2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

എനിക്കും കിട്ടി ഒരു യമണ്ടൻ പേരക്ക-1

ലോക് ഡൌൺ ആണെങ്കിലും അത്യാവശ്യം പച്ചക്കറികളും പഴങ്ങളും വാങ്ങുവാൻ ഒരു തുണി സഞ്ചിയുമായികടയിലേക്കിറങ്ങി.ഒരു രണ്ട് മിനിറ്റ് നടന്നാൽകടയിലെത്താം.മെയിൻ റോഡിലെത്തിയപ്പോൾ ഇടത്തോട്ടും വലത്തോട്ടും നോക്കി,പോലീസ് വരുന്നുണ്ടോയെന്നാണ്  നോക്കിയത്.

എല്ലാവരും മാസ്ക് വച്ചാണ് നടക്കുന്നത്,ചിലർ തൂവാല കൊണ്ട് വായും മൂക്കും മറച്ചിരിക്കുന്നു.ഞാനും ഒരു മാസ്ക് വച്ചാണ് പോയത്.കടയിൽ ചെന്നപ്പോൾ കടയുടെ മുന്നിൽ ഒരു വടം വലിച്ചു കെട്ടിയിരിക്കുന്നു.
കോവിഡ് കാലമല്ലേ നമ്മൾ തമ്മിൽ ഒരു മീറ്റർ അകലം വേണ്ടേ,കടക്കാരൻ നൗഷാദ് .
ശരി ,ശരി എന്ന് ഞാൻ ,,,
ഓറഞ്ചും ആപ്പിളും അനാറും ഒക്കെയുണ്ട് ,ഏതെടുക്കണമെന്നു ഞാൻ അങ്ങിനെ ആലോചിച്ച് നിൽക്കുമ്പോളാണ് ,മറ്റൊരു പഴം ശ്രദ്ധയിൽപ്പെട്ടത്.
അത് മറ്റൊന്നുമായിരുന്നില്ല, തനി നാടൻ പേരക്ക.
അപ്പൊ ചോദിക്കും ഈ പേരക്കയെന്താ ആദ്യമായിട്ട് കാണുകയാണോയെന്ന്.
അതല്ല,,
 പണ്ട് ഒരു പേരക്ക പറിച്ച കഥയുണ്ട്.........                                                                   അതേ,,  ഒരു  യമണ്ടൻപേരക്കയുടെ കഥ ..........
.
.
.
അങ് ഹാ,അത് നാളെ പറയാം !!!!!!!!!!!!!!!! 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ