ചരിത്രവും പിന്നെ അല്പം വർത്തമാനവും -2 എനിക്കും കിട്ടി ഒരു യമണ്ടൻ പേരക്ക ---------ചമ്മണി
ആയിരത്തിത്തൊള്ളായിരത്തി എൺപതിലാണ് ഈ സംഭവം.
അല്പസ്വല്പം സാമൂഹ്യപ്രവർത്തനങ്ങളുമായി നടക്കുന്ന കാലം.ഞാനും എൻറെ ഒരു സുഹൃത്തും (പേര് പറയുന്നില്ല) കൂടി ഞങ്ങളുടെ സംഘടന പ്രസിഡൻറ് മാത്യു സാറിനെ കാണുവാൻ അദ്ദേഹത്തിൻറെ വീട്ടിലേക്ക് പോകുകയാണ്. കോമ്പൗണ്ടിൽ പ്രവേശിച്ചപ്പോൾ
നീ ആ പേരമരത്തിലോട്ട് നോക്കിയേ ,മരം നിറയെ പേരയ്ക്കയാണല്ലോ.. ഞാൻ കൂട്ടുകാരനോട് പറഞ്ഞു.
ഒരു പൊതിച്ച തേങ്ങയുടെ വലിപ്പമുണ്ട് ഓരോ പേരയ്ക്കക്കും.ആരും കൊതിച്ചുപോകും.
ഒരെണ്ണം പറിച്ചാലോ... കൂട്ടുകാരൻ .പ്രതിവചിച്ചു.
മാത്യൂസാറും ഭാര്യയും മാത്രമേയുള്ളു ആവീട്ടിൽ.
ഭാര്യ വിരമിച്ച ഒരു പ്രൈമറി സ്കൂൾ ടീച്ചറായിരുന്നു,ഞങ്ങളെയൊക്കെ പഠിപ്പിച്ചിട്ടുമുണ്ട്,ഒരു പേരയ്ക്ക ചോദിച്ചാൽ തരാതിരിക്കുകയുമില്ല.
പക്ഷെ ,അതിനൊന്നും ഞങ്ങൾ മുതിർന്നില്ല.പേരയ്ക്ക പൊട്ടിക്കുവാൻതന്നെ തീരുമാനിച്ചു.
.മഴക്കാലമായതിനാൽ എൻറെ കയ്യിലൊരു കാലൻ കുടയുണ്ടായിരുന്നു,
കുടയുടെ കാലുകൊണ്ട് ഞാൻ കൊമ്പ് ചായ്ച്ചുകൊടുത്തു.
ക്ഷണനേരം കൊണ്ട് പേരയ്ക്ക ഞങ്ങളുടെ കൈവശമായി.ഒരു യമണ്ടൻ പേരക്ക .
അല്ലാ ,,ഇതിപ്പൊ നമ്മളെവിടെ വയ്ക്കും,കൂട്ടുകാരൻ .
സംഗതി കുഴപ്പമായല്ലോ.ചോദിക്കാതെ പറിച്ചുംപോയി....എൻറെ ആത്മഗതം
പേരയ്ക്ക വലിയതായിരുന്നതിനാൽ മുണ്ടിൻറെ മടിക്കുത്തിൽ വയ്ക്കുവാൻപറ്റില്ല.
നീയാ കുടയുടെ ഉള്ളിൽ വയ്ക്കാൻ നോക്ക്,കുട നമുക്ക് വരാന്തയുടെ അറ്റ ത്തോട്ടു കൊണ്ടുപോയി വയ്ക്കാം..... .
ഇവരല്ലാതെ വേറെ ആരും വീട്ടിലില്ലാത്തതിനാൽ കുടയുടെയുള്ളിൽ പേരയ്ക്കയുള്ളത് ആരും കാണുകയില്ലല്ലോ,, കൂട്ടുകാരൻറെ ആശയം കൊള്ളാം,
കുടയും വരാന്തയിൽ വച്ചുകൊണ്ട് ഞങ്ങൾ അകത്തോട്ടു കയറി മാത്യൂസാറുമായി സംസാരിച്ചു.
അല്പസമയം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ചെറിയരീതിയിൽ മഴപെയ്യുന്നുണ്ടായിരുന്നു.
പേരയ്ക്ക കുടയിൽനിന്നു പുറത്തെടുത്താൽ മാത്രമേ കുടനിവർത്തി പോകുവാൻ പറ്റുകയുള്ളൂ.
ടീച്ചർ വരാന്തയിലുണ്ടായിരുന്നതിനാൽ അതേതായാലും നടക്കുമെന്നു തോന്നുന്നില്ല. ആകെ ധർമ്മസങ്കടത്തിലായിഞങ്ങൾ......
ടീച്ചറെങ്ങാനും ഇത് കണ്ടുപിടിച്ചാലുള്ള അവസ്ഥ.
ആകെ നാണക്കേടാകും....
ശ്ശ്ശോ....പേരയ്ക്കാ പറിക്കുവാൻതോന്നിയ ആ നിമിഷത്തെ ശപിച്ചു
ഒരു നിമിഷത്തെ ബലഹീനത ......മഴ കുറയുന്നുണ്ടെങ്കിലും തീർത്ത് മാറുന്നുമില്ല...ടീച്ചറാണെങ്കിൽ അകത്തോട്ടു പോകുന്നുമില്ല.
കുട്ടയുണ്ടായിട്ടും പോകുവാൻ പറ്റുന്നില്ല.
അവസാനം പോകുവാൻ തീരുമാനിച്ചു.എങ്ങിനെ ,,,
കുടയുടെ മൂട്ടിലത്തെ കമ്പി അഴിഞ്ഞതുകാരണം ശരിയായി നിവർത്തുവാൻ ശ്രമിച്ചുകൊണ്ട് പോകുന്നതുപോലെ ഗേറ്റ് വരെ പോകാമെന്നു ഞാൻ പറഞ്ഞു...ഒരുവിധത്തിൽ രക്ഷപെട്ടെന്നുപറയാം
കുടയുണ്ടായിട്ടും മഴ നനഞ്ഞുകൊണ്ട് .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ