വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ ബസ് ഡബിൾ ബെൽ അടിച്ചു ഇരട്ടി വേഗതയിൽ പാഞ്ഞുപോകുന്നതും പലരീതിയിലുള്ള അപകടങ്ങളുണ്ടാക്കുന്നതും അധ്യയനവർഷം ആരംഭിച്ചുകഴിയുമ്പോൾത്തന്നെയുള്ള ഒരു പതിവ് വാർത്തയാണ്. ഇതിനൊക്കെ ഇരകളായി മരണപ്പെടുന്നവരും ജീവിതം തന്നെ നരകതുല്യമാകുന്നതും നിരവധിയാണ്.
ഇത്തരം ഒരു സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് വിധേയനായ ഒരു ഹതഭാഗ്യന്റെ കഥയാണ് ഇന്ന് പറയുന്നത്.

1976 ൽ (44വര്ഷം മുൻപ് ) കളമശ്ശേരി എച് എം ടി ജംഗ്ഷനിലാണ് ഇതിനാസ്പദമായ സംഭവം നടക്കുന്നത് .
ഇന്നത്തെപ്പോലെയുള്ള ഒരു വിശാലമായ സ്റ്റോപ്പല്ല എച് എം ടി ജംഗ്ഷൻ.
സ്റ്റോപ്പിൽനിന്ന് കിഴക്കോട്ടുള്ള റോഡ് ചേരുന്നിടത്ത് ഒരു വലിയ സർക്കിൾ കെട്ടി ഉയർത്തിയിട്ടുണ്ട്.ബസ് കാത്തുനിൽക്കുന്നവർ സർക്കിളിന് മുൻപിലും സർക്കിളിലുമായിട്ട് കയറിനിൽക്കുകയും ബസ് വരുമ്പോൾ ബസ്സിൽ കയറുകയുമാണ് ചെയ്യുന്നത്.
വൈകുന്നേരം നാലര മണിക്ക്ഗവ.പോളിടെക്‌നിക്കിലെയും അഞ്ചുമണിക്ക് ഗവ ഐ ടി ഐ ലെയും വിദ്യാർത്ഥികൾ ക്‌ളാസ്സുകഴിഞ്ഞു ജംഗ്ഷനിൽ എത്തുമ്പോൾ വിദ്യാർത്ഥികളുടെ തിരക്ക് അല്പം കൂടുതലായിരിക്കും. ഞാനും വൈപ്പിനിൽത്തന്നെയുള്ള ഒരു സോമനും വല്ലാർപാടത്തുള്ള ഒരു ബാലനും ഒരുമിച്ചാണ് സാധാരണ യാത്രചെയ്യാറുള്ളത്.തിരക്ക് കൂടുതലുള്ളപ്പോൾ അൽപനേരം നിന്നതിനുശേഷമാണ് ഞങ്ങൾ ബസ്സിൽ കയറാറുള്ളത്.

ആലുവയിൽ നിന്ന് തേവരയ്ക്കു പോകുന്ന ബിന്ദു എന്ന ബസ്സ് ഒരിക്കലും സ്റ്റോപ്പിൽ നിറുത്തി വിദ്യാർത്ഥികളെ കയറ്റാറില്ല.
ഞങ്ങൾ ജംഗ്ഷനിലെത്തിയപ്പോൾ ആകെയൊരു പന്തികേട് പോലെ തോന്നി.
വിദ്യാർത്ഥികൾ ബിന്ദു ബസ്സിനെ തടയാൻ പോകുകയാണ്
,കൂട്ടത്തിൽ നിന്നൊരുവൻ വിളിച്ചുപറഞ്ഞു.
അതപകടമാണ്....
ഈ ഡ്രൈവർ ചവിട്ടിവിടുന്നയാളാണ്.വിദ്യാർത്ഥികളിൽ ചിലർ.
ഞങ്ങൾ മൂന്നുപേരും സർക്കിളിൽ കയറി നിന്നു.
ബസ്സ് വരുന്നുണ്ട് ,കുട്ടികൾ ഏതാനുംപേർ റോഡിലേക്ക് കയറിനിന്നു.
ഡ്രൈവർ ഒരു കൂസലും കൂടാതെ വിദ്യാർത്ഥികളുടെ നേർക്കു ഓടിച്ചുകൊണ്ടുവന്നു......
.ഡ്രൈവർ നേരെ ബസ്സ് കൊണ്ടുവരുമെന്നു ആരും പ്രതീക്ഷിച്ചില്ല.
പരിഭ്രമിച്ച വിദ്യാർത്ഥികൾ നാലുപാടും ഓടി.
ഇടത്തോട്ടു ബസ് വെട്ടിച്ചതോടെ സിർക്കിളിൽനിന്നിരുന്ന ഞങ്ങളും ഓടി .
പെട്ടെന്നൊരു സ്വരംകേട്ടു ......ആരെയോ ബസ്സിടിച്ചിട്ടുണ്ടെന്നു മനസ്സിലായി.
സോമാ ...ബാലാ......ഞാൻ ഉറക്കെ വിളിച്ചു.
സോമൻ വിളികേട്ടു,
എന്നാൽ ബാലൻ വിളികേട്ടില്ല....
ബാലനെയായിരുന്നു ബസ്സ് ഇടിച്ചുവീഴ്ത്തിയത്......
ബസ്സ് കുറേക്കൂടി മുൻപോട്ടു മാറ്റിനിറുത്തി,,,,,
വിദ്യാർത്ഥികൾ ഓടിവരുന്നതിനുമുന്പ് ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു
അപകടത്തിൽപ്പെട്ടയാളെ തൊട്ടുപിന്നിൽ വന്ന ഒരു വാഹനത്തിലാണ് എറണാകുളം ആശുപത്രിയിലേക്ക് കൊണ്ടുപോയത് .
സംഭവത്തിനുശേഷം വിദ്യാർത്ഥികൾ ഹൈവേ ബ്ളോക് ചെയ്തു.
കുറച്ചുനേരം സംഘർഷാവസ്ഥയായിരുന്നു.മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
കളമശ്ശേരി പോലീസ് ലാത്തിവീശി വിദ്യാർത്ഥികളെ ഓടിച്ചതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ഞങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചെന്നപ്പോൾ അബോധാവസ്ഥയിലായ ബാലനെയാണ് കാണുന്നത് .
പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുകയും തലയ്ക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു .
മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം തിരിച്ചുവന്നെങ്കിലും പഴയരീതിയിലുള്ള ഓർമ്മ നിലനിറുത്തുവാനായില്ല.
പഠനം ഉപേക്ഷിക്കേണ്ടതായും വന്നു.
ഒരു നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബാലൻ.
വിദ്യാര്ഥികൾക്കും സാധാരണ ജനങ്ങൾക്കും സ്ത്രീകൾക്കും ഇത്തരത്തിലോ മറ്റോ അനുഭവങ്ങൾ ഉണ്ടാകുക സാധാരണമാണ് .
സ്വകാര്യബസ്സുകളിലെ ഏതാനും ചില ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് ഒട്ടേറെ കുടുംബങ്ങളെയാണ് നരകയാതനയിലേക്ക് തള്ളിവിടുന്നത്.
ഇത് ബസ് സർവീസ് ആരംഭിച്ചകാലം മുതലുണ്ട്,,,,ഇന്നും അത് തുടരുകയാണ്.....ഇതിനൊരു പരിഹാരമില്ലേ ......
ആരെയാണ് ....ചികിൽസിക്കേണ്ടത് .....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ