2020, ഏപ്രിൽ 1, ബുധനാഴ്‌ച

പാച്ച് വഞ്ചിയിലെ മീൻപിടുത്തം.

ഗോശ്രീ ദ്വീപുകളിലെ ഒരു പഴയകാല മത്സ്യബന്ധന രീതിയായിരുന്നു പാച്ച്  വഞ്ചിയിലെ മീൻപിടുത്തം.ചൂണ്ടയൊ വലയോ ഒന്നുമില്ലാതെ ഒരു പ്രത്യേക രീതിയിലുള്ള മീൻ പിടുത്തമായിരുന്നു ഇത്.
രണ്ട് ചെറു വഞ്ചികൾ 45 ഡിഗ്രിയിൽ  മുഖാമുഖം ചരിച്ച് ഒരു മീറ്റർ അകലത്തിൽ രണ്ട് മരക്കഷണങ്ങൾകൊണ്ട് ബന്ധിച്ചു കെട്ടുന്നു.ഈരണ്ട് മരക്കഷണങ്ങളുടേയും നടുവിലൂടെ മറ്റൊരു കഷണംകൊണ്ട് ബന്ധിക്കുന്നു.നടുവിലുള്ള ഈ മരക്കഷണത്തിന് ഒരാളിന്  നടക്കുവാൻ പറ്റുന്നരീതിയിലുള്ള വീതി ഉണ്ടായിരിക്കണം.ഇതിലൂടെ നടന്നാണ് വഞ്ചിക്കാരൻ കഴുക്കോൽ കുത്തി വഞ്ചി പുഴയിലൂടെ ഓടിക്കുന്നത്. രണ്ട് വഞ്ചികളെയും തമ്മിൽ മുൻവശത്ത് ബന്ധിപ്പിച്ചിട്ടുള്ള മരക്കഷണത്തിൽനിന്ന് അഞ്ചുമീറ്ററോളം നീളമുള്ള ഒരു ഇരുമ്പു ചങ്ങല വെള്ളത്തിലേക്ക് നീട്ടിയിടുന്നു.ഒരു റാന്തൽ വിളക്കും മുൻവശത്ത് വെള്ളത്തിന് തൊട്ടുമുകളിൽ വരുന്നരീതിയിൽ തൂക്കിയിട്ടിരിക്കും.ചരിച്ചു വച്ചിരിക്കുന്ന വഞ്ചികളുടെ ഉൾവശത്ത് കുലഞ്ഞിൻ (തേങ്ങാക്കുലയിലെ തേങ്ങ എടുത്തതിനുശേഷമുള്ള കുല ) നിറച്ചു വച്ചിട്ടുണ്ടാകും.
വഞ്ചിക്കാരൻ കഴുക്കോൽ ഉപയോഗിച്ച് നടുഭാഗത്തുള്ള തടിക്കഷണത്തിനു മുകളിലൂടെ നടന്നു വഞ്ചി തുഴയുന്നു.
മുൻവശത്തെ റാന്തൽ വെളിച്ചം കണ്ട് ഓടിയെത്തുന്ന ചെമ്മീനുകളും മീനുകളും വെള്ളത്തിലെ ചങ്ങലയുടെ അനക്കം മൂലം മേൽപ്പോട്ടു ചാടുന്നു.ഇങ്ങനെ ചാടിവീഴുന്ന ചെമ്മീനും മീനുകളും വഞ്ചികളിലേക്കായിരിക്കും വീഴുക. വഞ്ചികൾക്കകത്തു കുലഞ്ഞിൻ വച്ചിരിക്കുന്നതിനാൽ അകത്തു വീഴുന്ന ചെമ്മീനുകൾക്കു പുറത്തേക്കു ഈ രീതിയിൽ മത്സ്യബന്ധനം നടത്തുമ്പോൾ  ചെമ്മീനുകളെയാണ് പ്രധാനമായും കിട്ടിയിരുന്നത്. കരിമീനും കണമ്പും പൂമീനുകളും പാച്ചു വഞ്ചിയിൽ വീഴാറുണ്ട്. പാച്ചു വഞ്ചിക്കാർ കൂട്ടമായിട്ടാണ് മീൻപിടിക്കുവാൻ പോയിരുന്നത്. പുഴയിലെ മത്സ്യ സമ്പത്ത് ശോഷിച്ചതിനെത്തുടർന്നു ഈ രീതിയിലുള്ള മീൻപിടുത്തവും അവസാനിച്ചു.
ചാടിപ്പോകുവാൻ കഴിയില്ല.പുഴയിൽ ധാരാളം മത്സ്യ സമ്പത്ത് ഉണ്ടായിരുന്നതിനാൽ രണ്ടുമൂന്നു മണിക്കൂറുകൾ കൊണ്ടുതന്നെ വഞ്ചിനിറയെ ചെമ്മീൻ കിട്ടുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ