരു ചെറിയ ദ്വീപാണ് പിഴല.ഗോശ്രീ പാലം വരുന്നതിനുമുൻപ് 650 മീറ്റർ അകലെയുള്ള മൂലമ്പിള്ളിയിലേക്കും അവിടെ നിന്ന് ചിറ്റൂരേക്കും കടത്തിറങ്ങിയാണ് ബസ്സിന്‌ എറണാകുളത്തേക്ക് പോയിരുന്നത്.വല്ലാർപാടം കണ്ടെയ്‌നർ റോഡ് മൂലമ്പിള്ളിയിൽക്കൂടി കടന്നുപോയതോടെ  പിഴലക്കാർക്കു മൂലമ്പിള്ളിയിലേക്കു പാലം പണിതാൽ അവരുടെ ഗതാഗത പ്രശ്‍നം പരിഹരിക്കപ്പെടുമെന്ന തിരിച്ചറിവിൽ നിന്നാണ്  പിഴലപ്പാലം പണിയുന്നത്.
2004 ൽ ഗോശ്രീപാലം വന്നെങ്കിലും പിഴല പാലത്തിനുവേണ്ടി ഒട്ടേറെ സമരങ്ങൾ അവർ നടത്തേണ്ടിവന്നു.
 അവസാനം 2013 ൽ മൂലമ്പിള്ളി-പിഴല പാലം നിർമ്മാണം ആരംഭിച്ചു.
പാലം തുറന്നാലും സുഗമമായ ഗതാഗതം സാധ്യമാകണമെങ്കിൽ അപ്രോച്ചു റോഡിൻറെ നിർമ്മാണം പൂർത്തീകരിക്കണം.
രാത്രികാലങ്ങളിൽ മതിയായ ചികിത്സകിട്ടാതെ മരണമടഞ്ഞ നിരവധിപേരുടെ ആത്മാവിന് ശാന്തികിട്ടണമെങ്കിൽ പാലത്തോടനുബന്ധിച്ചുള്ള റോഡുകളുടെയും നിർമാണം പൂർത്തീകരിക്കണം.
ചെമ്മീൻകെട്ടുകളുടേയും ഇടയിൽക്കൂടിയുള്ള സഞ്ചാരവും പ്രകൃതിരമണീയമായ കാഴ്ചകളുടെയും സങ്കേതമായ പിഴലദ്വീപിന് വമ്പിച്ച ടൂറിസ സാധ്യതകളുണ്ട്.അത് വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നുമാത്രം.














2020 ജൂൺ 20, ശനിയാഴ്‌ച

"എല്ലാവരും തെണ്ടിക്കല്ലേ ഭഗവാനെയെന്ന് പ്രാർത്ഥിക്കുമ്പോൾ നീയൊക്കെ തെണ്ടിക്കോളാം ഭഗവാനെയെന്നാണോ പ്രാർത്ഥിക്കുന്നത് ,ഹരഹരോ,ഹരഹരോ ...."




ഏതാണ്ട് ഇരുപത് വര്ഷം വരെ കേരളത്തിലെ ഒരു സാധാരണ കാഴ്ചയായിരുന്നു ഇത്തരം ചെറ്റക്കുടിലുകൾ.ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതോടെ എല്ലാവരും കുടിലുകളിൽനിന്നു കോൺക്രീറ്റ് കെട്ടിടങ്ങളിലേക്കും ഫ്‌ളാറ്റുകളിലേക്കും മാറി.ജീവിതം സുരക്ഷിതമാക്കി.
പക്ഷെ,കോൺക്രീറ്റ് സമുച്ചയങ്ങളിലേക്കും മറ്റും മാറിയതോടെ തൊട്ടപ്പുറത്ത് നടക്കുന്ന ഒരുകാര്യവും നാമറിയാതായി.സ്വന്തം വീട്ടിൽത്തന്നെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മറ്റും അറിയുന്നത് പലരും നേരം വെളുത്തതിനുശേഷമായിരിക്കും.കതകടച്ചു ഫാനോ അല്ലെങ്കിൽ എ സി യോ ഓൺചെയ്തു കഴിഞ്ഞാൽ കാലാവസ്ഥാവ്യതിയാനങ്ങൾപോലും നമുക്കറിയുവാൻപറ്റുന്നില്ല,അതൊരു വാസ്തവം.
എന്നാൽ ,സമ്പന്നരാകട്ടെ ചെറ്റക്കുടിലുകളിൽ കിടക്കുവാൻ അധികപണം കൊടുത്ത് റിസോർട്ടുകൾ തേടിനടക്കുന്നു.
കാട്ടുകുതിര നാടകത്തിൽ  "കൊച്ചുവാവ "എന്ന രാജൻ പി ദേവിൻറെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഈ അവസരത്തിൽ ഓർമ്മ വരുന്നു.
കരതെണ്ടി പഴനിക്കുപോകുവാൻ നേർച്ചയെടുത്തുനടക്കുന്നവരോട് കൊച്ചുവാവ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
"എല്ലാവരും തെണ്ടിക്കല്ലേ ഭഗവാനെയെന്ന് പ്രാർത്ഥിക്കുമ്പോൾ നീയൊക്കെ തെണ്ടിക്കോളാം ഭഗവാനെയെന്നാണോ  പ്രാർത്ഥിക്കുന്നത് ,ഹരഹരോ,ഹരഹരോ ...."
ഏതാണ്ട് അതുപോലെയാണ് സമ്പന്നർ അധികപണം മുടക്കി കുടിലുകളന്വേഷിച്ച് റിസോർട്ടുകൾ തേടിനടക്കുന്നത് .
കാലം പോയ പോക്കേ ......

2020 ജൂൺ 19, വെള്ളിയാഴ്‌ച

നാവികർക്ക് വഴികാട്ടുന്ന വൈപ്പിൻ ലൈറ്റ് ഹൗസ്





പുതുവൈപ്പ് ലൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന കൊച്ചി ലൈറ്റ് ഹൗസ് വൈപ്പിൻകരയിലെ പുതുവൈപ്പിൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നത് 1979 നവംബർ 15 നാണ്.അതിനുമുൻപും കൊച്ചിയിൽ ലൈറ്റ് ഹൗസ് ഉണ്ടായിരുന്നു.


 ഫോട്കൊച്ചി കടപ്പുറത്ത് 1839 ലാണ് കടൽയാത്രക്കാർക്കുവേണ്ടി ഒരു ലൈറ്റ് ഹൗസ് സ്ഥാപിക്കുന്നത്.അന്നതിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന ഒരു വിളക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് റിഫ്ലെക്റ്റിംഗ് മെക്കാനിസമുള്ള ദീപം ഉപയോഗിച്ചുതുടങ്ങി.1936 ആയപ്പോൾ 25 മീറ്റർ ഉയരമുള്ള ടവറിൽ ഗ്യാസ് ലൈറ്റ് സ്ഥാപിച്ചു. പിന്നീട് ഒരു വലിയ ലൈറ്റ് ഹൗസ് സ്ഥാപിക്കണമെന്ന ആവശ്യമുയർന്നപ്പോൾ അതിനു സ്ഥലം കണ്ടെത്തിയത് വൈപ്പിൻകരയിലെ പുതുവൈപ്പിലായിരുന്നു.അങ്ങിനെയാണ് കൊച്ചി ലൈറ്റ് ഹൗസിൽ ഇവിടെ സ്ഥാപിതമാകുന്നത്.എറണാകുളം ഭാഗത്തുനിന്ന് വരുന്നവർ ഗോശ്രീ മൂന്നാം പാലമിറങ്ങിയതിനുശേഷം നേരെ എൽ എൻ ജി റോഡിൽ പ്രവേശിച്ച് 4 കിമി വാഹനത്തിൽ യാത്ര ചെയ്‌താൽ ലൈറ്റ് ഹൗസിലെത്താം.പറവൂർ ഭാഗത്തുനിന്നുവരുന്നവർ പുതുവൈപ്പ് ജംക്‌ഷനിൽ നിന്ന് ലെഫ്റ് എടുത്ത് ഒന്നര കിമി നേരെ പോയാലും ഇവിടെയെത്താം.
ലൈൻ ബസ്സിനാണ് വരുന്നതെങ്കിൽ ഇരു ഭാഗത്തുള്ളവരും പുതുവൈപ്പ് ജംക്‌ഷനിൽ ഇറങ്ങിയതിനുശേഷം ഒന്നര കിമി പടിഞ്ഞാട്ട് നടന്നോ ഓട്ടോയിലോ പോയാൽ ലൈറ്റ് ഹൗസിലെത്താം.
46 മീറ്റർ ഉയരമുള്ള ഇതിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 49 മീറ്ററാണ്
വെളുത്തനിറത്തിലുള്ള പ്രകാശം പരത്തുവാൻ നാല് M H ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഓരോ ലൈറ്റ് ഹൗസിൽനിന്നും പുറപ്പെടുന്ന പ്രകാശത്തിന് ഓരോ അടയാളങ്ങളുണ്ടാകും,കൊച്ചിയിലേത് K ആകൃതിയിലുള്ള പ്രകാശമാണ് പരത്തുന്നത്.
28 നോട്ടിക്കൽ മൈൽ അതായത് 52 കിമി ദൂരത്തിൽ ഇതിന്റെ പ്രകാശം കടലിൽ കാണുവാൻ കഴിയും.കരകാണാക്കടലിലൂടെ രാത്രിയിൽ യാത്രചെയ്യുന്ന കടൽയാത്രക്കാർക്ക് കര എവിടെയാണെന്ന് കണ്ട് പിടിക്കുവാനും പ്രകാശത്തിന്റെ അടയാളമായ K കാണുമ്പോൾ പ്രകാശം വരുന്നത് കൊച്ചിയിൽ നിന്നാണെന്നും മനസ്സിലാക്കുവാൻ സാധിക്കുന്നു.
രാവിലെ 10 മണിമുതൽ 1 മണിവരെയും ഉച്ചയ്ക്ക് 2 മണിമുതൽ 6 മണിവരെയും പ്രേവേശനമുണ്ട്.ലിഫ്റ്റ് സൗകര്യവുമുണ്ട് .
വൈപ്പിൻ ലൈറ്റ് ഹൗസിൻറെ ചിത്രമെടുത്തത്: ആഷ്‌ലിൻ ബെർണാഡ്.




2020 ജൂൺ 18, വ്യാഴാഴ്‌ച

മാനുഷരെല്ലാം മരണഭീതിയിൽ നെട്ടോട്ടവും വട്ടോട്ടവും



ഹോ .. എത്ര നാളായി സ്വൈരമായിട്ടൊന്നു ഈ കടപ്പുറത്ത് വിശ്രമിച്ചിട്ട്.
പകലൊടുങ്ങാറായിട്ടും ഒറ്റ മനുഷ്യരും  ഈ പരിസരത്ത്  വന്നിട്ടില്ല, ഇവരൊക്കെയെങ്ങോട്ട് പോയി......
നൂറുകണക്കിനുപേർ ദിവസവും സന്ദർശിച്ചിരുന്ന പുതുവൈപ്പ് ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നുള്ള ഒരു കാഴ്ചയാണിത്.
ഇരുകാലികളെല്ലാം അദൃശ്യനായ കൊറോണയെന്ന സൂഷ്മാണുവിനെ പേടിച്ചു മാസ്കും ധരിച്ച് ലോക് ഔട്ടിലും ക്വാറന്റൈനിലുമാണെന്ന കാര്യം ഈ നാല്കാലികൾക്ക് അറിയില്ലല്ലോ....
മാനുഷരെല്ലാം മരണഭീതിയിൽ നെട്ടോട്ടവും വട്ടോട്ടവും നടത്തുകയാണ്...
ഓടുന്നവർ ഓടട്ടെ.....നമുക്ക് സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കാം....
നാൽക്കാലികളായ  ഇവർക്കെന്തിനാ മരണഭയം,പോറ്റിവളർത്തിയവർതന്നെ ഒരു നാൾ കൊലക്കളത്തിലേക്ക് കൊണ്ടുവിടുമെന്നത് ഇവർക്കറിയില്ലല്ലോ.....

ഫോട്ടോ :ആൻറണി പ്രിൻസ്





2020 ജൂൺ 17, ബുധനാഴ്‌ച

അറബിക്കടലിൻറെ തീരത്ത് ഇനി തിരുത കൊയ്ത്ത്കാലം.






കാലാവര്ഷക്കാലമാകുമ്പോൾ സാധാരണ അറബിക്കടലിൻറെ തീരത്ത് കാണുന്ന ഒരു കാഴ്ചയാണ് തിരുത പിടുത്തം.
അറബിക്കടലിൻറെ തീരത്ത് ഇനി തിരുത  കൊയ്ത്ത്കാലം. കാലവർഷം തുടങ്ങുമ്പോൾ വീശുമത്സ്യത്തൊഴിലാളികൾക്കു കടലമ്മ കനിഞ്ഞു നൽകുന്ന പൊന്നാണ് പിടയ്ക്കുന്ന തിരുതകൾ .
  മത്സ്യരാജനായ തിരുതകൾ കൂട്ടത്തോടെ തീരത്തേക്കുവരുന്ന സമയമാണ്  കാലവർഷക്കാലം.
കടലിലെ ശക്തമായ തിരയ്‌ക്കൊപ്പം ഒഴുകി വരുന്ന തിരുതയെ വലയിലാക്കുവാൻ  വിദഗ്ധനായ ഒരാൾക്കുമാത്രമേ കഴിയൂ.വരുന്ന തിരമാലയിൽ തിരുതയുണ്ടെന്ന് ദൂരെവച്ചുതന്നെ നോക്കിമനസിലാക്കുന്ന വീശുകാരൻ തിരമാല തീരത്ത് പതിക്കുമ്പോൾ കയ്യിലുള്ള വല നീട്ടിയെറിഞ്ഞു തിരുതയെ വലയിലാക്കുന്നു. തിരുതയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കുകയെന്നതാണ് വീശുകാരൻറെമിടുക്ക്.
നായരമ്പലത്തെ   വിദഗ്ധനായ തിരുത വീശുകാരനാണ്‌ ശിവനും മകൻ സുനുവും.
അനീഷ് നായരമ്പലമാണ് തിരുത്തപിടുത്തം വീഡിയോയിലാക്കിയത്

യത് 

2020 ജൂൺ 16, ചൊവ്വാഴ്ച

ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു

 ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു
ടെലഫോണിൻറെ ഒരു പഴയകാലരൂപം .ഇന്ന് ഫോൺ ചെയ്യുമ്പോൾ ആളുകളെ കണ്ട് വിളിക്കുവാൻ പറ്റുന്ന ഈ യുഗത്തിൽ ഇത്തരം ഫോണുകളും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുവാൻ കഴിയട്ടെ.
ഇന്ന് മൊബൈൽ ഫോണും മറ്റുമായി ജനകീയമായിരിക്കുകയാണ്.ലോകത്തെവിടെ വിളിക്കുവാനും വലിയ ചെലവില്ല.ടെലിഫോൺ ഒരാഡംബരവസ്തുവായിരുന്ന കാലവുമുണ്ടായിരുന്നെന്നും പുതു തലമുറ ഓർക്കുക.
ചേപ്പനത്തെ ഒരു വില്ലയിൽനിന്നുള്ള ചിത്രങ്ങളാണിത് 








കൊറോണ വൈറസ് ഭീതി മൂലം ടൂറിസ്റ്റുകൾ  ഒരുവശത്തു കൊറോണ വൈറസ് ഭീതി പരന്നതിനെ തുടർന്ന് സഞ്ചാരികളുടെ ഒഴുക്ക് നിലച്ച പുതുവൈപ്പ് ബീച്ച്. ഇരുപത്തിയഞ്ച് കിലോ മീറ്ററിലധികം നീണ്ടുകിടക്കുന്ന വൈപ്പിൻകരയുടെ പടിഞ്ഞാറേതീരം കടലിനോട് ചേർന്നുകിടക്കുന്നതിനാൽ നെടുനീളത്തിലുള്ള കടപ്പുറം കൊണ്ട് അനുഗ്രഹീതമാണ്.

ലോക്‌ഡൗണും ട്രോളിംഗ് നിരോധനവും മത്സ്യബന്ധന മേഖലയെ തളർത്തിയിരിക്കുന്നു ption



Add caഇനി വറുതിയുടെ നാളുകൾ -ട്രോളിംഗ് നിരോധനെത്തുടർന്നു വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിൽ യന്ത്രവൽകൃത ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നു.