അപ്രത്യക്ഷമാകുന്ന വിറകടുപ്പുകൾ

എൽ പി ജി യുടെ ഉപയോഗം വ്യാപകമായതോടെ ഗ്യാസ് സ്ററൗവിലേക്കുള്ള പ്രയാണമായി.അതുപോലെതന്നെ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന പാചകോപകരണങ്ങളും ഉപയോഗിക്കുവാൻ തുടങ്ങി.
തൊണ്ണൂറുകൾ വരെ ഓരോ ഭവനത്തിൻറെയും അടുക്കളയുടെ അവിഭാജ്യഘടകമായിരുന്നു വിറകടുപ്പുകൾ.വീടുപണിയുമ്പോൾ അടുപ്പിൻറെ സ്ഥാനം വളരെ കൃത്യമായി കണക്കാക്കുകയും അതനുസരിച്ച് സ്ഥാപിക്കുകയും ചെയ്തിരുന്നു.
വാസ്തുവിദ്യപ്രകാരം കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞുനിന്നു തീ കത്തിക്കണമെന്ന രീതിയിലായിരുന്നുഅടുപ്പ്സ്ഥാപിച്ചിരുന്നത്. അതനുസരിച്ചായിരുന്നു അടുക്കളയിലെ ചിമ്മിനിയുടെസ്ഥാനം.കാലംമാറി, ഇപ്പോൾ പുതിയ തലമുറ അതൊന്നും മുഴുവനായി ഗൗനിക്കുന്നുണ്ടെന്നു തോന്നുന്നില്ല.


വിറകടുപ്പിന്റെ കാലത്തുതന്നെ പ്രചാരത്തിലുണ്ടായിരുന്ന മറ്റൊരടുപ്പാണ് അറക്കപ്പൊടിയുപയോഗിച്ചുള്ള കുറ്റിയടുപ്പ്.അതും വിസ്മൃതിയിലാണ്ടു.
മണ്ണെണ്ണ പമ്പ് ചെയ്തു ഹൈ പ്രെഷറിലുള്ള മണ്ണെണ്ണ ഗ്യാസ് സ്റ്റവും ഇക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.പിന്നീട് നൂതൻ തിരി സ്റ്റവും .ഇത് രണ്ടും പോർട്ടബിൾ സ്റ്റവുകളായിരുന്നു.
എൽ പി ജി എല്ലാത്തിനെയും കടത്തിവെട്ടി.ഇപ്പോൾ എൽ എൻ ജി പൈപ്പിലൂടെ വീടുകളിൽ എത്തിക്കുവാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.
പഴയകാലങ്ങളിൽ ഓരോ വീട്ടിലും നടക്കുന്ന വിവിധ ചടങ്ങുകൾക്കു ഭക്ഷണം പാകം ചെയ്യുവാൻ വിറകടപ്പുകളായിരുന്നു.ഇത് പ്രത്യേകം സജ്ജമാക്കുന്നത് തന്നെ ഒരു വലിയ പ്രശ്നമായിരുന്നു.വർഷകാലത്ത് ഒരടുപ്പുകൂട്ടുകയെന്നത് ഏറേ ക്ലേശകരമായിരുന്നു.
അക്കാലത്തു കാറ്ററിങ് സ്ഥാപനങ്ങളും മറ്റും ഇല്ലെന്നുതന്നെ പറയാം.
കാമേഴ്ഷ്യൽ ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ വീടുകളിൽനിന്ന് വിറകടുപ്പുകൾ മാറിക്കൊടുത്തതുപോലെ സാമൂഹ്യാവശ്യത്തിനും ഉപയോഗിച്ചിരുന്ന വലിയ വിറകടുപ്പുകളും വഴിമാറിക്കൊടുത്തു.ഇന്നൊരലങ്കാരമായിട്ടു ഒരലങ്കാരമായിട്ട് പുകയില്ലാത്ത അടുപ്പുകളും അടുക്കളയെ അലങ്കരിക്കുന്നു 

ഇന്നിപ്പോൾ പൊങ്കാലയ്ക്കുവേണ്ടി താൽക്കാലികമായിട്ടു തയ്യാറാക്കുന്ന വിറകടുപ്പുകളാണ് ഒരുകാലത്ത് ധനികൻറെയും ദരിദ്രൻറെയും അടുക്കളയുടെ അലങ്കാരമായിരുന്ന വിറകടുപ്പുകളുടെ ഓർമ്മ നിലനിർത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ