![]() |
ഗുണ്ടു ഐലൻഡ് Add caption |
അറക്കത്തുരുത്ത് എന്നാണു പഴയകാലങ്ങളിൽ വിളിച്ചിരുന്നത്.
വലിയ തടികൾകൊണ്ടുവന്നു അറുത്ത് പലകകളും ഉരുപ്പടികളുമായി മാറ്റുന്നതിനുള്ള അറുക്കപ്പണി ചെയ്തിരുന്നതിനാലാണ് അറക്കത്തുരുത് എന്ന പേരുണ്ടായത്.
ആസ്പിൻവാൾ കമ്പനിയുടെ രാമൻതുരുത്തിൽ പ്രവർത്തിച്ചിരുന്ന തടുക്കുഫാക്ടറി അറക്കത്തുരുത്തിലേക്കു മാറ്റിയതോടെ 200 ലധികം തൊഴിലാളികളുടെ ജീവിതമാർഗമായി മാറി ഈദ്വീപ്.
1960 ൽ കമ്പനി നഷ്ടത്തിലാണെന്നുപറഞ്ഞു തൊഴിലാളികൾക്ക് ആനുകൂല്യം നൽകി പണി നിറുത്തിവച്ചു.
തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഐ എൻ ടി യു സി നേതാക്കളായ രാമൻകുട്ടിയച്ചൻ, ടി. എം .മൃത്യുജ്ഞയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കയർ സൊസൈറ്റി രൂപീകരിക്കുകയും അന്നത്തെ ആനുകൂല്യത്തുക ഷെയർ ആയി മാറ്റിക്കൊണ്ട് തൊഴിലാളികൾ കമ്പനി ഏറ്റെടുത്തു പ്രവർത്തനം വീണ്ടും ആരംഭിച്ചു.
1991ൽ ഫാക്ടറി കെട്ടിടം പൂർണ്ണമായി തകർന്നുവീണതോടെ വീണ്ടും പ്രവർത്തനം നിലച്ചു, തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെട്ടു.
ഇരുപതു വര്ഷം മുൻപ് താജ് ഗ്രൂപ്പ് ഹോട്ടലിന്റെ മാതൃ സ്ഥാപനമായ മുംബൈയിലെ ഇന്ത്യൻ ഹോട്ടൽ കമ്പനി, ഗുണ്ട് ഐലൻഡ്
കയർ സൊസൈറ്റിയിൽനിന്നു 306 ലക്ഷം രൂപയ്ക്കു വിലയ്ക്ക് വാങ്ങി.
5 ഏക്കർ കരഭൂമിയും 14 ഏക്കർ ചതുപ്പുമാണ് ഗുണ്ട് ഐലൻഡ് കയർ സൊസൈറ്റി താജ് ഗ്രൂപ്പിന് കൈമാറിയത്.

വല്ലാർപാടം കണ്ടൈനർ ടെർമിനലിൻറെ പ്രവർത്തനത്തോടനുബന്ധിച്ച് വലിയകപ്പലുകൾ അടുക്കുന്നതിനുവേണ്ടി ആഴം കൂട്ടുവാൻ ഡ്രഡ്‌ജിങ് നടത്തുമ്പോൾ ഗുണ്ട് ദ്വീപ് ഒരു തടസ്സമായേക്കുമെന്നു ദുബായ് പോർട്ട് അധികൃതർ തുറമുഖ വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് ദ്വീപുതന്നെ ഇല്ലാതാകുമോയെന്ന ഒരു സംശയം ബലപ്പെട്ടു .അത്തരമൊരു സാഹചര്യമുണ്ടായാൽ ഡ്രഡ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന മണ്ണ് കാളമുക്കിന് തെക്കുവശം വൈപ്പിൻ ദ്വീപിനോട് ചേർന്ന് നിക്ഷേപിക്കുവാൻ കേരള തുറമുഖ വകുപ്പ് രൂപരേഖയും തയ്യാറാക്കി.എന്നാൽ താജ് ഗ്രൂപ്പിൻറെ ശക്തമായ ഇടപെടലിനെത്തുടർന്നു ആ നീക്കം ഉപേക്ഷിച്ചു.
ഇപ്പോൾ താജ് ഹോട്ടലിലെ ടൂറിസ്റ്റ്കൾ ക്കു വേണ്ടിയുള്ള സ്വകാര്യ ചടങ്ങുകളാണ് ഇവിടെ നടക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ