2020, ഏപ്രിൽ 11, ശനിയാഴ്‌ച

കൊച്ചിതുറമുഖം പഴയതാളുകൾ മറിക്കുമ്പോൾ -1 ജെ എച്ച് ആസ്പിൻവാൾ

A D 1341 ലെ പെരിയാറിലുണ്ടായ ഒരു മഹാപ്രളയത്തിനുശേഷമാണ് കൊച്ചിതുറമുഖം രൂപപ്പെടുന്നതും വിദേശവ്യാപാരങ്ങൾ കൊച്ചി തുറമുഖം കേന്ദ്രീകരിക്കുന്നതും.
വെള്ളപ്പൊക്കത്തെ തുടർന്ന് കൊടുങ്ങല്ലൂരിനും കൊച്ചിക്കുമിടയിൽ വൈപ്പിൻ ദ്വീപ് രൂപപ്പെട്ടതോടെ ദ്വീപിൻറെ തെക്കേ അറ്റത്ത് ഒരു അഴിമുഖം രൂപപ്പെട്ടു.  'കൊച്ചഴി'യെന്നു  വിളിച്ച കൊച്ചി അഴിമുഖം കാലക്രമേണെ കൊച്ചിയെന്നു മാറിയെന്നാണ് പറയപ്പെടുന്നത്.
 കൊടുങ്ങല്ലൂർ വിട്ട വിദേശ വ്യാപാരികൾക്ക് കൊച്ചിയെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം ഏതു കാലാവസ്ഥയിലും തങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി നങ്കൂരമിടുന്നതിനുള്ള കായൽപരപ്പു ലഭ്യമായെന്നതാണ്.
കടലിൽനിന്ന് വീതികുറഞ്ഞ അഴിമുഖം കടന്നാൽ അതിവിശാലമായൊരു കായൽപരപ്പ്.കപ്പലുകൾക്കും പത്തേമാരികൾക്കും  നങ്കൂരമിടുവാൻ
പ്രകൃതിദത്തമായ ഒരു സുരക്ഷിത  തുറമുഖം.
 ഇന്നത്തെ കൊച്ചി തുറമുഖമായ വില്ലിങ്ങ്ടൺ ഐലൻഡ്,വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ എന്നിവയൊന്നുമില്ലാത്ത കായൽപ്പരപ്പ്‌.
ചൈനക്കാരും പോര്ടുഗീസുകാരും ഡച്ചുകാരും അതിനുശേഷം ബ്രിട്ടീഷുകാരും കൊച്ചിയിൽ വ്യാപാരം നടത്തി.
കൊച്ചിതുറമുഖത്തിന് വലിയൊരു വികസന സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിച്ചത് കൊച്ചിൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്  ജെ എച് ആസ്പിൻവാൾ ആയിരുന്നു.
1867 ൽ ജോൺ എച്ച് ആസ്പിൻവാൾ ഒരു ഷിപ്പിംഗ് കമ്പനി രജിസ്റ്റർ ചെയ്ത് മലഞ്ചരക്കുൽപ്പന്നങ്ങളും കയറും കയറ്റുമതി ചെയ്യുന്ന ഒരു കമ്പനി നടത്തുകയായിരുന്നു .ഇംഗ്ലണ്ടിലേക്കുള്ള കൽക്കരിക്കപ്പലുകൾക്കു കൽക്കരി സ്റ്റോക്‌ചെയ്യുവാൻ കൊച്ചിയിൽ ഒരു തുറമുഖം നിർമ്മിച്ചാൽ വളരെ പ്രയോജനപ്രദമാകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
1870 ൽ അദ്ദേഹം വച്ച നിർദ്ദേശം മദ്രാസ് പ്രസിഡൻസി വിശദമായി ചർച്ചചെയ്‌തെങ്കിലും അനുകൂലമായ തീരുമാനങ്ങളുണ്ടായില്ല1884 അദ്ദേഹം നിര്യാതനായി .
വർഷങ്ങൾ അനവധി കടന്നുപോയി.
അവസാനം കൊച്ചിയുടെ തലവര മാറ്റുവാൻ ഒരു യുവ എഞ്ചിനീയർ ബ്രിട്ടനിൽനിന്ന് കൊച്ചിയിലെത്തി.സർ റോബർട്ട് ബ്രിസ്റ്റോ.

അതിനെക്കുറിച്ചു അടുത്തഭാഗത്തിൽ















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ