2020, ഏപ്രിൽ 8, ബുധനാഴ്‌ച

തഞ്ചാവൂർ സംഗീതോത്സവത്തിൽ കച്ചേരി നട കത്തോലിക്കാ


ദിവ്യകാരുണ്യ  ഭജൻ.    --    ഫാദർ ജോസഫ് തട്ടാരശ്ശേരി                         caption



മാനസിക സംഘർഷങ്ങളെ അകറ്റി മനസ്സിൽ സന്തോഷവും സമാധാനവും നിറയ്ക്കാൻ കർണ്ണാടക ഹിന്ദുസ്ഥാനി രാഗങ്ങളിലൂടെ കത്തോലിക്കാ പുരോഹിതൻ നടത്തുന്ന ഭജൻ.   ഫാദർ ജോസഫ് തട്ടാരശ്ശേരിയച്ചനാണു ദിവ്യകാരുണ്യ ഭജനിലൂടെ  കർത്താവിന്റെ കൃപ വിശ്വാസികളിലേക്കു പകരുന്നത് .
പ്രഭാത രാഗത്തിൽ യേശുവേ അങ്ങയെ കണികാണണം
എന്നാരംഭിക്കുന്ന പ്രാര്ഥനയോടെയാണ് തുടക്കം.
വിശുദ്ധ ഗ്രന്ഥത്തിലെ വചനസൂക്തങ്ങൾക്കൊപ്പം കർണ്ണാടക സംഗീതത്തിലെ ആരോഹണാവരോഹണങ്ങളും ഈ വൈദീകന് ഹൃദിസ്ഥം.
ദൈവോപാസനയ്ക്കൊപ്പം നാദോപാസനയ്ക്ക്  സമയം കണ്ടെത്തുന്ന തട്ടാരശ്ശേരിയച്ചൻ ഇപ്പോൾ ഇടവകയ്ക്ക് മാത്രമല്ല വരാപ്പുഴ അതിരൂപതയ്ക്കും ഏറ്റം പ്രിയങ്കരനാണ്.
ഇടവകയുടെ വേദിയിൽ നിന്ന് രൂപതയിലും കേരളത്തിനുപുറത്തും ദിവ്യകാരുണ്യ ഭജൻ നടത്തിക്കൊണ്ട്  ആയിരങ്ങൾക്ക് മനഃശാന്തിയേകുന്നു .
മാസാദ്യ വെള്ളിയാകഴകളിലാണ് അച്ചൻ്റെ ദിവ്യകാരുണ്യ ഭജൻ
ബ്രഹ്മ മുഹൂർത്തത്തിൽ പുലർച്ചെ നാലര മുതൽ ആറു മണിവരെ നീളുന്ന ഭജനയ്‌ക്കൊടുവിൽ വിശ്വാസികൾ പുഷ്പ്പങ്ങൾ അർപ്പിക്കും.
കർണ്ണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളുടെ പ്രതീകമായി 72 ചെരാതുകളിൽ ദീപം തെളിയിച്ചാണ് ഭജൻ ആരംഭിക്കുന്നത്.
രേവഗുപ്തി,വാലാച്ചി,മോഹനം,ദേശ്,കല്യാണി,ഹംസധ്വനി,പന്തുവരാളി,ശങ്കരാഭരണം,മധ്യമാവതി,ശിവരഞ്ജിനി,സിന്ധുഭൈരവി,തുടങ്ങിയ രാഗങ്ങളിലൂടെ ഭജന നീളുമ്പോൾ മനസ്സും ശരീരവും കർത്താവിലർപ്പിച്ച് വിശ്വാസികൾ ആത്മസായൂജ്യമടയും.
ഭജനയ്ക്കിടയിൽ ആത്മീയ ദർശനങ്ങൾ ഹൃദയസ്പർശിയായ് അവതരിപ്പിക്കും.
ക്രൂശിതനായ് സ്നേഹസ്വരൂപനായ് മനസ്സിൽ നീ വരണം എന്ന ഭജൻ രാഗഭാവമുൾക്കൊണ്ട് അച്ചൻ പാടിക്കഴിയുന്നതോടെ രണ്ട് മണിക്കൂർ നീളുന്ന ദിവ്യകാരുണ്യ ഭജൻ പൂർണ്ണമാവും.
"അല്ലിയാമ്പൽക്കടവി "ലൂടെ സിനിമാ ഗാനാസ്വാദകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ജോബ് മാഷാണ് കർണ്ണാടക സംഗീതത്തിൻ്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത്.
പിന്നീട്  പി.ഡി. സൈഗാൾ ആശാൻ്റെ ശിക്ഷണം.   
കർണ്ണാടക സംഗീതജ്ഞനും ആകാശവാണി എ ടോപ് ആർട്ടിസ്റ്റുമായ മട്ടാഞ്ചേരി എൻ.പി. രാമസ്വാമിയുടെ കീഴിലും സംഗീത പഠനം.
Adകർണ്ണാടക സംഗീതജ്ഞനും ആകാശവാണി എ ടോപ് ആർട്ടിസ്റ്റുമായ മട്ടാഞ്ചേരി എൻ.പി.                                          രാമസ്വാമിയ്ക്ക്   ഓച്ചന്തുരുത്തു നൽകിയ   സ്വീകരണം                                                                

തൃപ്പൂണിത്തുറ വടക്കേ കോട്ടവാതിൽ സെൻറ് ജോസഫ് ദേവാലയത്തിലെ വികാരിയച്ചനായി ചുമതലയേറ്റതോടെയാണ് അച്ചൻ്റെ
 ഹൃദയത്തിൽ കർണ്ണാടക സംഗീതം പൂർണ്ണ അർത്ഥത്തിൽ നിറയുന്നത്. രജനഗരിയായ തൃപ്പൂണിത്തുറയിലെ
തഞ്ചാവൂർ സംഗീതോത്സവത്തിൽ കച്ചേരി നടത്തുവാൻ അവസരം ലഭിച്ച ഏക കത്തോലിക്കാ പുരോഹിതനാണ് തട്ടാരശ്ശേരിയച്ചൻ.
വരാപ്പുഴ ചെട്ടിഭാഗം തട്ടാരശ്ശേരി വിൻസെൻ്റെ പാപ്പച്ചൻ്റെയും റോസക്കുട്ടിയുടെയും പത്തു മക്കളിൽ ഇളയവനാണ് തട്ടാരശ്ശേരിയച്ചൻ.  https://youtu.be/xyea0zobUaE






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ