![]() |
Add മട്ടാഞ്ചേരി പാലസ് caption |
കൊച്ചിയിലെ വിദേശാധിപത്യത്തിൻറെ ഓർമ്മയുണർത്തുന്ന അനവധി സ്മാരകങ്ങൾ ഫോട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമായിട്ടുണ്ട്.അതിലൊന്നായ ഡച്ച് കൊട്ടാരത്തിലേക്കാണ് ഇന്ന് നമ്മൾ പോകുന്നത്.
പശ്ചിമകൊച്ചിയിലെ ഈ കൊട്ടാരത്തിലേക്കു എത്തുവാൻ
എറണാകുളത്തുനിന്ന് ഐലൻഡ്,തോപ്പുംപടി വഴി മട്ടാഞ്ചേരിയിലെത്താം
![]() |
പ്രവേശന കവാടം |
ഡച്ച് കൊട്ടാരമെന്നാണ് മട്ടാഞ്ചേരി കൊട്ടാരം അറിയപ്പെടുന്നതെങ്കിലും അത് പണികഴിപ്പിച്ചത് പോര്ടുഗീസുകാരായിരുന്ന.
ഇൻഡോ യൂറൊപ്യൻ വാസ്തു ശില്പകലയുടെ ഒരു സമ്മേളനമാണ് കൊട്ടാരത്തിൻറെ നിർമ്മിതിയിൽ നമ്മൾ കാണുന്നത്.
ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം
1498 ൽ കോഴിക്കോട് കാപ്പാട് തീരത്ത് വാസ്കോ ഡി ഗാമയുടെ നേതൃത്വത്തിൽ കപ്പലിറങ്ങിയ പോർട്ടുഗീസ് നാവികർ കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
ഗാമയുടെ പിൻഗാമിയായി വന്ന പെട്രോ അൽവാറീസ് കബ്രാൾ കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യവുമായി നിരന്തരമുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് പോർട്ടുഗീസുകാർകോഴിക്കോട് വിട്ട് കൊച്ചിയിലെത്തുന്നത്.
കൊച്ചിയിലെത്തിയ കബ്രാൾ കൊച്ചിരാജാവുമായി വ്യാപാരം ചെയ്യുവാൻ സന്ധിയാകുന്നു.
1549 ൽ പോർട്ടുഗീസ് സൈന്യം കൊച്ചിരാജ്യത്തെ ഒരു ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.ഏ ഡി 1537 മുതൽ 65 വരെ കൊച്ചി രാജ്യം ഭരിച്ച വീര കേരളവർമ്മയുടെ കാലത്തതായിരുന്നു പോര്ടുഗീസുകാരുടെ ഈ ആക്രമണം. ക്ഷുഭിതനായ മഹാരാജാവ് വൈസ്രോയിയുടെ അടുത്ത് ശക്തമായപ്രതിഷേധം അറിയിച്ചു. പോര്ടുഗീസുകാർക്കു കൊച്ചിയിൽ നിലനിൽക്കുവാൻ രാജാവിന്റെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ വൈസ്രോയി അതിനു പരിഹാരമായി ഒരു പുതിയ രാജകൊട്ടാരം പണിതുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. അങ്ങിനെയാണ് മട്ടാഞ്ചേരി പാലസ് പണിആരംഭിക്കുന്നത്.
1555 ൽ മട്ടാഞ്ചേരി പാലസ് പണിതീർത്ത് മഹാരാജാവിനു കൈമാറി.
1565 ൽ മൂറിഷ് സൈനികരാൽ വീരകേരള വർമ്മ ക്രൂരമായി കൊല്ലപ്പെട്ടു. തുടർന്ന് കേശവരാമവർമ്മയാണ് (1565 -1601 )കൊച്ചി രാജാവായത്.അദ്ദേഹം വളരെ വിശാലമനസ്കനായിരുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxRniZBb3NRXDhUYzqpCsd_tPPykdVAGEx1U7mlUk7xYaxJiQwgazWN4XI-9OU9lgzv-JEikPXHfx8VnS0J9IN6IVKDek05BoC0zrBlL-4yIRrwGlReb9LYnd-e-P_PGDcnsNws0qlnh8/s1600/images+%25281%2529.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSPSfoT4u5t_fMJ2QWvhRDaTxWXIWw-Cth-eZ-JPqdvHb-Sd_yLDk9SLw9eYrj3kjhxHY5R9cFEYB1eVdwiueeUSwDaJoJ3-NL8JbTErLKNabSeG0SqBLnVBrPOszzzOX-ECNVx6nrjXE/s1600/images+%25284%2529.jpg)
കൊടുങ്ങല്ലൂരിൽനിന്നും കൊച്ചിയിലെത്തിയ യഹൂദന്മാർക്കു സിനഗോഗ് പണിയുവാനും കച്ചവടത്തിനായി യൂദത്തെരുവുകൾ പണിയുവാനും സ്ഥലവും സൗകര്യവും അദ്ദേഹമാണ് നൽകിയത്.
കൊങ്കണികൾക്കു (സാരസ്വതബ്രാഹ്മണർക്കു) തിരുമലദേവൻറെ ക്ഷേത്രം പണിയുവാനും സ്ഥലം നൽകിയെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIClq3tCgHrOrclyFvQpsckDYD33udyCp07v52A3PN7DxrG59t-4xAmTV2Fgf1Yad3EcCG7lbj_qDcOvd4Y9-3A1KHhGXXLs0pKcmvpbmOsdn3KU2RxWA9Vi9TYVqdm3am03zdJkLhcsU/s320/download+%25282%2529.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVDjCLr673d0gdqkPqqwa0yTkAkMxqKU_gYE_uxFxlDVTJHQRescL0b9SmuBB62oUcqnYf6bdk8yEmJsfNGjRzJZTX_I56d-kvgnJ8l2SMzrwNWwoZpfyoxL8rOTGINHmF1IFk3N9qIlE/s1600/images+%25282%2529.jpg)
മുകളിലെ നിലയിൽ രാജാക്കന്മാരുടെ കിരീടധാരണത്തിനുള്ള വിശാലമായ ഒരു ഹാൾ,ഡയനിംഗ് ഹാൾ ,അസ്സെംബ്ലി ഹാൾ രാമായണ വായനക്കുള്ള മുറി സ്റ്റെയർ കേസ് മുറി,രാജാവിന് പ്രകൃതി ഭംഗി ആസ്വദിക്കുവാനുള്ള ഒരു കിളിവാതിൽ എന്നിവയുണ്ട്.
ഒന്നാം നില ഇപ്പോൾ മ്യൂസിയം ആയിട്ടാണ് ഉപയോഗിക്കുന്നത്.താഴത്തെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-WVAoFdIu9rlwo2WM4mIITWf0GKXHmUg65grrz6FZa1q1f8nGjbPjC_1UyXzXGM40i7tPaMFN5t0_44IqrgtvFZD0hTeef6i318NPfIYdPv0-wn0_YKoAV1WWCBtODVrC1qLoWdiM_LQ/s640/images+%25285%2529.jpg)
കൊച്ചിരാജാക്കന്മാരുപയോഗിച്ചിരുന്ന പല്ലക്കുകളും മറ്റു സാധന സാമഗ്രികളുംഅടങ്ങിയ മ്യൂസിയത്തിൽ മ്യുറൽ ചിത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ മ്യൂസിയം കാണുവാൻ വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ സന്ദർശനാനുമതിയുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ