എറണാകുളത്ത് അമ്മമരം വേദിയിൽ അവതരിപ്പിച്ച ചവിട്ടുനാടകം
AAdd ca വി എൽ സെബാസ്റ്യൻ ആശാൻ ption |
അതിനാലായിരിക്കണം പോർച്ചുഗീസ് സ്വാധീനമുണ്ടായിരുന്ന തീരപ്രദേശങ്ങളായ കൊടുങ്ങല്ലൂർ ,കൊച്ചി ,ആലപ്പുഴ തുടങ്ങിയപ്രദേശങ്ങളിൽമാത്രമായി ചവിട്ടുനാടകം ഒതുങ്ങിയത്
പുരാതനകൃസ്ത്യാനികൾക്കിടയിൽ ഒട്ടേറെ അനാചാരങ്ങൾ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് പോർട്ടുഗീസുകാർ കേരളത്തിൽ കുടിയേറുന്നത്.
അത്തരം അനാചാരങ്ങളൊക്കെയും അതുപോലെതന്നെ ക്ഷേത്രകലകളായ കൂത്തും കൂടിയാട്ടവും മറ്റും ക്രിസ്ത്യൻ ദേവാലയങ്ങളിൽ അവതരിപ്പിക്കുന്നത് ഉദയംപേരൂർ സുന്നഹദോസ് വഴി നിരോധിക്കുകയും ചെയ്തപ്പോൾ ക്രൈസ്തവരുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയതാണ് ചവിട്ടുനാടകമെന്നാണ് പൊതുവെ വിശ്വസിക്കുന്നത്.
Aഅമ്മമരംdd caption |
നാടകാഅവതരണം നടത്തുന്നദിവസം നടീനടന്മാർ രാവിലെ ദേവാലയത്തിൽ പോയി കുമ്പസ്സാരിച്ച് കുർബാന കൈക്കൊള്ളുന്നു.
അന്നേദിവസം ബന്ധുമിത്രാധികളെ ക്ഷണിച്ച് വരുത്തി സദ്യ നൽകുന്ന പതിവും പുരാതന കാലത്തുണ്ടായിരുന്നു.
സിൽക്കും വെൽവെറ്റും പണവട്ടവും തുടങ്ങിയ വിലയേറിയ അലങ്കാരസാമഗ്രികൾകൊണ്ട് അലങ്കരിച്ച വസ്ത്രങ്ങളാണ് നടീനടന്മാർ ധരിച്ചിരുന്നത്.
Add കൊച്ചുതോബിയാസ് cചവിട്ടുനാടകംaption |
നാടകം ആരംഭിക്കുന്നതിനു മുൻപ് ഗായകസംഘം പാടുന്ന പാട്ടിനെ വിരുത്തം മൂളൽ എന്ന് പറയുന്നു.
മൂന്നു ആവർത്തി നടത്തുന്ന കേളി പെരുക്കിനുശേഷം സ്തുതിയോർ അഥവാ ബാലപ്പാർട്ടുകാർ രംഗത്തുവരുന്നു.നാടകത്തിന്റെ സൂത്രധാരന്മാരായ ഇവരെ ബാലനടന്മാരാണ് അവതരിപ്പിക്കുന്നത്.
നാടകത്തിൻറെ കഥയുടെ രത്നച്ചുരുക്കം ബാലാപ്പാർട്ടുകാർ അവതരിപ്പിച്ചതിന് ശേഷമാണ് നാടകാവതരണം തുടങ്ങുന്നത് .
ഓരോ രംഗം കഴിഞ്ഞതിനുശേഷം അടുത്തരംഗത്തിനുള്ള സജീകരണങ്ങൾ ഒരുക്കുന്ന ഇടവേളകളിലാണ് കാട്ടിയാക്കാരൻ എന്ന് വിളിക്കുന്ന വിദൂഷകൻ വരുന്നതും ഇടവേളകളിലെ വിരസത ഒഴിവാക്കുന്നതും.
തമിഴ് കലർന്ന മലയാളം ഭാഷയിലാണ് നാടകം എഴുതപ്പെട്ടിട്ടുള്ളത്.രാത്രി മുഴുവൻ അഭിനയം നടത്തുന്ന നടന്മാർ കിഴക്കു വെള്ളകീറുമ്പോൾ വിടചൊല്ലുന്നു.ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിട്ടാണ് നാടകാവതരണം നടത്തുന്നത്.മൂന്നുദിവസം മുതൽ അഞ്ചുദിവസം വരെ വേണ്ടിവരും ഒരു നാടകം രംഗത്ത് അവതരിപ്പിക്കുവാൻ.
പഴയകാലത്തു ഇന്നത്തെപ്പോലെയുള്ള മാധ്യമ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ ചവിട്ടുനാടകം കാണുവാൻ ധാരാളം ആളുകൾ
കുടുംബസമേതമായി എത്താറുണ്ടായിരുന്നു.
വളരെയധികം പണച്ചെലവുകളുണ്ടായിരുന്നതും ഒട്ടേറെ കലാകാരന്മാർ ആവശ്യമുണ്ടായിരുന്നതിനാലും ഇതിൻറെ അവതരണം നിന്നുപോയി.
കെ സി ബി സി ഈ കലാപ്രസ്ഥാനത്തെ പുനർജനിപ്പിക്കുന്നതിനുവേണ്ടി അഖിലകേരളാടിസ്ഥാനത്തിൽ ചവിട്ടുനാടക മത്സരം സംഘടിപ്പിച്ചു പ്രോത്സാഹനം കൊടുത്തുവെങ്കിലും അതും ഉദ്ദേശിച്ച വിജയം കണ്ടില്ല.
ഗോതുരുത്തിലും വൈപ്പിന്കരയിൽ പള്ളിപ്പുറത്തും ഓച്ചന്തുരുത്തും കൊച്ചിയിൽ ഫോട്കൊച്ചി വെളിയിലും സൗദിയിലും ആലപ്പുഴ കരുമാന്തുരുത്തിലുമായി നാടകസമിതികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സജീവമായിട്ടുള്ളത് എറണാകുളം ജില്ലയിലെ ഗോതുരുത്തിൽ മാത്രമാണ്.
കൊച്ചുതോബിയാസ് cചവിട്ടുനാടകംa |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ